Saturday, April 20, 2024 05:59 AM
Yesnews Logo
Home News

നിയമസഭാ തിരെഞ്ഞെടുപ്പ് തീയതി ; മുസ്‌ലിം താല്പര്യം ഉയർത്തി ലീഗ്, നോമ്പ് കാലത്തു വോട്ടെടുപ്പ്പാടില്ലെന്ന് ലീഗിന്റെ ആവശ്യം , ഹിന്ദു-കൃസ്ത്യൻ വിഭാഗങ്ങൾക്ക് അമർഷം

Arjun Marthandan . Jan 03, 2021
no-election-in-ramadan-period-muslim-league
News

കേരള സമൂഹത്തിന്റെ എല്ലാ മേഖലകളിലും മുസ്ളീം താല്പര്യങ്ങൾ മാത്രം നോക്കണമെന്ന   മുസ്‌ലിം ലീഗിന്റെ താല്പര്യം മറ നീക്കി പുറത്തു വരുന്നു. നോമ്പ് കാലത്തു   തിരെഞ്ഞെടുപ്പ് പറ്റില്ലെന്ന നിലപാടുമായി മുസ്ളീം ലീഗ് പരസ്യമായി രംഗത്തു വന്നു.സ്ഥാനാർത്ഥികൾക്കും   വോട്ടർമാർക്കും അസൗകര്യം ഉണ്ടാക്കുമെന്ന വിചിത്രവാദമാണ് മുസ്ളീംകളുടെ ഈ രാഷ്ട്രീയ പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്. പാവനമായ ശബരിമല കാലത്താണ് കേരളത്തിൽ പഞ്ചായത്ത്  തെരെഞ്ഞെടുപ്പ് നടന്നത്.കൃസ്ത്യാനികളുടെ പുണ്യമാസം കൂടിയായിരുന്നു ഡിസംബർ. പ്രാര്ഥനകല്ല് ഉപവാസവുമായു ഹിന്ദുക്കളും കൃസ്ത്യാനികളും  കരുതുന്ന ഡിസംബറിൽ തിരെഞ്ഞെടുപ്പ് നടന്നപ്പോൾ ആരും ഒരു പ്രതിഷേധവും ഉയർത്തിയിരുന്നില്ല. എന്നാൽ മുസ്ലീങ്ങൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ  ചർച്ച നടക്കുന്നത്. 
   
 മുസ്ലീങ്ങളുടെ പാർട്ടിയായ മുസ്‌ലിം ലീഗ് കേരളത്തിൽ ഇസ്ലാമിക താല്പര്യങ്ങൾ അടിച്ചേൽപ്പികയാണെന്നാണ്  മറ്റു മതസ്ഥരുടെ ആക്ഷേപം.  കേരളത്തിലെ മതേതര സ്വഭാവത്തിൽ കുറെ കാലമായി ഇസ്ലാമിക വത്കരണം നടത്തുന്നതിന് ലീഗ് നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഈ ആവശ്യമെന്നാണ് പരാതി.

ഏപ്രിൽ-മെയ് മാസങ്ങളിൽ തെരെഞ്ഞെടുപ്പ്  പറ്റില്ലെന്ന ആവശ്യം തിരെഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാനാണ് ലീഗിന്റെ നീക്കം. കോഴിക്കോട് ചേർന്ന മുസ്ളീം ലീഗ് ദേശീയ സമിതി യോഗത്തിലാണ് മത താല്പര്യങ്ങൾ ലീഗ് പ്രകടിപ്പിച്ചത്. 

Write a comment
News Category