Thursday, March 28, 2024 08:30 PM
Yesnews Logo
Home News

മൂപ്പന്റെ മെഡിക്കൽ കോളേജ് ഏറ്റെടുക്കേണ്ടെന്ന് സംസ്ഥാന സർക്കാർ;വയനാട്ടിൽ സർക്കാർ തന്നെ മെഡിക്കൽ കോളേജ് പണിയും , ഭൂമി വിവാദങ്ങളും അപകട സാധ്യതയും കാരണങ്ങൾ , ഭൂമി തരം മാറ്റാൻ മൂപ്പൻ നടത്തിയ ശ്രമം പൊളിഞ്ഞുവന്നു സൂചന

Alamelu C . Jan 07, 2021
kerala-state-govt-drops-take-over-project-of-private-medical-college-wims-in-wayanad-land-title-issues
News

വയനാട്ടിൽ ആസാദ് മൂപ്പന്റെ വിംസ് മെഡിക്കൽ കോളേജ്    ഏറ്റെടുക്കാൻ  സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾ ഉപേക്ഷിച്ചു. വിവിധ കാരണങ്ങൾ കൊണ്ട് സർക്കാർ ഉടമസ്ഥതയിൽ തന്നെ വയനാട്ടിൽ മെഡിക്കൽ കോളേജ്   നിർമ്മിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഹൈ  ലെവൽ കമ്മിറ്റിയാണ് വിംസ് ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സാങ്കേതിക -സാമ്പത്തിക കാരണങ്ങൾ പരിശോധിച്ച ശേഷമാണ് വിംസ് ഏറ്റെടുക്കേണ്ടതില്ലെന്നേ ശുപാർശ സർക്കാരിന് നൽകിയത്.

മെഡിക്കൽ കോളേജ്    ഏറ്റെടുക്കാൻ ഡിഎം വിഎംഎസ് ഉടമ മുന്നോട്ടു വെച്ച  നിർദേശം അപ്രായോഗികമാണെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. നേരത്തെ ജില്ലയിലെ സി.പി.എം നേതാക്കളുടെയും എം.എൽ.എ സി.കെ ശശീന്ദ്രന്റെയും പിന്തുണയോടെ വിംസ് ഏറ്റെടുക്കാനുള്ള നീക്കം സജീവമായിരുന്നു. വൻ അഴിമതി ഇടപാടിൽ ഉണ്ടെന്നു അന്ന് വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.

മെഡിക്കൽ കോളേജിനായി ഉമ്മൻ  ചാണ്ടി സർക്കാർ സൗജന്യമായി ഏറ്റെടുത്ത ഭൂമി ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു വേണ്ടെന്നു വെപ്പിക്കാൻ കൽപ്പറ്റ എം.എൽ.എ ശശീന്ദ്രൻ നടത്തിയ നീക്കങ്ങൾ യെസ് ന്യൂസ് ഉം രാഷ്ട്രീയ  നേതാക്കളും ഉയർത്തിയിരുന്നു.അതിനു ശേഷം വൈത്തിരിയിലെ  കോഴിക്കോട് രൂപത വക കാപ്പി തോട്ടം വാങ്ങാം എം.എൽ.എ നീക്കം തുടങ്ങി. പൊടുന്നനെയാണ് വിംസ് ഏറ്റെടുക്കാനായി നീക്കം നടന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക  കമ്മിറ്റിയെ നിയോഗിച്ചു. ഇവർ നൽകിയ വിശദമായ റിപ്പോർട്ടും സർക്കാർ പരിശോധിച്ചു. ഇതിനിടയിൽ മെഡിക്കൽ കോളേജ് വിൽക്കാൻ തയ്യാറെന്നു കാണിച്ച് ആസാദ് മൂപ്പൻ സർക്കാരിന് കത്തയക്കുകയും ചെയ്തു.

തടസ്സമായതു ഭൂമി പ്രശ്നവും ഉരുൾ പൊട്ടൽ സാധ്യതയും ; പ്ലാൻേറഷൻ   ഭൂമി തരം  മാറ്റാനുള്ള നീക്കവും പാളി 

മെഡിക്കൽ കോളേജിന്റെ മറവിൽ നൂറു കണക്കിനു ഏക്കർ പ്ലാന്റേഷൻ  ഭൂമി തരം മാറ്റാനുള്ള നീക്കം പാളിയതാണ് വിംസ് വിൽപ്പന അവതാളത്തിലായതിനെ പ്രധാന കാണണമെന്നു അറിയുന്നു. മെഡിക്കൽ കോളേജ് നിർമ്മാണ സമയത്തു 50 ഏക്കറോളം പ്ലാന്റേഷൻ ഭൂമി തരം  മാറ്റാൻ  വിംസ് മാനേജ്‍മെന്റിനു അനുമതി ലഭിച്ചിരുന്നു.എന്നാൽ 250 ഓളം ഏക്കർ ഭൂമി മെഡിക്കൽ കോളേജിന്റെ മറവിൽ ആസാദ് മൂപ്പൻ തരം മാറ്റിയെന്നാണ് റെവന്യൂ വകുപ്പ് സംശയിക്കുന്നത്. കണക്കുകളിൽ 50 ഏക്കർ നില നില്കുക്കുകയും ചെയ്യുന്നു. മെഡിക്കൽ കോളേജ് ഭൂമി ഏറ്റെടുക്കൽ  സമയത്തു തഹസീൽദാറായിരുന്ന ആൾ തന്നെ പിന്നീട് വിംസിൽ വലിയ പദവിയിൽ എത്തുകയും  ചെയ്തു.

മെഡിക്കൽ കോളേജ്  ഏറ്റെടുക്കുന്നതിന് മുൻപ് ഈ ഭൂമി നിയമവിധേയമാക്കാൻ സജീവ് നീക്കങ്ങൾ നടന്നതായി റെവന്യൂ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ   യെസ്  ന്യൂസിനോട് റഞ്ഞു. തോട്ട  ഭൂമി തരം  മാറ്റുന്നതിൽ നില നിൽക്കുന്ന കർശന നിയന്ത്രണങ്ങൾ മറികടക്കാനുള്ള നീക്കങ്ങൾ പക്ഷെ വിജയം കണ്ടില്ല. റെവന്യൂ വകുപ്പ് ഈ നീക്കങ്ങൾക്കു വിലങ്ങു തടിയായി.ഇതോടൊപ്പം പാരിസ്ഥിക ദുർബല പ്രദേശമായ സാഹചര്യവും വിംസ് ഏറ്റെടുക്കലിൽ   നിന്ന് സംസ്ഥാന സർക്കാരിനെ മാറ്റി ചിന്തിപ്പിച്ചു.  സംസ്ഥാനത്തെ ഞെട്ടിച്ച പുത്ത്മല ദുരന്തം നടന്നത് വിംസ് മെഡിക്കൽ കോളേജിനടുത്താണ്. ജില്ലയിലെ ഏറ്റവും ദുർബലമായ പ്രദേശങ്ങളിൽ ഒന്ന് കൂടിയാണിത്.


ആസാദ് മൂപ്പന്റെ മെഡിക്കൽ കോളേജ് ഏറ്റെടുത്താൽ ഭാവിയിൽ വലിയ നിയമ പ്രശ്നങ്ങൾ സർക്കാരിന് നേരിടേണ്ടി വന്നേനെ. നിയമവിധേയമായ ഭൂമിയുടെ  അപര്യാപ്‌തത മൂലം ഭാവിയിൽ ആശുപത്രി വികസനത്തിന് തടസ്സമാകും. കുന്നിന്ചെരുവിലെ ആശുപത്രിയുടെ ഉറപ്പിനെ കുറിച്ച് ഇപ്പോൾ തന്നെ ജനങ്ങൾക്ക്‌ ആശങ്കയുണ്ട്. 

നിർമ്മാണ രീതിയിൽ  നിലനിൽക്കുന്ന  വൈകൃതങ്ങളും ആവശ്യത്തിന് ശുദ്ധ വായു  ലഭിക്കുന്നില്ലെന്നും രോഗികൾ വരെ പരാതിപ്പെടുന്ന മെഡിക്കൽ കോളേജാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഭൂമിക്കു താഴേക്കാണ് ബഹു നിലകൾ ഇപ്പോൾ വിഎംസിസിൽ പണി കഴിപ്പിച്ചിരിക്കുന്നത്.  ഇപ്പോൾ തന്നെ ആവശ്യത്തിന് രോഗികൾ ഇല്ലാത്ത സാഹചര്യം ഇവിടെയുണ്ട്. വയനാട്ടിലെ വിദൂര മലനിരകളിൽ പണി കഴിപ്പിച്ചിട്ടുള്ള വിംസ് മറ്റു മേഖലകളിൽ ഉള്ളവർക്ക് എത്തിപ്പെടാൻ ദുഷ്കരവുമാണ്.

ഒട്ടേറെ പ്രതികൂല ഘടകങ്ങളും ഒപ്പം കേന്ദ്ര ഏജൻസികളുടെ സംസ്ഥാനത്തെ സൂക്ഷ്മ  പരിശോധനകളും വിംസ് ഏറ്റെടുക്കൽ സർക്കാരിന് ദുഷ്കരമാക്കി.   ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഭീമമായ തുകയാണ് വിംസ് അധികൃതർ കേരള സർക്കാരിന് മുന്നിൽ വെച്ച്ത്. കെട്ടിടങ്ങൾക്കും പഴകിയ ഉപകരണങ്ങൾക്കും ഓവർ വാലുവേഷൻ നടന്നുവെന്ന പരാതി ഇതിനകം ഉയർന്നു.ഇതൊക്കെ എൻഫോഴ്‌സ്‌മെന്റിനു മുന്നിൽ എത്താനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു.ഇങ്ങനെയിരിക്കെയാണ് വിംസിനെ ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തന്നെ തീരുമാനമെടുക്കുന്നത്. 

Write a comment
News Category