Thursday, April 25, 2024 10:01 PM
Yesnews Logo
Home News

ഓൺലൈൻ മാധ്യമങ്ങൾ ഇനി മുതൽ കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രാലയത്തിന്റെ കീഴിൽ; കർശന ഉപാധികൾ ഉണ്ടാകും

Ritu.M . Nov 11, 2020
central-govt--brings-online-news-platforms-under-mib
News

ആർക്കും എപ്പോൾ വേണമെങ്കിലും  ഓൺലൈൻ മാധ്യങ്ങൾ തുടങ്ങാമെന്ന സാഹചര്യം ഇന്നത്തോടെ കഴിഞ്ഞു. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ ഇന്ന് മുതൽ കേന്ദ്ര വാർത്ത വിതരണ വകുപ്പ് മന്ത്രാലയത്തിന്റെ  കീഴിലാക്കി. ഇത്  സംബന്ധിച്ച് കേന്ദ്രം ഗസറ്റഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈൻ പോർട്ടലുകളും (ഡിജിറ്റൽ ന്യൂസുകളും )കണ്ടന്റ് ദാതാക്കളെയും കേന്ദ്ര വാർത്ത വിതരണ വകുപ്പിന്റെ കീഴിലാക്കാനുള്ള നിർദേശം രാഷ്‌ട്രപതി അംഗീകരിച്ചു

വെബ് ഫിലിമുകൾ, ന്യൂസ് പോർട്ടലുകൾ, കറന്റ് അഫയേഴ്‌സ്  പോർട്ടലുകൾ തുടങ്ങിയവ ഇനി വാർത്ത വിതരണ വകുപ്പ് മന്ത്രാലയത്തിന്റെ  കീഴിലാകും.വകുപ്പിന്റെ അനുമതിയും മാർഗ്ഗനിര്ദേശങ്ങളും അംഗീകരിച്ചു കൊണ്ട് മാത്രെമേ ഇനി  മുതൽ ന്യൂസ് പോർട്ടലുകൾക്കും മറ്റും   പ്രവർത്തിക്കാനാകൂ.നടത്തിപ്പുകാരുടെ യോഗ്യത പരിചയം മുടക്കുമുതൽ എന്നിവ കണക്കിലെടുകൊണ്ടു മാത്രെമേ ലൈസൻസ് നൽകൂ എന്നാണ് അറിയുന്നത്.

ടെലിവിഷൻ ചാനലുകൾക്കും പത്രങ്ങൾക്കുമുള്ള മാർഗ്ഗനിര്ദേശങ്ങൾ ഓൺലൈൻ പോർട്ടലുകൾക്കും ബാധകമാകുമെന്നാണ് അറിയുന്നത്. മാധ്യമ   പ്രവർത്തന രംഗത്തു പരിചയവും വാർത്തകളിൽ കൂടുതൽ അച്ചടക്കവും ഇനി  മുതൽ ന്യൂസ് പോർട്ടലുകൾ പാലിക്കേണ്ടി വരും. പ്രത്യേക ലൈസൻസും മന്ത്രാലയത്തിൽ നിന്ന് തേടണം. ഡിജിറ്റൽ മാധ്യമങ്ങളെ   പ്രിന്റ് മാധ്യമങ്ങളുടെ  ആധുനിക രൂപമായി കണക്കാക്കി ഈ രംഗത്തു പ്രൊഫഷണലിസം കൊണ്ട് വരാൻ കേന്ദ്രം ശ്രമിക്കയാണ്. പ്രിന്റ്-ടെലിവിഷൻ മാധ്യങ്ങൾ പാലിക്കേണ്ട അഡ്വർടൈസ്‌മെന്റു നിയമങ്ങൾ, ഉള്ളടക്കത്തിൽ പുലർത്തേണ്ട നിയമങ്ങൾ , രാജ്യ സുരക്ഷാ, മതേതരത്വം തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കേണ്ട നിയമങ്ങൾ എന്നിവക്കൊപ്പം , വാർഷിക കണക്കുകളും ബോധിപ്പിക്കേണ്ട  തരത്തിലാകും ചട്ടങ്ങൾ നിലവിൽ വരിക.

ഓൺലൈൻ ഫിലിമുകൾ പ്രേക്ഷേപണം ചെയ്യുന്ന ഓ.ടി.ടി പ്ലാറ്റുഫോമുകളും കേന്ദ്ര വാർത്ത വിതരണ വകുപ്പ് മന്ത്രാലയത്തിന്റെ കീഴിലാകും .ഇതോടെ ഉള്ളടക്കം സംബന്ധിച്ച് രാജ്യത്തെ നിയമങ്ങൾ പാലിച്ചു കൊണ്ട് മാത്രെമേ ഈ മാധ്യമത്തിലൂടെ സിനിമകൾ സംപ്രേക്ഷണം  ചെയ്യാനാകൂ.

Write a comment
News Category