Friday, March 29, 2024 04:40 PM
Yesnews Logo
Home News

റിലയൻസിനും മുകേഷ് അംബാനിക്കും 40 കോടി പിഴ വിധിച്ച് സെബി

Financial Correspondent . Jan 02, 2021
sebi-fined-mukesh-ambani-and-ril
News

ഓഹരി വിൽപ്പനയിൽ തിരിമറി നടത്തിയതിനു റിലയൻസിനും കമ്പനി ചെയർമാൻ മുകേഷ് അംബാനിക്കും 40 കോടിയുടെ പിഴ നൽകാൻ സെബി ഉത്തരവിട്ടു. റിലയൻസിന്റെ സഹോദര സ്ഥാപനമായ റിലയൻസ് പെട്രോളിയം  കമ്പനിയുടെ ഓഹരികൾ ക്രമവിരുദ്ധമായി വിൽപ്പന നടത്തിയതിനാണ് പിഴ. റിലയൻസും കമ്പനി ഏർപ്പാടാക്കിയ ട്രേഡിങ്ങ് കമ്പനികളും ഓഹരി വിറ്റഴിക്കാൻ ക്രമക്കേട് കാട്ടിയെന്ന് സെബി കണ്ടെത്തി. ഇതു വഴി കോടികളുടെ ലാഭം റിലയൻസ് ഉണ്ടാക്കിയതായാണ് സെബി കണ്ടെത്തിയത്.

റിലയൻസ്  കമ്പനി 25 കോടിയും   കമ്പനി ചെയർമാൻ മുകേഷ് അംബാനി 20 കോടിയും പിഴ ഒടുക്കണം. ഗുജറാത്തിലെ ജാംനഗറിൽ   കൂറ്റൻ ഓയിൽ റിഫൈനറിയാണ് റീലിയൻസു പെട്രോളിയത്തിനു ഉള്ളത്.ട്രേഡർമാർ വഴി ചുരുങ്ങിയ വിലക്ക് റിലയൻസ് ഓഹരികൾ വാങ്ങി കൂട്ടിയ ശേഷം വലിയ വിലക്ക് വിറ്റു കമ്പനി കോടികൾ ലാഭമുണ്ടാക്കിയെന്നു സെബി അന്വേഷണത്തിൽ തെളിഞ്ഞു.13 വർഷങ്ങൾക്കു മുൻപാണ് റിലയൻസ് ഇത്തരത്തിൽ ക്രമക്കേട് നടത്തിയത്. 

Write a comment
News Category