Thursday, April 25, 2024 07:10 PM
Yesnews Logo
Home News

ക്യാമ്പസ്ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ ; പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് എതിരെ നടപടി കർക്കശമാക്കി കേന്ദ്രം , പി.എഫ്.ഐ യുടെ തെരുവ് വിരട്ടൽ ഏറ്റില്ല ,റെയ്ഡുമായി ഇ.ഡി മുന്നോട്ട്

Alamelu C . Dec 12, 2020
ed-arrested-campus-front--national-general-secretary--tvm-airport
News

കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരിൽ അന്വേഷണം നടത്തുന്ന ഇ.ഡി കൊല്ലം സ്വദേശിയെ അറസ്റ്റു ചെയ്തു. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനും പൗരത്വ നിയമത്തിനെതിരെ സമരം സംഘടിപ്പിക്കാൻ പണം കൈപ്പറ്റിയെന്ന് ആരോപണവുമുള്ള റൗഫ് ഷെരീഫിനെയാണ് ഇ.ഡി അറസ്റ്റു ചെയ്തിട്ടുള്ളത്. ഇയാൾ മസ്‌കറ്റിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോളാണ് അറസ്റ്റു നടന്നത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു.ഇയാൾ ക്യാമ്പസ് ഫ്രണ്ട് ദേശയീയ ജനറൽ സെക്രട്ടറിയാണ്.

കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരിലാണ് അറെസ്റ്റെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന. വിദേശ രാജ്യങ്ങളിൽ നിന്ന് വൻ തുക നിയമവിരുദ്ധമായി കൈപ്പറ്റിയെന്നതിന്റെ പേജിൽ പോപ്പുലർ ഫ്രണ്ടും പോഷക സംഘടനകളും ഇ.ഡി അന്വേഷണം നേരിടുകയാണ്. ഇതിന്റെ ഭാഗമായി കുറെ മാസങ്ങളായി തുടർന്ന് വരുന്ന റെയിഡിന്റെ ഭാഗമായി കേരളത്തിലെ പോപ്പുലർ ഫ്രണ്ട്  നേതാക്കളുടെ വീടുകളിൽ റെയിഡു നടന്നിരുന്നു. ഈ അന്വേഷണത്തിനിടയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു നടന്നിട്ടുള്ളത്.വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കൂടു അറസ്റ്റിലായേക്കുമെന്നും  സൂചനയുണ്ട്. 

റൗഫിനെ അറസ്റ്റു ചെയ്ത ശേഷം ഇയാളുടെ കൊല്ലം അഞ്ചലിലെ വീട്ടിലും ഇ.ഡി മിന്നൽ പരിശോധന നടത്തി.സായുധ സേനയുമായി എത്തിയെ ഇ.ഡി ക്കെതിരെ കുറച്ചു പേർ മുദ്രാവാക്യം വിളിച്ചെങ്കിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി തിരിച്ചു പോയി. 

വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്നൗ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ റൗഫ്  ദേശത്തേക്ക് പോയിരുന്നു. ഇതിനു പിന്നാലെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇന്ന് പുലർച്ചെ മസ്കറ്റിൽ നിന്നെത്തിയ റൗഫലിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിലെടുത്തു ഇ.ഡി ക്കു കൈമാറി.

രാജ്യത്തെ അസ്ഥിരപ്പെടുത്താനായി  പോപ്പുലർ ഫ്രണ്ട് ശ്രമിച്ചു വരികയാണെന്നണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ .ഇതിനായി വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന സമരങ്ങൾക്കു സാമ്പത്തിക സഹായവും പി.എഫ്.ഐ നല്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുള്ളത്. പൗരത്വ ഭദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങൾക്കു വേണ്ടി ഭീമമായ തുക സംഘടനാ സ്വീകരിച്ച്  അത് പലർക്കും വിതരണം ചെയ്തുവെന്നുമാണ് അന്വേഷണം നടക്കുന്നത്. പി.എഫ്.ഐ യുടെ സാമ്പത്തിക ഇടപാടുകൾ കാലങ്ങളായി കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. 


പി.എഫ്.ഐ യുടെ  തെരുവ് വിരട്ടൽ നിൽക്കുന്നില്ല ; ഇ.ഡി റെയ്ഡുമായി മുന്നോട്ട് 

കേരളത്തിലെ പി.എഫ്.ഐ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിതിനെ തുടർന്ന് കോഴിക്കോടും കൊച്ചിയിലും തിരുവന്തപുരത്തും പി.എഫ്.ഐ പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി നടന്ന തെരുവ് റാലികളും നടന്നു.ഇതൊക്കെ  കേരളത്തിൽ സംഘടനാ മുൻകാലങ്ങളിൽ നടത്തി കൊണ്ടിരുന്ന പതിവ് വിരട്ടൽ റാലികൾ മാത്രമായിരുന്നു. ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാനും അണികൾക്ക് ആത്‌മവിശ്വാസം നൽകാനുമുള്ള പതിവ് തെരുവ് നാടകങ്ങളെ ഇ.ഡി ഉദ്യോഗസ്ഥർ ഗൗനിച്ചിട്ടേയില്ല. അന്വേഷണത്തിന് ഭാഗമായുള്ള പരിശോധനകളും റെയ്ഡുകളും മുടക്കമില്ലാതെ അവർ തുടരുകയാണ്.

ക്യാമ്പസ് ഫ്രണ്ടിന്റെ പ്രതിഷേധം 

ഇ.ഡി നടപടി അതിരു  കടന്നതാണെന്നു ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രെട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.ഇ.ഡി യെ മുൻനിർത്തി ആർ.എസ്.എസ് പ്രതികാര നടപടികൾ കൈകൊള്ളുകയാണെന്നു സംഘടന കുറ്റപ്പെടുത്തി.

Write a comment
News Category