Friday, April 19, 2024 07:47 AM
Yesnews Logo
Home News

ഹൈന്ദവ മതത്തിന് ആകർഷണം ഇല്ലെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി ജി .സുധാകരൻ; മുസ്‌ലിം വേദിയിൽ ഇസ്ലാമിനെ പ്രകീർത്തിച്ച് പൊതുമരാമത്തു വകുപ്പ് മന്ത്രി; പ്രതിഷേധം വ്യാപകം

Alamelu C . Jan 10, 2021
cpm-minister-praises-islam-hinduism-unattractive-g-sudhkaran-remarks-sparks-controversy
News

മാനവികതയുടെ മഹാ പ്രതീകമായ ഹൈന്ദവ  വിശ്വാസത്തെ തള്ളി പറഞ്ഞു പൊതുമരാമത്ത്  വകുപ്പ് മന്ത്രി ജി..സുധാകരൻ. ഹൈന്ദവ   ദര്ശനങ്ങളുടെ ആകർഷണീയത നഷ്ടപ്പെട്ടെന്ന് ഒരു മുസ്ളീം ചടങ്ങിൽ സംസാരിക്കവെ മുതിർന്ന സി.പി.എം നേതാവ് പറഞ്ഞു. റാവുത്തർ ഫെഡറേഷൻ സംസ്ഥാന കോൺഫ്രൻസിൽ സംസാരിക്കുമ്പോളാണ് സുധാകരന്റെ ഇസ്ലാം പ്രേമം ഒഴുകിയത്. ഹൈന്ദവ ദർശനങ്ങളെ  പൊതു വേദിയിൽ ഇകഴ്ത്തി പറഞ്ഞ  മന്ത്രി മുസ്‌ലിം ആശയങ്ങളെ  വാ തോരാതെ പ്രശംസിച്ചു. 

2075 ആകുമ്പോഴേക്കും ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമാകുമെന്നു  സുധാകരൻ പ്രവചിച്ചു. സ്നേഹവും അനുകമ്പയും വാർന്നൊഴുകുന്നത്  കൊണ്ട് ഇസ്ലാമിന് വൻ സ്വീകാര്യത ലഭിക്കയാണെന്നും മുൻ ദേവസ്വം മന്ത്രി കൂടിയായ ജി .സുധാകരൻ അഭിപ്രായപ്പെട്ടു. മറ്റു മതങ്ങളൊക്കെ യന്ത്രികമാവുമ്പോൾ ഇസ്ലാം സ്നേഹവും അനുകമ്പയും ചൊരിഞ്ഞു  പ്രചാരമുള്ള മതമായി മാറുകയാണ്-മുതിർന്ന സി.പി.എം നേതാവ് തന്റെ ഇസ്ലാം അഭിനിവേശം പ്രകടിപ്പിച്ചു കൊണ്ട് വ്യക്തമാക്കി.


തമിഴ്‌നാട്ടിൽ നിന്നുമെത്തിയ റാവുത്തർ വിഭാഗത്തെ ഭാഷ ന്യൂനപക്ഷമായി ഉടൻ പ്രഖ്യാപിക്കുമെന്നും സുധാകരൻ ഉറപ്പു നൽകിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുസ്‌ലിം  ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാൻ ഉദ്ദേശിച്ചാണ് മന്ത്രിയുടെ ഈ അകമഴിഞ്ഞ പ്രശംസയെന്നു  ഹൈന്ദവ  സംഘടനകൾ ആരോപിച്ചു. സുധാകരൻ മത്സരിക്കുന്ന മണ്ഡലത്തിൽ നിർണ്ണായക മുസ്‌ലിം  സ്വാധീനമുണ്ട്. ഈ സാഹചര്യത്തിലാണ് ഹിന്ദുക്കളെ    ആക്ഷേപിച്ച്ചു മന്ത്രി പരസ്യ പ്രസ്താവന പുറപ്പെടുവിച്ചതെന്നു ഹിന്ദു സംഘടനകൾ കരുതുന്നു.

സുധാകരനെതിരെ ഹിന്ദു മുന്നണി ; ഈ ധാർഷ്ട്യം അവസാനിക്കേണ്ടതുണ്ട്-ഡോക്ടർ ഭാർഗ്ഗവ  റാം   

ജി. സുധാകരൻ എന്ന വ്യക്തിയുടെ ഹിന്ദുവിരോധവും ഇസ്ലാമികതയോടുള്ള പ്രതിപത്തിയും കേരളീയപൊതുസമൂഹത്തിന് പുതിയ കാര്യമൊന്നുമില്ല. 
 ജി.സുധാകരൻ പരസ്യമായി ഇസ്ലാമിനെ ആശ്ലേഷിച്ചാലും അധികമാർക്കും അമ്പരപ്പൊന്നും ഉണ്ടാകാൻ ഇടയില്ല. ഹിന്ദുസമൂഹത്തെ സംബന്ധിച്ചിടത്തോളം അതൊരു വാർത്തയേ അല്ല.എന്നാൽ ഉത്തരവാദപ്പെട്ട ഭരണപദവിയിൽ ഇരുന്നുകൊണ്ട് ഹിന്ദുസമൂഹത്തെ നിരന്തരം അവഹേളിക്കുന്ന ശൈലി അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്. സാകിർ നായിക്ക് അടക്കമുള്ള മതതീവ്രവാദികൾ പോലും പറയാത്ത രീതിയിൽ ആണ് കാലങ്ങളായി ഇദ്ദേഹം ഈ പ്രവണത തുടരുന്നത്. ഈ ധാർഷ്ട്യം അവസാനിക്കേണ്ടതുണ്ട്. - ഡോ : ഭാർഗവ റാം ആവശ്യപ്പെട്ടു. 
 

Write a comment
News Category