Friday, March 29, 2024 04:07 AM
Yesnews Logo
Home News

ജയ് ശ്രീരാം വിവാദം അനാവശ്യം ; ഭരണ ഘടനാ സ്ഥാപനങ്ങളുടെയും സൈനീകവിഭാഗങ്ങളുടെയും മുദ്രാവാക്യങ്ങൾ എടുത്തിട്ടുള്ളത് ഭഗവത് ഗീതയിൽ നിന്നും വേദങ്ങളിൽ നിന്നും ; ജയ് ശ്രീറാം രാമ രാജ്യത്തിന്റെ വരവറിയിക്കുന്നത്

Bindu Milton . Dec 17, 2020
jai-sriram-controversy-slogans-taken-from-vedas-gita
News

പാലക്കാട് മുനിസിപ്പാലിറ്റിയിൽവിജയാഹ്ളാദത്തിന്റെ  ഭാഗമായി ബി.ജെ.പി പ്രവർത്തകർ ജയ്‌ശ്രീറാം ആലേഖനം ചെയ്ത ഫ്ലസ്‌ക്‌സുകൾ ഉയർത്തിയത് വിവാദമാക്കുന്നത്  അനാവശ്യ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചെന്നു നിരീക്ഷണം. ജയ്‌ശ്രീറാം വിളിക്കുന്നത് ഭാരതീയ സംസ്കാരത്തിന്റെ  അവിഭാജ്യ ഘടകമാണ്. ഉത്തരേന്ത്യയിൽ രഷ്ട്രീയ ഭേദമന്യേ എല്ലാവരും ജയ്‌ശ്രീറാം വിളിക്കുന്നത്  സാധാരണയാണ്.
  
വേദങ്ങൾക്കും ഉപനിഷത്തുകൾക്കും  ഭഗവത്‌ഗീതക്കും പ്രാധാന്യം നൽകുന്ന സമൂഹങ്ങളിൽ ജയ്‌ശ്രീറാം സാംസ്‌കാരിക പ്രതീകമാണ്. മത പ്രതീകമല്ല. രാമ രാജ്യം ധർമ്മിഷ്ടമായ ഒരു ഭരണ വ്യവസ്ഥിതിയുടെ പ്രതീകമാണ്.അത് കൊണ്ടാണ് ഗാന്ധിജി രാമ രാജ്യം വിഭാവനം ചെയ്തത്. ഇപ്പോൾ രാമരാജ്യത്തെ  സംസ്കാരത്തിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നത് ആരെയോ പ്രീണിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ്.

 

ഇന്ത്യൻ ഭരണഘടനയിൽ വിവിധ പട്ടികകളിലായി ആരംഭിക്കുന്ന പേജുകളിൽ  ആലേഖനം ചെയ്ത ചിത്രങ്ങളിൽ ചിലത് 

ഭരണഘടന സ്ഥാപനങ്ങളുടെ മുദ്രാവാക്യങ്ങൾ ഭഗവത് ഗീതയിൽ നിന്ന് 

രാജ്യത്തെ ഏതാണ്ടെല്ലാ ഭരണ ഘടന സ്ഥാപനങ്ങളുടെയും പ്രമുഖ പൊതു മേഖല സ്ഥാപനങ്ങളുടെയും മുദ്രാവാക്യങ്ങൾ ഭഗവത് ഗീതയിൽ നിന്നോ വേദ ഗ്രന്ഥങ്ങളിൽ നിന്നോ എടുത്തിട്ടുള്ളതാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മുദ്രാവാക്യം ആയ' സത്യമേവ ജയതേ  'എടുത്തിട്ടുള്ളത് അഥർവ വേദത്തിലെ മുണ്ടക ഉപനിഷത്തിനിൽ നിന്നാണ്.  ഇന്ത്യയിലെ  എല്ലാ മതസ്ഥരും ഉപയോഗിക്കുന്ന പാസ്പോർട്ടുകളിൽ ആലേഖനം ചെയ്തിരിക്കുന്നത് ഈ മഹത് വേദ  മന്ത്രമാണ്. 

സർവ്വ ഭാരതീയരും നീതിക്കായി ആശ്രയിക്കുന്ന സുപ്രീം കോടതിയിൽ ആലേഖനം ചെയ്തിട്ടുള്ള' യഥോ ധർമ്മസ്യ തഥോ ജയഹ ' എന്ന മുദ്രാവാക്യം  ഭഗവത് ഗീതയിൽ നിന്നെടുത്തിട്ടുള്ളതാണ്.ഇതിഹാസ കാവ്യമായ  മഹാഭാരതത്തിറെ ഭാഗമാണ് ഭഗവത് ഗീത.കോടിക്കണക്കിനു ഇന്ത്യക്കാരുടെ ആശ്രയമായ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ മുദ്രാവാക്യം' യോഗ ക്ഷേമം മഹാമഹം 'എന്നാണ്. 

മത ജാതി വ്യത്യാസമില്ലാതെ ജോലി നോക്കുന്ന ഇന്ത്യൻ നേവിയുടെ മുദ്രാവാക്യം' ശാന  വരുണോ ' എന്നാണ്. അതായതു സമുദ്ര ദേവനായ വരുണ ഭഗവാനെ സ്തുതിക്കുന്ന സ്തുതിക്കുന്നു  എന്നർത്ഥം.ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ . ` ധർമ്മോ രക്ഷതി രക്ഷിത'    എന്ന വേദമന്ത്രമാണ് തങ്ങളുടെ മുദ്രാവാക്യമായി സ്വീകരിച്ചിട്ടുള്ളത് 

ഇപ്പോൾ  `ജയ് ശ്രീരാം' മുദ്രാവാക്യങ്ങളെ അപലപിച്ചു  കൊണ്ട് രംഗത്തു വരുന്നവരിൽ ചിലരെങ്കിലും പഠിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ മുദ്രാവാക്യങ്ങളായി സ്വീകരിച്ചിട്ടുള്ളത് വേദങ്ങളിൽ നിന്നോ ഭഗവത് ഗീതയിൽ നിന്നോ എടുത്തിട്ടുള്ള ശ്ലോകങ്ങൾ  ആണ് .തൃശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ മുദ്രാവാക്യം നോക്കുക'.യോഗ കർമസു കൗശലം 'ഭഗവത് ഗീതയിൽ നിന്നുള്ള സുപ്രധാനമായ ശ്ലോകമാണ്. പ്രസിദ്ധമായ തിരുവനന്തപുരം  എഞ്ചിനീയറിംഗ് കോളേജിന്റെ മുദ്രാവാക്യം പരിശോധിക്കുക;ഭഗവത് ഗീതയിലെ  മൂന്നാം അധ്യായത്തിലെ എട്ടാം  ശ്ലോകം 'കർമ്മ ജയഹ കർമ്മഹാ  '  ആണ് .ഇതെല്ലാം മാറ്റണമെന്ന്   ആവശ്യം  ആരെങ്കിലും ഉയർത്തിയാൽ അത് സാധ്യമാവുമോ ?

സൈനീക  വിഭാഗങ്ങളുടെ യുദ്ധ കാഹളത്തിനും ഭാരതീയ സംസ്കാരവുമായി ബന്ധം

രാജ്യത്തിൻറെ എല്ലാ സൈനീക വിഭാഗങ്ങൾക്കും അവരുടേതായ യുദ്ധ കാഹളമുണ്ട്.അതെല്ലാം തന്നെ ഭാരതീയ ദേവ -ദേവീ സ്തുതികളാണ്. ഗൂർഖ റൈഫിളിന്റെ യുദ്ധ കാഹളം കാളീ ദേവിയുടെ  സ്തുതിയാണ്.' ജയ് കാളീ -ആയോ ഖോർക്കലീ 'എന്നാണ് വീര ശൂര പരാക്രമികളായ ഗൂർഖ സൈനികർ വിളിക്കുന്നത്.രാജ്പുത് റെജിമെന്റിനെ യുദ്ധ കാഹളം' ബോൽ ബജരംഗ്‌ബലീ  കി ജയ് 'എന്നാണ്. രാജ്പുത് റൈഫിലാകട്ടെ ' രാജാറാം ചന്ദ്ര കി ജയ് 'എന്ന് യുദ്ധ കാഹളമായി വിളിക്കുന്നു.ദോഗ്ര റെജിമെൻറ് ജ്വാല ദേവിയുടെ സ്തോത്രമായ 'ജ്വല   മാത കി ജയ്' എന്ന് വിളിയ്ക്കുന്നു .ജമ്മു കശ്മീർ ലൈറ്റ് ഇൻഫന്ററി ഭാരത് മാത കി ജയ് വിളിക്കുന്നൂ.ജമ്മു കശ്മീർ  റൈഫിൾസ്' ദുർഗ്ഗാ  മാതാ   കി ജയ് 'വിളിച്ചാണ് യുദ്ധത്തിന് ഒരുങ്ങുക.പേര് കേട്ട ജാട്ട്  റെജിമെൻറ്, 'ജയ് ബലവാൻ ജയ് ഭഗവാൻ 'എന്ന യുദ്ധ കാഹളമാണ്  വിളിക്കാറ്.നാഗ  റെജിമെന്റാകട്ടെ' ജയ് ദുർഗ്ഗാ മാതാ കാഹളം മുഴക്കി യുദ്ധ ഭൂമിയിൽ ഇറങ്ങും. മറാത്താ റെജിമെന്റാകട്ടെ` ഛത്രപതി ശിവാജി മഹാരാജ് കി ജയ് എന്ന് ഉറക്കെ വിളിച്ചു കൊണ്ടാണ് അവരുടെ സൈനീക അഭ്യാസങ്ങളിലും യുദ്ധ വേദികളിലും അണിനിരക്കാറ് .

കേരളത്തിൽ ഉയരുന്നത് ഭാരതീയ പാരമ്പര്യങ്ങളെ അവഹേളിക്കുന്ന അപസ്വരങ്ങൾ  

പാലക്കാടു  മുൻസിപ്പൽ തിരെഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിക്കാനായി ജയ് ശ്രീരാം എന്ന്   ആലേഖനം ചെയ്ത താൽക്കാലിക ബാനറുകൾ ഉയർത്തിയതാണ് വിവാദങ്ങൾ  ഉണ്ടാക്കിയത്.സർവ സമ്മത രാമ രാജ്യത്തിന്റെ വരവ് പ്രഘോഷണം ചെയ്യുന്ന  ജയ് ശ്രീറാം മുദ്രാവാക്യങ്ങളും ഫ്ലെക്സുകളും നിയമ  വിരുദ്ധമാണെന്നും കേസ്സെടുക്കണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ്സും സി.പി.എം ഉം രംഗത്തു വന്നിട്ടുണ്ട്. രാജ്യത്തെ സുപ്രീം കോടതി ഉൾപ്പെടെയുള്ള ഭരണ  ഘടന സ്ഥാപനങ്ങൾ ഒക്കെ ഭഗവത് ഗീതയിൽ നിന്നും വേദങ്ങളിൽ നിന്നുമൊക്കെ എടുത്തിട്ടുള്ള ശ്ലോകങ്ങളും മന്ത്രങ്ങളും ഒക്കെയാണ് അവരുടെ മുദ്രാവാക്യങ്ങളായി എടുത്തിട്ടുള്ളതെന്ന കാര്യം മറച്ചു വെച്ച് കൊണ്ടാണ് ഒരു വിഭാഗം ആളുകളെ പ്രീണിപ്പിക്കാൻ വാദങ്ങളുമായി എത്തിയിട്ടുള്ളത്. ധർമ്മത്തിലൂന്നിയ  ഭാരതീയ സംസ്കൃതിയിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നും കേരളത്തെ അകറ്റി നിർത്താൻ കാലങ്ങളായി ശ്രമിച്ചു കൊണ്ടിരിയ്ക്കുന്ന ശക്തികൾ ഇപ്പോഴും സജീവമാണെന്ന് വേണം മനസ്സിലാക്കാൻ .

Write a comment
News Category