Saturday, April 20, 2024 05:02 PM
Yesnews Logo
Home News

പോരാട്ടവും മാവോയിസ്റ്റ് സംഘടനയും തമ്മിലുള്ള ബന്ധം പുറത്തേക്ക് ?

News Desk . Nov 18, 2020
porattam-maoist-nexus
News

എം.എൻ രാവുണ്ണി എന്ന പഴയ നക്സല്‍   നേതാവും  ഷാന്‍റോലാല്‍ എന്ന കണ്‍വീനറും ആണ് കേരളത്തിലെ പോരാട്ടം എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.മനുഷ്യാവകാശ രാഷ്ട്രീയ പ്രവര്‍ത്തകരെന്ന പേരിലാണ് ഇവര്‍ കേരളത്തിലെ മുഖ്യധാരാ സമരങ്ങളിലും
പ്രതിഷേധ പരിപാടികളിലും നേരിട്ട്  പങ്കെടുത്തു വരാറുള്ളത്.മാവോവാദി ആക്രമണങ്ങളുടെ സമയത്തും  മാവോവാദികളെ അറസ്റ്റ് ചെയ്യപ്പെടുമ്പോഴും സജീവമായി ഇവര്‍  ഇടപെടലുകള്‍ നടത്താറുണ്ട്.
കാരണമായി പറയാറ് അവിടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ്.അതു കൊണ്ട് ഇടപെടുന്നു എന്നുമാണ്.

സത്യത്തില്‍  പോരാട്ടം എന്ന സംഘടനയെ ഇനിയും ഏറെ  മനസ്സിലാക്കേണ്ടതായുണ്ട്.അവര്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളും 
രാജ്യത്തെ സ്വെെര്യ ജീവിതത്തെ അട്ടിമറിക്കാന്‍ നടത്തുന്ന പദ്ധതികളും മനസ്സിലാക്കേണ്ടതായുണ്ട്.കേരളത്തെ നടുക്കിയ ഒരു വാര്‍ത്ത ആയിരുന്നു മാവോയിസ്റ്റ് പിഎല്‍ജിഎ മെമ്പറായിരുന്ന തൃശൂര്‍ തളിക്കുളം സ്വദേശി സിനോജ് കാടിനുള്ളില്‍ സ്ഫോടകവസ്തു നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുമ്പോള്‍ ബോംബു പൊട്ടി മരിച്ച കഥ..ആ സിനോജ് പോരാട്ടം പ്രവര്‍ത്തകനായിരുന്നു.

അതേ സ്ഫോടനത്തില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി മൊയ്തീന്‍ എന്ന ആളുടെ വലതു കെെപ്പത്തി നഷ്ടപ്പെട്ടിരുന്നു. ഇയാളും പോരാട്ടം      പ്രവര്‍ത്തകനായിരുന്നു.ഇയാള്‍ ഇപ്പോഴും വയനാട് കാട്ടില്‍ പി.എൽ.ജി എ  ടീമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.2015 ല്‍ മോവോയിസ്റ്റു  കേന്ദ്ര കമ്മിറ്റി അംഗം മലയാളിയായ കണ്ണംമ്പള്ളി മുരളിയെ പുണെെ പോലീസ് പിടിക്കുമ്പോള്‍പേഴ്സണല്‍ ഗണ്‍മാനായി കൂടെ ഉണ്ടായിരുന്നത് മലപ്പുറം സ്വദേശി ഇസ്മായില്‍ ആയിരുന്നു 
ഇയാളും പോരാട്ടം പ്രവര്‍ത്തകനായിരുന്നു.

പോലീസിനു നേരെ വെടിപ്പു തൊട്ട് നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ വയനാട് സ്വദേശി സോമന്‍ എന്ന ആള്‍ മാവോയിസ്റ്റ് പി.എൽ.ജി എ പ്രവര്‍ത്തനങ്ങളുമായി വയനാട് കാട്ടിലുണ്ട്.ഇയാളും പോരാട്ടം പ്രവര്‍ത്തകന്‍ ആയിരുന്നു.നിലമ്പൂര്‍ കാട്ടിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ  സഹകരണങ്ങൾ   ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2017 ല്‍ തൃശൂര്‍ സ്വദേശിയായ വിനോദ് എന്ന ആള്‍ അറസ്റ്റിലായിരുന്നു.ഇയാളും പോരാട്ടം പ്രവര്‍ത്തകനായിരുന്നു.

2018 ല്‍ വെെത്തിരിയിലെ റിസോര്‍ട്ടില്‍ പണപിരിവിന് വന്ന മുഖം മറച്ച മാവോയിസ്റ്റ് സംഘം പോലീസുമായ് ഏറ്റുമുട്ടുകയും ഒരാള്‍ മരിക്കുകയുമുണ്ടായി.മരിച്ച സി.പി  ജലീല്‍ എന്ന ആള്‍ പോരാട്ടം പ്രവര്‍ത്തകനായിരുന്നു.അഞ്ച് വര്‍ഷം മുന്‍പ് നാടു വിട്ട പാലക്കാട് സ്വദേശിനി ലത  എന്ന ആള്‍ 2017 ല്‍ കാട്ടില്‍ വെച്ച് ആന ചവിട്ടി കൊല്ലപ്പെട്ടു എന്ന് മാവോയിസ്റ്റ് പാര്‍ട്ടി പത്ര കുറിപ്പിറക്കിയിരുന്നു. ആ സ്ത്രീയും പോരാട്ടം പ്രവര്‍ത്തക ആയിരുന്നു.

2019 ല്‍ കോഴിക്കോട് പന്തീരാങ്കാവിലെ അലന്‍ താഹ മാവോയിസ്റ്റ് 
അറസ്റ്റ് സമയത്ത് പോലീസ് ന്‍റെ കെെയ്യില്‍ നിന്ന് രക്ഷപ്പെട്ട
മലപ്പുറം സ്വദേശി ഉസ്മാനും പോരാട്ടം പ്രവര്‍ത്തകനായിരുന്നു.
ഉസ്മാന്‍ കാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കും നഗരപ്രവര്‍ത്തനങ്ങള്‍ക്കും ഇടയിലെ മീഡിയേറ്ററായി പ്രവര്‍ത്തിക്കുന്ന ആളായിരുന്നെന്ന് അന്വേഷണ സംഘം പിന്നീട് കണ്ടെത്തിയിരുന്നു.സിപിഎെ മാവോയിസ്റ്റ് പാര്‍ട്ടി ഇന്ത്യ മുഴുവന്‍ ഇലക്ഷന്‍ ബഹിഷ്കരണം ആഹ്വാനം ചെയ്തപ്പോള്‍ കേരളത്തില്‍  അതിനെ അനുകൂലിച്ച് പോസ്റ്റര്‍ ക്യാംപെയ്നുകള്‍ നടന്നിരുന്നു. ആ അട്ടിമറി പ്രവര്‍ത്തനത്തിന്‍റെ പേരില്‍ അറസ്റ്റിലായ മുഴുവന്‍ പേരും പോരാട്ടം പ്രവര്‍ത്തകര്‍ ആയിരുന്നു.

അവസാനമായി വയനാട് നടന്ന മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലിനോട് ബന്ധപ്പെട്ട് രഹസ്യമീറ്റിങ്ങ് നടത്തി മടങ്ങുകയായിരുന്ന കണ്ണൂര്‍ സ്വദേശി രാജീവന്‍ എന്ന ആളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളും പോരാട്ടം പ്രവര്‍ത്തകന്‍ ആയിരുന്നു

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പേരിൽ പ്രവർത്തിക്കുന്ന  പോരാട്ടമെന്ന  സംഘടന കേരളത്തില്‍ തഴച്ചു കൊഴുത്തു വളരുകയാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.ഈ സംഘടനയുടെ ചുമതലയിലുള്ള രാവുണ്ണി ഷാന്‍റോ ലാല്‍, സി.കെ  ഗോപാലന്‍ തുടങ്ങിയ ആരും തന്നെ ജോലിക്കു പോകുന്നതായി അറിവില്ല.അവര്‍ നാട്ടുകാരുടെ പണം പിരിച്ചു തന്നെയാണ് ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുന്നതെന്നും കാട്ടിലേക്ക് ആളെ കയറ്റാന്‍ നടക്കുന്നതെന്നും വ്യക്തമാണ്.കേരളത്തില്‍ മാവോയിസ്റ്റ് പാര്‍ട്ടി ആക്രമണങ്ങള്‍ നടത്തിയതിന്‍റെ കണക്കുകള്‍ അഞ്ചു വര്‍ഷം കൊണ്ടു തന്നെ അമ്പതോളം ഉണ്ടെന്നാണ് പോലീസ് ഭാഷ്യം.

Write a comment
News Category