Friday, April 19, 2024 07:55 PM
Yesnews Logo
Home News

വീണ്ടും കള്ളം പറഞ്ഞു ധനമന്ത്രി;കിഫ്ബിക്ക് വിദേശ വായ്പ തേടാൻ കേന്ദ്ര അനുമതി വേണ്ടെന്ന് അവകാശവാദം,സി & എ ജി അന്തിമ റിപ്പോർട്ട് ലഭിച്ചെന്ന് കുറ്റസമ്മതം

Alamelu C . Nov 17, 2020
c-ag-report-final-confessed-thomas-isaac--opposition-demand-resignation
News

കേരളത്തിലെ മികച്ച സാമ്പത്തിക ആസൂത്രകനെന്ന് സ്വയം അഭിമാനിച്ചിരുന്ന ധനമന്ത്രി തോമസ് ഐസക്കിന് കാലിടറുന്നു. കിഫ്ബിയുടെ മറവിൽ നടന്ന ഭരണഘടന ലംഘനങ്ങളും ക്രമക്കേടുകളും പുറത്തു വന്നു തുടങ്ങിയതോടെ ധനമന്ത്രി പ്രതിരോധത്തിലായിരിക്കയാണ്. കിഫ്ബിയുമായി ബന്ധപ്പെട്ടു സി.എ.ജി റിപ്പോർട്ടു കരട് രൂപമാണെന്നു പറഞ്ഞു നടന്ന ധനമന്ത്രി ഇനി മലക്കം  മറിഞ്ഞു അത് അന്തിമ റിപ്പോർട്ടാണെന്നു   കുറ്റസമ്മതം നടത്തി. വാർത്ത സമ്മേളനം വിളിച്ചായിരുന്നു ധനമന്ത്രി പച്ച കള്ളം വിളമ്പിയത്. 

കള്ളം പിടിക്കപ്പെട്ടപ്പോൾ വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്നു പറഞ്ഞു.കിഫബിക്ക് വിദേശ  സഹായം വാങ്ങാൻ കേന്ദ്രത്തിന്റെ അനുമതി വേണ്ടാന്നു നിലപാട്  ഇന്നും ധനമന്ത്രി ഉയർത്തി. കോർപ്പറേറ്റ് സ്ഥാപനമായി രൂപം കൊടുത്ത സ്ഥാപനമാണ് കിഫ്‌ബി .അതു കൊണ്ട് മസാല ബോണ്ടുകൾ വഴി വിദേശ സഹായം തേടാൻ കേന്ദ്ര അനുമതി ആവശ്യമില്ല. എന്നാൽ മസാല ബോണ്ടിനുള്ള ജാമ്യം കേരളം സർക്കാരാണ് .അതായത് തിരിച്ചടവ് മുടങ്ങിയാൽ കേരളം ജാമ്യമായി നിന്ന് പണം തിരിച്ചടക്കും .ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായത് കൊണ്ട് കേരളത്തിന് സ്വന്തം നിലയിൽ ജാമ്യം നില്ക്കാൻ ആകില്ല. ഇതിനു കേന്ദ്ര അനുമതി ആവശ്യമാണ്. ഇക്കാര്യം മറച്ചു വെച്ചാണ്  ധനമന്ത്രി വീണ്ടും കള്ളം പറയുന്നതെന്ന്  പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.കേരളം സ്വന്ത്രന്ത്ര  റിപ്പബ്ലിക്കല്ല എന്ന് ഐസക്ക് മനസ്സിലാക്കണം - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു.
 
സി.എ.ജി  റിപ്പോർട്ടിലെ 4 പേജുകൾ  ഡൽഹിയിൽ നിന്ന് കൂട്ടിച്ചേർത്തത്;  ധനമന്ത്രി തോമസ് ഐസക്

 സിഎജി തന്നത് നിയമസഭയിൽ വയ്ക്കാനുള്ള അന്തിമ റിപ്പോർട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോ‍ർട്ട് പ്രസിദ്ധപ്പെടുത്തിയതിൽ ചട്ടലംഘനമുണ്ടായെന്ന് തുറന്നുസമ്മതിച്ച ഐസക്, റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ നിഗമനങ്ങളാണ് പ്രശ്‌നമെന്നും ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭയിൽ എത്തും മുൻപ് സിഎജിയുടെ അന്തിമറിപ്പോർട്ട് പുറത്തു വിട്ടത് ചട്ടലം​ഘനമാണെങ്കിൽ അതിനെ നേരിടാം. അവകാശ ലംഘനം നേരിടാം. അതൊന്നും വിഷയമല്ല. ഇവിടെ കാതലായ പ്രശ്നം കേരളത്തിന്റെ വികസനമാണ്. സിഎജിയുടെ നിലപാട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ്. റിപ്പോര്‍ട്ടിന്മേല്‍ സിഎജി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ല. അതിനാല്‍ കരട് റിപ്പോര്‍ട്ടാണെന്ന് ധരിച്ചു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ എങ്ങനെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. നേരത്തെ കരട് റിപ്പോര്‍ട്ടാണെന്ന് പറഞ്ഞത് ഉത്തമബോധ്യത്തോടെയാണെന്നും ഐസക് വ്യക്തമാക്കി.

കരട് റിപ്പോര്‍ട്ടില്‍നിന്ന് വ്യത്യസ്തമാണ് അന്തിമ റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടില്‍ നാല് പേജുകളിലായി പറഞ്ഞ കാര്യങ്ങളൊന്നും നേരത്തെയുള്ള റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. വായ്പയേ പാടില്ലെന്ന് സമർത്ഥിച്ച നാല് പേജ് കരട് റിപ്പോര്‍ട്ടില്‍ ഇല്ല. ഇത് ഡല്‍ഹിയില്‍നിന്ന് കൂട്ടിച്ചേര്‍ത്തതാണ്. എത്ര വലിയ ഗൂഢാലോചനയാണ് കേരളത്തിനെതിരേ നടക്കുന്നതെന്ന് ആലോചിച്ചുനോക്കണം. ഈ കാണുന്നത് ചെറിയ കളിയില്ല. കേരളത്തെ വെട്ടിലാക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണ്. ഇങ്ങനെയൊന്ന് ചെയ്യുമെന്ന് ആരും വിചാരിച്ചില്ല. ഇത് കേരളത്തിന്റെ വികസനത്തിന്റെ പ്രശ്‌നമാണ്. ആ രീതിയില്‍ കേരളം ഇതിനെ കാണണം. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനില്‍ക്കണമെന്നും ഐസക് പറഞ്ഞു.

ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്.വികസനത്തിന്റെ പേര് പറഞ്ഞു ധനമന്ത്രി മലയാളികളെ കൊള്ളയടിക്കയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സി & എ ജി റിപ്പോർട്ടിൽ മേൽ  കള്ളം പറഞ്ഞു  ഐസക്ക് സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

Write a comment
News Category