Saturday, April 20, 2024 09:41 AM
Yesnews Logo
Home News

കോടിയേരി ബാലകൃഷ്ണൻ സി.പി.ഐ എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു;വിജയരാഘവന് ചുമതല, നിയന്ത്രണം പിണറായിക്കു തന്നെ

Arjun Marthandan . Nov 13, 2020
kodiyeri-balakrishnan-cpim-secretary--steps-down-bineesh-arrest
News

സി.പി.ഐ എം സംസ്ഥാന  സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു.അനാരോഗ്യമാണ്‌   സ്ഥാനമൊഴിയുന്നതിനു   കാരണമായി  പാർട്ടി പറയുന്നത്. എന്നാൽ മകൻ ബിനീഷ് കോടിയേരിയെ  മയക്കുമരുന്ന് കേസിൽ പരപ്പന ആഗ്രഹരാ ജയിൽ അടച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്നത്.മയക്കുമരുന്ന് കേസും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും ഹവാല ഇടപാടുകളും ബിനീഷിന്റെ മേൽ ഉയർന്നതോടെ പിടിച്ചു നില്ക്കാൻ കോടിയേരിക്ക് കഴിഞ്ഞില്ല.

ചികിത്സക്കായി അവധി വേണമെന്ന് കോടിയേരിയുടെ ആവശ്യം കണക്കിലെടുത്താണ് ചുമതല ഒഴിയാൻ അനുവാദം കൊടുത്തതെന്ന് പാർട്ടി പുറപ്പെടുവിച്ച വാർത്താകുറിപ്പിൽ പറയുന്നു.കണ്ണൂരിൽ നിന്നുള്ള ആർക്കും അധികാരം കൈമാറിയില്ല എന്നത് ശ്രദ്ധേയമാണ്.

തുടർ ചികിത്സക്ക് വഴിയൊരുക്കാനാണ് താത്കാലികമായി കോടിയേരി മാറുന്നതെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. ചികിത്സാ തുടർച്ചയായി നടത്തേണ്ട സാഹചര്യത്തിൽ കോടിയേരി സഖാവ് മാറി അത്രേയുള്ളൂ -എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കോടിയേരി മാറി നില്കുന്നത് താൽക്കാലികം മാത്രമാണ് -ആനത്തലവട്ടം ആനന്ദൻ   കൂട്ടിച്ചേർത്തു.

ബിനീഷ് കോടിയേരിയുടെ കേസുമായി ബന്ധപ്പെട്ടാണ് കോടിയേരിക്ക് ഇത്ര  പെട്ടെന്ന് സ്ഥാനമൊഴിയാൻ വഴിയൊരുക്കിയത്. ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ ആയതോടെ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരുന്ന സാഹചര്യമുണ്ടായി. മുഖ്യമന്ത്രിയോ പാർട്ടി നേതാക്കളോ ആരും കോടിയേരിയുടെ സഹായത്തിനു എത്തിയില്ല. പാർട്ടിക്കുള്ളിൽ കോടിയേരി ഒറ്റപ്പെട്ടിരുന്നു.ഇതിൽ അദ്ദേഹം അസ്വസ്ഥനുമായിരുന്നു.

കോടിയേരി മാറുന്നതാണ്  നല്ലതെന്നു ഒരു വിഭാഗം നേതാക്കളിൽ വളർന്നു വരികയായിരുന്നു. പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് ധൃതി പിടിച്ച്  ചുമതല ഒഴിയാൻ കോടിയേരി തീരുമാനിച്ചത്. 

ബേബിക്കും രാമചന്ദ്രൻ പിള്ളക്കും കണ്ണൂർ നേതാക്കൾക്കും അധികാരം കൈമാറിയില്ല

സാധാരണ സി.പി.എം നേതൃത്വം കൈക്കൊള്ളുന്ന രാഷ്ട്രീയ രീതികൾ ഇത്തവണ കോടിയേരിയുടെ കാര്യത്തിൽ നടന്നില്ല. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ അത് കേരളം ഘടകത്തിലെ മുതിർന്ന നേതാക്കളും പോളിറ്റ് ബ്യുറോ അംഗങ്ങളായ എം.എ ബേബി, എസ്.രാമചന്ദ്രൻ പിള്ള എന്നിവരെ പാടെ അവഗണിച്ച് താരതമ്യേനെ ജൂനിയറായ എ.വിജയരാഘവനെയാണ് താത്കാലിക ചുമതല ഏൽപ്പിച്ചത്. ഏതെങ്കിലും കാരണത്താൽ ചുമതല മാറ്റം ഉണ്ടാവുകയെങ്കിൽ എം.എ ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. കണ്ണൂർ ലോബിയെ ഒരു കാരണവശാലും   അടുപ്പിക്കണ്ട എന്നത് കൊടിയേരിയുടെയും പിണറായി വിജയന്റേയുന് സ്വകാര്യ തീരുമാനമാണ്.

ഇപ്പോൾ തന്നെ എൽ.ഡി.എഫു കൺവീനർ സ്ഥാനം വഹിക്കുന്ന വിജയരാഘവനു പാർട്ടിയിൽ കാര്യമായ സ്വാധീനം ഇല്ല എന്നതാണ് വാസ്തവം. അത്  കൊണ്ട് തന്നെ അത്ര വെല്ലുവിളി പിണറായിക്കു നേരിടേണ്ടി  വരികയുമില്ല പാർട്ടിയുടെ കടിഞ്ഞാൺ സൂക്ഷിക്കയുമാകാം.കണ്ണൂർ സഖാക്കളിൽ അധികാരം നൽകുന്നതിൽ പിണറായി അപകടം മണത്തതായി കരുതണം.

ഗത്യന്തരമില്ലാതെയുള്ള പടിയിറക്കം 

കോടിയേരി ബാലകൃഷന്റെതു ഗത്യന്തരമില്ലാതെയുള്ള പടിയിറക്കം തന്നെയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടപ്പോൾ രാജി ആവശ്യമില്ലെന്നു നിലപാടായിരുന്നു സി.പി.എം ഉം കോടിയേരിയും കൈകൊണ്ടിരുന്നത്. മകൻ ചെയ്ത കുറ്റത്തിന് അച്ഛൻ ഏതു പിഴച്ചുവെന്ന പ്രസിദ്ധമായ വിശദീകരണം പാർട്ടി നേതാക്കളും കോടിയേരിയും ഉയർത്തി. സി.പി.എം ജനറൽ  സെക്രെട്ടറി സീതാറാം യെച്ചൂരിയും കോടിയേരി രാജി വെക്കേണ്ടതില്ലെന്ന നിലപടുകാരനായിരുന്നു. 

എന്നാൽ ബിനീഷിനെ ചുറ്റിപറ്റി ആരോപണങ്ങൾ കൂടുതൽ ഉയരുകയും തെളിവുകൾ ഒന്നൊന്നായി പുറത്തു വരികയും ചെയ്തതോടെ കോടിയേരിക്ക് സ്ഥാനമൊഴിയാതെ വേറെ വഴിയില്ലാതായി. ഈ സാഹചര്യത്തിൽ കണ്ണൂർ ലോബിയെ തഴഞ്ഞു ജൂനിയറായ വിയരാഘവനെ സ്ഥാനം ഏൽപ്പിച്ച്‌  തൽക്കാലത്തേക്കെങ്കിലും  കോടിയേരി കളമൊഴിയുകയാണ്.

 

Write a comment
News Category