Friday, March 29, 2024 04:31 PM
Yesnews Logo
Home News

ഹൈദരാബാദിൽ തീപാറും മത്സരം;കോൺഗ്രസ് അസ്തമിക്കുന്നു

Binod Rai . Nov 29, 2020
hyderabad-municipal-corporation-election-bjp-aiming-assembly-election2023
News

ഒരു സംസ്ഥാനത്തു നിന്ന് കൂടി കോൺഗ്രസ് അസ്തമിക്കയാണെന്ന സൂചനകൾ നൽകി ഹൈദ്രാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തിരെഞ്ഞെടുപ്പ്.

ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. ഭരണ കക്ഷിയായ തെലുങ്കാന രാഷ്ട്രസമിതി, മുസ്‌ലിം പാർട്ടിയായ എ.ഐ.എം.ഐ.എം (AIMIM ) ബി.ജെ.പി എന്നീ കക്ഷികൾ പ്രചരണ രംഗത്തു സജീവമായപ്പോൾ കോൺഗ്രസ് ആകെ ദുർബലമായ അവസ്ഥയിലായി. ഒരു കാലത്തു അതി ശക്തമായ ആ പാർട്ടിയുടെ നിഴൽ രൂപം പോലും കാണാനായില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വന്നത് പോലെ കോൺഗ്രസ് ദക്ഷിണേന്ത്യയിലും   ഇല്ലാതാവുന്ന കാഴ്ച്ചയാണ് ഹൈദരാബിബാദിൽ നിന്നും കാണുന്നത്. 

പ്രാദേശിക മുൻസിപ്പൽ തിരഞ്ഞെടുപ്പാണെങ്കിലും ഹൈദ്രാബാദ് മുൻസിപ്പൽ തിരഞ്ഞെടുപ്പിനു മുൻകാലത്തേക്കാളും ഇത്തവണ വെറും വാശിയുമുണ്ട്. ബി.ജെ.പി യുടെ മുതിർന്ന നേതാക്കൾ എല്ലാം തന്നെ പ്രചരണ രംഗത്തു സജീവമായി. യു.പി മുഖ്യമന്ത്രി യോടി ആതിഥ്യ നാഥ്  എത്തിയതോടെ മത്സര രംഗം പ്രവചനാതീതമായി. ജയിച്ചാൽ ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗർ എന്നാക്കുമെന്നു യോഗി പ്രസ്താവിച്ചത് വലിയ ചലനങ്ങളുണ്ടാക്കി കഴിഞ്ഞു. ഭാഗ്യലക്ഷ്മി  ദേവിയുമായി ബന്ധപ്പെട്ട പ്രശസ്ത ക്ഷേത്രം നില നിൽക്കുന്ന പ്രദേശമാണ് ഹൈദ്രാബാദ്. നഗരത്തിന്റെ കാവൽക്കരിയായാണ്   ഭാഗ്യലക്ഷ്മി ദേവിയെ കരുതുന്നത്. പിന്നീട് നിസ്സാം ഭരണ കാലത്താണ് മുസ്‌ലിം സ്വാധീനം ഹൈദരാബാദിൽ വർധിച്ചത്. എങ്കിലും ദേവിക്ക് വലിയ സ്വാധീനം വിവിധ മതസ്ഥരിൽ ഇപ്പോളും  ഉണ്ട്. 

രാഷ്ട്രീയ പ്രധാന്യവും തിരഞ്ഞെടുപ്പിനുണ്ട്.ഭരണ കക്ഷിയായ ടി.ആർഎസിനും , അസുദ്ദീൻ ഒവൈയ്‌സിയുടെ എ.ഐ.എം.ഐ.എം മാത്രമാണ് ഇതുവരെ മേഖലയിൽ സ്വാധീനം ഉറപ്പിച്ചിരുന്നു. ഒരു കാലത്തു കൊണ്ഗ്രെസ്സ് തട്ടകമായിരുന്നു ഇവിടെ.ടി.ആർ.എസ്  വന്നതോടെ കോൺഗ്രസ് വോട്ടുകൾ അവിടേക്കു ചുവടു മാറി. 
ഇരു പാർട്ടികളും ബഹു ഭൂരിപക്ഷം സീറ്റുകളിലും മുസ്‌ലിം സ്ഥാർത്ഥികളെ യാണ് പരിഗണിക്കാറ്. ഏതാണ്ട് മലപ്പുറം ജില്ലയിലെ അവസ്ഥ. ഏതു സീറ്റുകളും സ്ഥാനാർത്ഥികൾ മുസ്‌ലിം സമുദായത്തിൽ നിന്ന് തന്നെയാകും.എന്നാൽ ഇവിടെയൊക്കെ ഹിന്ദു സമുദായക്കാർ നിർണ്ണായക സ്വാധീനവുമുണ്ട്. ഒരു സമുദായത്തോട് കാണിക്കുന്ന അമിത സ്നേഹം ഹിന്ദുക്കളെ വിഷമിപ്പിച്ചിരുന്നു. മതത്തിന്റെ പേരിൽ മത്സരിക്കുന്ന ഒവൈയിസിക്കു പോലും വോട്ടു നൽകേണ്ട ഗതികേടിലായിരുന്നു ഇവിടത്തെ ഹിന്ദുക്കൾക്ക്.കേരളത്തിലെ  മുസ്‌ലിം പാർട്ടിയെന്ന് വിശേഷിപ്പിക്കുന്ന  മുസ്‌ലിം ലീഗിന് വോട്ടു ചെയ്യുന്ന  ഹിന്ദു-വോട്ടർമാരുടെ അതെ സാഹചര്യം ഹൈദരാബാദിലും നിലനിന്നിരുന്നു.

ബി.ജെ.പി ഹൈദരാബാദിൽ സജീവമായതോടെ സ്ഥിതിഗതികൾ മാറി തുടങ്ങി.ഹിന്ദു സമുദായത്തിൽപെട്ടവർ കൂട്ടമായി പാർട്ടിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചു  തുടങ്ങി. അത് വരെ കോൺഗ്രസിനോടും പിന്നീട് ടി.ആർ.എസിനോടും അടുപ്പം കാണിച്ചു വന്ന മുസ്‌ലിം ഇതര സമുദായക്കാരുടെ പിന്തുണ കിട്ടി തുടങ്ങിയതോടെ ബി.ജെ.പി കരുത്തരായി തുടങ്ങി.. പ്രദേശത്തെ നാലു ലോക സഭ സീറ്റുകളിൽ  മൂന്നും ബി.ജെ.പി ക്കാർ ജയിച്ചു. ഹൈദ്രാബാദ് മുൻസിപ്പൽ തിരെഞ്ഞെടുപ്പ് നടക്കുന്ന പ്രദേശത്തു 24 നിയമ  സഭ സീറ്റുകളുണ്ട്.  തെലുങ്കാനയിലെ ആകെ സീറ്റുകളിൽ 20 ശതമാനം സീറ്റുകൾ ഈ  പ്രദേശത്തു  നിന്നാണ്.അതായത് ഹൈദ്രാബാദ് കീഴടക്കിയാൽ തെലുങ്കാന പിടിക്കാമെന്നർത്ഥം. 

ഈ സാഹചര്യത്തിൽ ഹൈദ്രാബാദ് മുൻസിപ്പൽ തിരെഞ്ഞെടുപ്പ് മുന്നേറ്റം തെലുങ്കാന പിടിക്കാൻ സഹായിക്കുമെന്ന വിലയിരുത്തലാണ് ബി.ജെ.പി ക്കുള്ളത്. മുസ്‌ലിം സ്ഥാനാർത്ഥികളെ മാത്രം പരീക്ഷിച്ചിരുന്നു ഹൈദരാബാദിൽ ടി.ആർ.എസിനു കനത്ത വെല്ലുവിളി ബി.ജെ.പി നൽകുന്നു. പാർട്ടിയുടെ പ്രചരണ യോഗങ്ങളിൽ വൻ ആൾകൂട്ടമാണ്. ഒവൈയ്‌സിയുടെ യോഗങ്ങളിലും വലിയ ആൾകൂട്ടം പങ്കെടുക്കുന്നു. മത്സര രംഗം ബി.ജെ.പി യും എ.ഐ.എം.ഐ.എം ഉം തമ്മിലാണെന്ന പ്രതീതി ഉയർന്നു കഴിഞ്ഞു. കോൺഗ്രസ് തീരെ ദുർബലമായി.

2023 ലെ തിരെഞ്ഞെടുപ്പിൽ ടി.ആർ.എസിനെ കീഴടക്കാൻ ഹൈദ്രാബാദ് തിരെഞ്ഞെടുപ്പ് സഹായിക്കുമെന്ന് ബി.ജെ.പി കരുതുന്നു. ടി.ആർ.,എസിനാകട്ടെ ഹിന്ദു സമുദായക്കാരുടെ താല്പര്യങ്ങൾ കണക്കിൽ എടുത്തില്ലെങ്കിൽ സ്ഥിതിഗതികൾ വഷളാകും. ഡിസംബർ ഒന്നിനാണ് തെരെഞ്ഞെടുപ്പ്  നടക്കുന്നത്. 

Write a comment
News Category