Tuesday, April 23, 2024 10:15 PM
Yesnews Logo
Home News

ഹലാലിന്‌ ബദലുമായി കൃസ്ത്യൻ ലീഗ് ;ഹലാൽ രഹിത മൽസ്യ മാസ വിൽപ്പനക്ക് ഒരുങ്ങി കൃസ്ത്യൻ സംഘടന , ഹലാൽ രഹിത മൽസ്യ മാംസ സ്റ്റാളുകൾ കേരളത്തിലെമ്പാടും തുറക്കുന്നു

Swapna. V . Jan 12, 2021
christian-league-open-non-halal-meat-stalls-in-kerala-anti-halal-campaign-intensified
News

കേരളത്തിൽ ഹലാൽ വിരുദ്ധ നീക്കങ്ങൾ വിവിധ ഹിന്ദു-കൃസ്ത്യൻ വിഭാഗങ്ങൾ ശക്തമാക്കി. ബിസിനസ്സ് മേഖലകളിൽ ഹലാൽ സെർട്ടിഫിക്കേഷൻ വഴി സാമ്പത്തിക  മേഖല കൈയ്യടക്കാനുള്ള നീക്കങ്ങളെ അതെ നാണയത്തിൽ പ്രതിരോധിക്കാൻ വിവിധ സംഘടനകൾ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി കൃസ്ത്യൻ ലീഗ് ഹലാൽ രഹിത മാസവും മത്സ്യവും , വിൽക്കുന്ന കടകൾ കേരളത്തിൽ തുടങ്ങാൻ നടപടികളെടുത്തു.പുതുതായി കേരളത്തിൽ രൂപം കൊടുത്ത കൃസ്ത്യൻ സംഘടനയാണ് കൃസ്ത്യൻ ലീഗ്. ആഗോള കൃസ്ത്യൻ സംഘടനകളുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള സംഘടന മധ്യ കേരളത്തിൽ പതുക്കെ  ചുവടുറപ്പിച്ചു വരികയാണ്. കുടിയേറ്റ മേഖലകളിലും കൃസ്ത്യൻ ഭൂരിപക്ഷ മേഖലകളിലും യുവജനങ്ങളുടെ  ഇടയിൽ  സംഘടനക്ക് പ്രിയമേറി വരുന്നു. 

ഹലാൽ രീതിയിൽ അല്ലാതെ തയ്യാറാക്കുന്ന മാംസ-മൽസ്യ വിൽപ്പനക്ക് കേരളത്തിൽ എമ്പാടും സ്റ്റാളുകൾ തുറക്കാൻ കൃസ്ത്യൻ ലീഗ് പദ്ധതി തയ്യാറാക്കി.ഹലാൽ രഹിത സ്റ്റാളിന്റെ  ആദ്യ ഉൽഘടനം കോട്ടയം ജില്ലയിൽ  നടക്കും.  വരും മാസങ്ങളിൽ സംസ്ഥാനമൊട്ടുക്കും ഇത്തരത്തിലുള്ള സ്റ്റോറുകൾ തുറക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.സംസ്ഥാനമൊട്ടുക്കും  സ്റ്റാളുകൾ തുറക്കാൻ നിരവധി ആളുകൾ മുന്നോട്ടു വരുന്നതായി  കൃസ്ത്യൻ ലീഗ് നേതാക്കൾ യെസ് ന്യൂസിനോട് പറഞ്ഞു.

പോത്തിറച്ചി, പന്നി ഇറച്ചി, ചൈൽഡ് ബീഫ്, ഉണക്ക ഇറച്ചി ,മൽസ്യം തുടങ്ങിയവ   ഈ സ്റ്റോറുകൾ വഴി വിൽപ്പന  നടത്തും. ഹലാൽ ബഹിഷ്കരിച്ചു ശുദ്ധമായ  ഇറച്ചി വിൽക്കാനുള്ള അവസരം ഒരുക്കയാണെന്നു സംഘടനാ നേതാക്കൾ അറിയിച്ചു. കൃസ്ത്യാനികളുടെ സ്ഥാപനങ്ങൾക്കു ആവശ്യമായ മൊബൈൽ ആപ്പുകളും, സാമ്പത്തിക സകാര്യങ്ങളും സംഘടന ചെയ്തു കൊടുക്കും. ഹലാൽ മൽസ്യ മാംസ   സ്റ്റാളുകൾ കയ്യടക്കി വെച്ചിട്ടുള്ള മേഖലകളിൽ കൂടുതൽശ്രദ്ധ കേന്ദ്രീകരിക്കാൻ സംഘടന തയ്യാറാകും. പള്ളികൾക്കു അടുത്തും ഗ്രാമങ്ങളിലും ഇത്തരം സ്റ്റാളുകൾ തുറക്കാനാണ് പരിപാടി. ആധുനിക   രീതിയിലുള്ള അറവു ശാലകൾ തുറക്കും വ്യാപാരത്തിന്  ആപ് സൗകര്യങ്ങൾ   ഏർപ്പാടാക്കും. 

മൽസ്യ മാംസ  വിപണന രംഗത്തു ഒരു പ്രത്യക മതത്തിന്റെ ആധിപത്യം അവസാനിപ്പിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. ഹലാൽ ബ്രാൻഡിന്റെ പേരിൽ മറ്റു മതസ്ഥർ തിങ്ങി പാർക്കുന്ന ഇടങ്ങളിൽ നുഴഞ്ഞു കയറാനുള്ള നീക്കങ്ങൾ നടക്കയാണെന്നു കൃസ്ത്യൻ ലീഗ് വിലയിരുത്തുന്നു. ഹലാൽ മാംസവും  മത്സ്യവും വിൽക്കാനെന്ന  മട്ടിൽ കൃസ്ത്യൻ-ഹൈന്ദവ മേഖലകളിൽ   ചെറിയ കടകൾ തുറന്നു നാലും അഞ്ചും പേരെത്തി ഒടുവിൽ ആപ്രദേശം മുഴുവൻ വ്യാപിക്കുന്ന ശൈലിക്ക് തടയിടാനാണ് സംഘടനയുടെ തീരുമാനം.  

ഹലാൽ അല്ലാത്ത മാസവും മത്സ്യവും ഉപയോഗിക്കാൻ ആഗ്രഹമുള്ളവർക്കു അത് നൽകാനുള്ള ഇടമായി ഈ സ്റ്റാളുകൾ വളർത്തിയെടുക്കാനാണ് ഇത്തരം സ്റ്റോറുകൾ തുറക്കുന്നത്. കൃസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും ഇസ്ളാമിക ശൈലിയിൽ അറവു നടത്തുന്ന ഹലാൽ മാസം കഴിക്കരുതെന്നാണ്. വേദനിപ്പിച്ച്  കൊല്ലുന്ന ഹലാൽ മാതൃകക്ക് പകരം ജഡ്ക മാതൃകയാണ് ഈ മതങ്ങൾ സ്വീകരിച്ചിരുന്നത്. ഹൈന്ദവ-കൃസ്ത്യൻ   മത വിശ്വാസങ്ങൾക്കു എതിരായ ഹലാൽ രീതിയിലുള്ള മാംസ -മൽസ്യ വിൽപ്പനയാണ് കേരളത്തിൽ ബഹു ഭൂരിപക്ഷം മേഖലകളിലും നടക്കുന്നത്. ഹിന്ദു-കൃസ്ത്യൻ മത വിശ്വസങ്ങളെ ഹനിക്കുന്ന ഹലാൽ ബ്രാൻഡിങിനെതിരെ  വലിയ പ്രചരണങ്ങൾ  നടക്കയാണ്.ഇതിനിടയിലാണ് കൃസ്ത്യൻ ലീഗിനെ ഹലാൽ രഹിത സ്റ്റാളുകൾ തുറക്കാനുള്ള പ്രഖ്യാപനം വരുന്നത്. 

Write a comment
News Category