Saturday, April 20, 2024 11:10 AM
Yesnews Logo
Home News

ഇ.ഡി യെ വിരട്ടാൻ ശ്രമം; തക്ബീർ വിളികൾ, ,റെയ്‌ഡിൽ ഒന്നും കിട്ടിലയില്ലെന്നു എഴുതി നൽകിയെന്ന് പ്രചരിപ്പിക്കാൻ നീക്കം , നാടകം പൊളിഞ്ഞു

Alamelu C . Dec 03, 2020
ed-raid-pfi-protest-gimmick-fb-live
News

കേരളത്തിൽ പി.എഫ്.ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടന്ന റെയ്‌ഡ്‌ നാടകീയമാക്കാൻ പി.എഫ്.ഐ നേതാക്കളുടെ ശ്രമം. രാവിലെ കോഴിക്കോട് മീഞ്ചന്തയിലെ പി.എഫ്.ഐ ആസ്ഥാനത്തു എത്തിയെ ഇ.ഡി ഉദ്യോഗസ്ഥർക്ക് അകമ്പടിയായി സി.ആർ.പി.എഫ് സുരക്ഷാ ഭടന്മാർ ആയുധങ്ങളുമായി എത്തി. ആവശ്യമെങ്കിൽ സുരക്ഷാ ഒരുക്കാൻ കേരളം പോലീസ്‌കാരും  പുറത്തുണ്ടായിരുന്നു. 


റെയ്‌ഡ്‌ നടക്കുമ്പോൾ മീഞ്ചന്ത ഓഫീസിനു പരിസരത്തു ആളനക്കം ഉണ്ടായിരുന്നില്ല. അവിടെയും എവിടെയും വിരലിൽ എണ്ണുന്ന ചില പ്രവർത്തകർ എത്തിയെന്നല്ലാതെ ആരും ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല. എന്നാൽ വൈകീട്ടോടെ മുന്നൂറോളം പ്രവർത്തകർ ഓഫീസി പരിസരത്തു എത്തി മുദ്രാവാക്ത്വം വിളികൾ തുടങ്ങി. തക്ബീർ വിളികളും  ഇ.ഡി ക്കെതിരെ  മുദ്രാവാക്യങ്ങളും കൊണ്ട് മീഞ്ചന്ത പരിസരം മുഖരിതമായി.എന്നാൽ ഇതൊന്നും കൂസാതെ ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. അതോടെ ബഹളവും അവസാനിച്ചു.

ഇ.ഡി യെ  തടയുന്നതു ലൈവായി കാണിച്ച് പി.എഫ്.ഐ ഫേസ്ബുക് പേജ് 

മീഞ്ചന്ത പി.എഫ്.ഐ ഓഫീസിൽ നടന്ന പി.എഫ്.ഐ പ്രതിഷേധം ആസൂത്രിതം. വൈകീട്ട് വരെ ആളനക്കമില്ലാതിരുന്ന പി.എഫ്.ഐ ഓഫീസു പരിസരത്തു വൈകീട്ട് അഞ്ചു മണിയായതോടെ പതുക്കെ ആളെത്തി തുടങ്ങി. അവിടെയും എവിടെയും പ്രവർത്തകർ കൂടി നിന്നിരുന്നു. ആര് മണിക്ക് റെയ്‌ഡ്‌ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു പ്രവർത്തകർ എത്തിയത്. 
റെയ്‌ഡ്‌ കഴിഞ്ഞു പോകുന്ന ഇ.ഡി ഉദ്യോഗസ്ഥരെ തടയുന്ന ദൃശ്യങ്ങൾ തത്സമയം ലൈവ് ചെയ്യാൻ പി.എഫ്.ഐ പ്രവർത്തകർ തീരുമാനിച്ചിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ പോകുമ്പോൾ തക്ബീർ വിളികൾ ഉയർത്തി പ്രവർത്തകർ മുദ്രാവാക്ത്വം വിളിക്കുന്നതു പി.എഫ്.ഐ ഫേസ് ബുക്ക് പേജിൽ അപ്പപ്പോൾ ലൈവ് ചെയ്തു. സംഘടനയുടെ കായികബലം ആരെയോ ബോധിപ്പിക്കാനുള്ള  നീക്കമായി ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇതിനെ കാണുന്നു. 
റെയ്‌ഡിൽ ഒന്നും കിട്ടിയില്ലന്നു ഉദ്യോഗസ്ഥർ എഴുതി നൽകിയതായി പ്രചരണങ്ങളും ശക്തമായി. പി.എഫ്.ഐ യെ പോലെ തന്നെ സംശയ മുനയിലുമ്മ ജമാ അതെ ഇസ്ലാമിയുടെ മീഡിയ വൺ    ചാനലാണ് ഈ വാർത്ത പ്രചരിപ്പിക്കാൻ മുൻപിൽ നിന്നത്‌.

തിരുവനന്തപുരത്തു പൂന്തുറയിലുള്ള കരമന അഷറഫിന്റെ  വസതിയിൽ റെയ്‌ഡിന്‌ ശേഷം പുറത്തിറങ്ങിയ ഇ.ഡി ക്കു നേരെ തക്ബീർ വിളികൾ ഉയർന്നു.ദുർബലമായ പ്രഷിഷേധത്തിനു മുന്നിൽ നിന്നവർ .ഒരു കടലാസ്സു പൊക്കി കാണിക്കുണ്ടയിരുന്നു.ഈ കത്താണ് ഇ.ഡി എഴുതി നല്കിയതാണെന്ന മട്ടിൽ പ്രചരിപ്പിച്ചത്.

സാധാരണ റെയ്‌ഡിന്‌ ശേഷം അന്വേഷണ ഏജൻസികൾ നൽകുന്ന ടൈപ്പ് ചെയ്തു ഫോര്മാറ്റിലുള്ള മഹസ്സർ രേഖയാണ് ഇ.ഡി എഴുതി നൽകിയതെന്ന മട്ടിൽ പ്രചരിപ്പിച്ചത്‌. ഇ.ഡി യുടെ നടപടിക്രമങ്ങൾ അറിയാത്ത ചില മാധ്യമ പ്രവർത്തകർ പി.എഫ്.ഐ നേതാക്കൾ പറഞ്ഞത് അതെ പടി റിപ്പോർട്ടു ചെയ്തു. മീഡിയ വൺ ചാനൽ ഇതിനു   വലിയ പ്രധാന്യം ഈ വിഷയത്തിന് നൽകി. പി.എഫ്.ഐ യുടെ ശക്തി ചോർന്നില്ലെന്നു തെളിയിക്കാനുള്ള നീക്കങ്ങൾക്കു ചില മാധ്യമ പ്രവർത്തകരുടെ ഒത്താശയുണ്ടായി.
റെയ്‌ഡിന്‌ ശേഷമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നൽകുന്ന പ്രിന്റഡ് ഫോര്മാറ്റിലുള്ള കത്തിനെ പി.എഫ്.ഒയുടെ ശക്തിയായി അവതരിപ്പിച്ച നടപടി പരിഹാസം ക്ഷണിച്ചു വരുത്തിയിട്ടുണ്ട് .

കാശ്മീരിലും വിഘടനവാദി നേതാക്കളെ റെയ്‌ഡ്നടത്തുമ്പോൾ ഇത്തരത്തിലുള്ള നാടകങ്ങൾ അരങ്ങേറാറുണ്ട്. പിന്നീട് മുതിർന്ന നേതാക്കൾ ഒന്നൊന്നായി നിയമ നടപടികൾ നേരിടുമ്പോൾ ഇ നാടകങ്ങൾ ഒക്കെ കെട്ടടങ്ങാറാണ് പതിവ്. ഈ ദൃശ്യങ്ങൾ കേരളത്തിലും ആവർത്തിക്കുന്നുവെന്നു ചില ഉദ്യോഗസ്ഥർ പറഞ്ഞു. 
 
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് അനിവാര്യം;ഭാർഗ്ഗവറാം ,ജമാ അതെ ഇസ്ലാമി യെയും പരിശോധിക്കണം 

 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന അനിവാര്യമായ റെയ്ഡുകളിൽ പതിവ്  "ഇരവാദം" പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന 'ടീമി'നെ കാണാതെ പോകരുത്. പതിവ് ബഹളങ്ങൾ പൊലിപ്പിച്ച് ഏജൻസികളെ സമ്മർദത്തിൽ ആക്കിയില്ലെങ്കിൽ 'തങ്ങളു'ടെ കേന്ദ്രങ്ങളിലും റെയ്ഡിന് സാധ്യത ഉണ്ടെന്ന് അറിയാവുന്നവർ ആണ് ഇവർ. ഹിന്ദുമുന്നണി നേതാവ് ഭാർഗ്ഗവറാം ആവശ്യപ്പെട്ടു. 
ഇവരിൽ തന്നെ ഏറ്റവും അധികം രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തുകയും അതിനായി സാമ്പത്തികവിനിമയം ആസൂത്രണം ചെയ്യുകയും ചെയ്യുന്ന സംഘടന 'ജമാഅത്തെ ഇസ്ലാമി'  ആണ്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിന്റെ "വെളിച്ച"ത്തിൽ, ഉന്നത സ്വാധീനശേഷിയുള്ള 'ജമാഅത്തെ ഇസ്ലാമി' നിഴലിൽ മറയ്ക്കപ്പെടില്ല എന്നു പ്രതീക്ഷിക്കുന്നു. ഹിന്ദുമുന്നണി നേതാവ് അഭിപ്രായപ്പെട്ടു.


 

Write a comment
News Category