Thursday, April 25, 2024 08:53 PM
Yesnews Logo
Home News

ബിലീവേഴ്‌സ് ചർച്ചും കുരുക്കിലേക്ക് ; കണക്കിൽപ്പെടാത്ത തുക പിടിച്ചെടുത്ത്‌ ആദായ വകുപ്പ്, തെരച്ചിൽ തുടരുന്നു

Financial Correspondent . Nov 05, 2020
income-tax-raid-believers-church--thiruvalla
News

തിരുവല്ലയിലെ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ വിവിധ സ്ഥാപനങ്ങളിൽ ആദ്യ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന. 55 ലക്ഷത്തോളം വരുന്ന കള്ളപ്പണം പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.ആഡംഭര വാഹനത്തിന്റെ ഡിക്കിയിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച നിലയിലായിരുന്നു പണം കിട്ടിയത്.തെരച്ചിൽ തുടരുകയാണ്.

കണക്കിൽപ്പെടാത്ത തുക ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സൂക്ഷിക്കുന്നതായി നേരത്തെ ആദായനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഈ തുക വിവിധ സ്ഥാപനങ്ങളിലേക്കു കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ഈസ്റ്റേൺ ചർച്ചിന്റെ മേധാവി കെ.പിയോഹന്നാൻ ഉൾപ്പെടെയുള്ളവരുടെ വസതികളിൽ തൃച്ചിൽ നടന്നു.രാവിലെ ആറര മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോളും തുടരുകയാണ്.

വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ബിലീവേഴ്‌സ് ചർച്ചിന്റെ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം റദ്ദാക്കിയിരുന്നു. അമേരിക്കയിലും കാനഡയിലും യോഹന്നാന്റെ ചർച്ചിനെതിരെ കേസ്സുകൾ നില നിൽക്കുന്നുണ്ട്. ഇതിനിടയിൽ ചർച്ച പേര് മാറ്റിയത് പണ ഇടപാടുകൾ മുൻ നിർത്തിയാണെന്ന ആരോപണവും ശക്തമാണ്. 

Write a comment
News Category