Friday, March 29, 2024 04:31 AM
Yesnews Logo
Home News

ബാർ കോഴ കേസ്സ്;മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ബിജു രമേശ്, ഇരു മുന്നണികളും വെട്ടിൽ

Alamelu C . Nov 23, 2020
bar-case-cm-pinrayi-scuttle-investigation-against-km-mani-biju-ramesh-allegation-
News

ബാർ കോഴ കേസിൽ ഇരു മുന്നണികളെയും രാഷ്ട്രീയ പ്രതിസന്ധിയിലാക്കി ബാർ ഉടമ   ബിജു രമേശ്. കെ.എം മാണിക്കെതിരെ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരമാണെന്നു ബിജു രമേശ് വെളിപ്പെടുത്തി.കെ.എം.മാണി മുഖ്യമന്ത്രിയെ കണ്ടതിനു ശേഷമാണ് അന്വേഷണം വേണ്ടന്ന തീരുമാനം കൈകൊണ്ടത്. മുഖ്യമന്ത്രിയുടെ ഇടപെടലാണ് തുടരന്വേഷണം അസാധ്യമാക്കിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ബാർ കേസിൽ ഉപദ്രവിക്കരുത് എന്നാവശ്യപ്പെട്ടു വിളിച്ചു. ചെന്നിത്തലയുടെ ഭാര്യയും ഫോണിൽ വിളിച്ചു ഉപദ്രവിക്കരുതെന്നു അഭ്യർത്ഥിച്ചു..ഇതിന്റെ അടിസ്ഥാനത്തിലാണ്     രഹസ്യ മൊഴിയിൽ പ്രതിപക്ഷ നേതാവിന്റെ പേര് പറയാതിരുന്നത്.

കെ.ബാബു ഉമ്മൻ  ചാണ്ടിയുടെ പേര് പറഞ്ഞാണ് തുക വാങ്ങിയത്. തുടക്കത്തിൽ മാണിക്കെതിരെയുള്ള കേസിൽ നിന്ന് പിൻവാങ്ങരുതെന്നു പിണറായി വിജയനും കോടിയേരിയും ആവശ്യപ്പ്ട്ടു.ഭീഷിണി വന്നതിനാൽ കേസുമായി മുന്നോട്ടു പോയി. എന്നാൽ കെ.എം.മാണി പിണറായിയെ കണ്ടു ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു  തിരിച്ചു  പോയതിനു ശേഷം കേസ്സ് ഒത്തു തീർപ്പാക്കിയെന്നു ബിജു രമേശ് ആരോപിച്ച്.സംസ്ഥാന സർക്കാരിന്റെ വിജിലൻസ് അന്വേഷണത്തെ വിശ്വസിക്കുന്നില്ല. ബാർ കോഴ കേസ്സ് കേന്ദ്റ ഏജൻസി അന്വേഷിക്കണമെന്ന് ബിജു രമേശ് ആവശ്യപ്പെട്ടു.

ഇരുമുന്നണികൾക്കെതിരെ ആരോപണങ്ങൾ ബിജു രമേശ് ഉയർത്തിയതോടെ കോഴ കേസിലെ അന്തർധാരകൾ മറ നീക്കി പുറത്തു വരികയാണ്. ജോസ് കെ മാണിയെ ഭീഷിണിപ്പെടുത്തിയാണ് ഇടതു മുന്നണിയിൽ പ്രവേശിപ്പിച്ചതെന്ന നേരത്തെ അഭ്യുഹങ്ങൾ ശക്തമായിരുന്നു.ഇത് ശരിവെക്കുന്ന വെളിപ്പെടുത്തലാണ് ഇന്ന് ബിജു രമേശ് നടത്തിയിട്ടുള്ളത്.

Write a comment
News Category