Friday, April 19, 2024 01:38 PM
Yesnews Logo
Home News

കോടിയേരി വീട് കണ്ടുകെട്ടും;ബിനീഷിനെതിരെ നടപടി കടുപ്പിച്ച് ഇ.ഡി, മലയാള സിനിമലോകത്തെ കള്ളപ്പണത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങി

Arjun Marthandan . Nov 23, 2020
ed-instruct-registration-dept-freezing-bineesh-property
News

കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരിയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ഇ.ഡി രെജിസ്ട്രേഷൻ  വകുപ്പിന് നിർദേശം നൽകി. ബിനീഷിന്റെയും ഭാര്യയുടെയും പേരിലുള്ള എല്ലാ സ്വത്തു വകകളും കൈമാറ്റം ചെയ്യുന്നത് തടയാൻ ഇ.ഡി നിർദേശം നൽകി.ഇതനുസരിച്ച് എല്ലാ രെജിസ്ട്രേഷൻ     ഓഫീസുകളിലേക്കും നിർദേശം പോയിട്ടുണ്ട്.
അടുത്ത നടപടിയായി ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.

ഇപ്പോൾ ബെംഗളൂരുവിൽ ജയിലിൽ കഴിയുകയാണ്   ബിനീഷ് കോടിയേരി.വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചെന്ന ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണങ്ങൾ തുടരുകയാണ്.മയക്കുമരുന്ന് കേസിലും ബിനീഷിനു പങ്കുണ്ടെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്.

മലയാള സിനിമയിലേക്കും അന്വേഷണം 

മലയാള സിനിമയിൽ മയക്കുമരുന്ന് ഉപയോഗവും വിതരണവും സജീവമാണെന്ന ആരോപണത്തിൽ എൻ.സി.ബി പ്രാഥമികമായ അന്വേഷണം നടത്തി.ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച  സൂചനകൾ അന്വേഷണത്തിന് സഹായകമായിട്ടുണ്ട്. കൊച്ചി, മട്ടാഞ്ചേരി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കച്ചവടവും വിതരണവും ആയി ബന്ധപ്പെട്ട സിനിമ താരങ്ങളുടെ  വിവരങ്ങൾ എൻ.സി.ബി ശേഖരിച്ചു.  ചില ഒന്നാം നിര സംവിധായകരും  താരങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

മലയാള സിനിമ മേഖലയിൽ കള്ള പണം വെളുപ്പിക്കാൻ കൂട്ടു നിൽക്കുന്ന പ്രമുഖരെക്കുറിച്ചും സൂചനകൾ എൻ.സി.ബി ക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

മുതിർന്ന താരങ്ങളുമായി അടുപ്പമുള്ള പ്രൊഡക്ഷൻ കൺട്രോളർ, പ്രമുഖ സിനിമ സംവിധയകരിൽ ഒരാൾ , ഒരു പുതിയ പ്രൊഡക്ഷൻ കമ്പനി, എന്നിവർ ലിസ്റ്റിലുണ്ട്.കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഇവർ നടത്തിയ നിക്ഷേപങ്ങൾ അന്വേഷണ പരിധിയിലാണ്. ബിനീഷ് കോടിയേരി സിനിമ നിർമ്മാണത്തിന് മുതൽ മുടക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കയാണ്.

Write a comment
News Category