Friday, March 29, 2024 06:49 PM
Yesnews Logo
Home News

ടാറ്റ ഗ്രൂപ്പ് ബിഗ് ബാസ്കറ്റ് ഓഹരികൾ വാങ്ങുന്നു

Arjun Marthandan . Dec 02, 2020
tata-group-set-o-buy-bigbasket
News

ഗ്രോസറി ഓൺലൈൻ കമ്പനിയായ ബിഗ്ബാബാസ്കറ്റിന്റെ  ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും. 80 ശതമാനം ഓഹരികൾ വാങ്ങാനാണ് ടാറ്റ ചർച്ച നടത്തി കൊണ്ടിരിക്കുന്നത്. 1 .3 ബില്ലിയൻ ഡോളറിനാണ് ഓഹരികൾ  വാങ്ങാനുള്ള  നീക്കം ടാറ്റ നടത്തുന്നത്.  

ഓൺലൈൻ വിപണിയിൽ സാന്നിധ്യം അറിയിക്കാനുള്ള നീക്കത്തിലാണ് ടാറ്റ. ഈ മേഖലയിൽ റിലയൻസ് ബഹു ദൂരം മുന്നോട്ടു പോയിരുന്നു. ജിയോ മാർട്ട് , ആമസോൺ ,വാൾമാർട് തുടങ്ങിയ കമ്പനികൾ ഇന്ത്യൻ വിപണികൾ കീഴടക്കി കൊണ്ടിരിക്കുമ്പോഴാണ്  ടാറ്റായുടെ സുപ്രധാന നീക്കം നടക്കുന്നത്. 
ഗ്രോസറി ഓൺ ലൈൻ വിപണിക്ക് വൻ സാധ്യതകളാണ് ടാറ്റ കാണുന്നത്. 

ഇപ്പോൾ ചൈനീസ് കമ്പനിയായ ആലിബാബ വൻ നിക്ഷേപം ബിഗ്‌ബാസ്‌ക്കറ്റിൽ നടത്തിയിട്ടുണ്ട്. ചൈനീസ് കമ്പനി അവരുടെ എല്ലാ ഷെയറുകളും ടാറ്റയ്ക്ക് കൈമാറിയേക്കും.  

Write a comment
News Category