Saturday, April 20, 2024 06:30 AM
Yesnews Logo
Home News

കേരളത്തിലും നാലാം മുന്നണി

സ്വന്തം ലേഖകന്‍ . Nov 23, 2020
fourth-front-in-kerala
News

കേരളത്തില്‍ ഒരു നാലാം മുന്നണി രൂപീകരിക്കുന്നതിനുള്ള സാദ്ധ്യതകള്‍ തേടി ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ്‌ പാര്ട്ടി  (DSJP)  സിനിമ താരം   ദേവൻ നേതൃത്വം നല്കുന്ന നവ കേരള പീപ്പിൾസ് പാര്ട്ടിമയുമായി ആലുവയില്‍ ചര്ച്ച്കള്‍ നടത്തി.

അഴിമതിയും അക്രമവും സ്വജനപക്ഷപാതവും ഗ്രൂപ്പിസവും കേരളത്തിലെ മൂന്ന് മുന്നണികളേയും ദുർബലമാക്കി. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ 5000 വോട്ടിനു താഴെ നേരിയ ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ ഒരു നാലാം മുന്നണിക്ക്‌ പ്രസക്തി ഏറിയതായി രണ്ടു പാര്ട്ടി കളും വിലയിരുത്തി. 

അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിന് മുന്പ്  ഒരു നാലാം മുന്നണി കേരളത്തിൽ അനിവാര്യമാണന്ന് പൊതു സമൂഹം ആഗ്രഹിക്കുന്നു. അതിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് എന്ന നിലയിൽ ആണ് ചര്ച്ച കള്‍ നടന്നത്, ഡി.എസ്.ജെ.പി   പ്രസ്താവനയില്‍ പറഞ്ഞു.
നവ കേരള പീപ്പിൾസ് പാർട്ടി നേതാക്കന്മാരായ ദേവൻ, ജോസ് ഫ്രാൻസീസ് , ജിംസണ്‍,ഡി.എസ്.ജെ.പി  സംസ്ഥാന പ്രസിഡണ്ട് KSR മേനോൻ, ജനറൽ സെക്രട്ടറി പ്രൊഫ. കോന്നി ഗോപകുമാർ വൈസ് പ്രസിഡൻ്റ് V. വേണുഗോപാൽ സംസ്ഥാന സെക്രട്ടറിമാരായ ദിലീപ് നായർ, കൃഷ്ണ പ്രസാദ്, S  സന്തോഷ് എന്നിവരാണ് ചര്ച്ച്കളില്‍ പങ്കെടുത്തത്.
 
ഇപ്പോള്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഏഴു ജില്ലകളില്‍ മത്സരിക്കുന്ന ഡി.എസ്.ജെ.പി  മുപ്പതിന പരിപാടി വിശദമായി ചര്ച്ചക ചെയ്യാനും, മുന്നണി വിപുലീകരണ സാധ്യതകള്‍ അപഗ്രഥിക്കാനുമായി ഉടൻ യോഗം ചേരും.

Write a comment
News Category