Saturday, April 20, 2024 04:18 PM
Yesnews Logo
Home News

എയർ ഇന്ത്യക്കിത് ചരിത്രനിമിഷം ;വനിതാ പൈലറ്റുമാർ മാത്രം പറത്തുന്ന സാൻഫ്രാൻസിസ്കോ -ബെംഗളൂരു വിമാനം യാത്ര തുടങ്ങി

Special Correspondent . Jan 10, 2021
air-india-s-all-women-crew-take-off-from-sanfransico
News

വനിതാ പൈലറ്റുമാർ മാത്രം പറത്തുന്ന ദീർഘദൂര വിമാനം യാത്ര തുടങ്ങി. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ബെംഗളൂരുവിലേക്കാണ് നാരീ ശക്തി വിളംബരം ചെയ്തു കൊണ്ടുള്ള വിമാന സർവീസ് തുടങ്ങിയിട്ടുള്ളത് .ഉദ്ദേശം പതിനേഴു മണിക്കൂർ യാത്ര  സമയം വിമാനം എടുക്കും. നാലു പൈലറ്റുമാരാണ് വിമാനത്തിലുള്ളത്.
ലോകത്തു തന്നെ ഇത്രയും ദീര്ഘമായ റൂട്ടിൽ വനിതകൾ മാത്രം പറത്തുന്ന ആദ്യ സർവീസാണ് എയർ ഇന്ത്യ തുടങ്ങിയിരിക്കുന്നത്. 
ചരിത്ര  നിമിഷമെന്നു കേന്ദ്ര വ്യോമഗതാഗത വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. 

ക്യാപ്റ്റൻ സോയ അഗർവാൾ,പപ്പ ഗാരി തൻമൈ, അക്കാൻഷാ സോനവെ, ശിവാനി മാന്ഹാസ് എന്നിവരാണ് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി കൊണ്ടുള്ള  കൊണ്ടുള്ള വിമാന യാത്രക്ക് നേതൃത്വം കൊടുക്കുന്നത്  

Write a comment
News Category