Friday, April 26, 2024 01:01 AM
Yesnews Logo
Home News

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ; നാലംഗ സമിതിയെ നിയമിച്ചു

Binod Rai . Jan 12, 2021
supreme-court-stay-implementation-of-farm-law-formed-four-member-committee
News

മൂന്നു കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ സുപ്രീം കോടതി സ്റ്റേ ചെയ്തു.വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനായി നാലംഗ വിദഗ്ദ്ധ സമിതിയെ കോടതി നിയമിച്ചിട്ടുണ്ട്. കാർഷിക മേഖലയിലെ വിദഗ്ദരായ അശോക് ഗുലാത്തി, പ്രമോദ് ജോഷി, ഹര് സിമ്രത് മാൻ, അനിൽ ധാനവത്എന്നിവരടങ്ങിട്യാ സമിതിയെ  ചീഫ് ജസ്റ്റിസ് എച്. എ ബോബ്‌ഡെ നിയോഗിച്ചു. സമിതി വിഷയത്തിൽ ചർച്ചകൾക് പഠനവും നടത്തി പ്രശ്ന പരിഹാരത്തിന് നിർദേശങ്ങൾ നൽകും.കോടതി ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്തു അന്തിമ വിധി പുറപ്പെടുവിക്കുമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.കര്ഷകരുടെ ഭൂമി സംരക്ഷിക്കുമെന്നും കരാർ കൃഷിക്കായി  ഭൂമി വിൽക്കരുതെന്ന് നിര്ദേശിക്കുമെന്നും കോടതി ഉറപ്പു നൽകിയിട്ടുണ്ട്. അനിശിചിതമായി വിഷയം മുന്നോട്ടു കൊണ്ട് പോകില്ലെന്നും സുപ്രീം കോടതി വ്യക്യതമാക്കിയിട്ടുണ്ട്. 

സമിതി അംഗംങ്ങളെ തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്ന കർഷകരുടെ വാദം കോടതി  പരിഗണിച്ചില്ല. അത് കോടതി തീരുമാനിക്കും.കർഷകർ തീരുമാനവുമായി സഹകരിക്കണമെന്ന് കോടതി  നിർദേശിച്ചു.ഇന്ന് വൈകീട്ട് കര്ഷകര് തീരുമാനം അറിയിക്കും. നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്നു കർഷകർ അറിയിച്ചു. കോടതിയിലും തർക്കം പരിഹരിക്കാൻ താല്പര്യമില്ലെന്ന നിലപാട് കർഷകരുടെ അഭിഭാഷകരും കൈകൊണ്ടു. കോടതിയിൽ കര്ഷകരെ പ്രതിനിധീകരിക്കുന്ന മൂന്നു അഭിഭാഷകരും   ഹാജരായില്ല. കോടതി ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി. കോടതി നിർദേശം അംഗീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. സമിതിയുമായി സഹകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.


തർക്കം   പരിഹരിക്കാൻ താല്പര്യമില്ലാത്ത  ചില കര്ഷക സംഘടനകൾ; ലക്‌ഷ്യം രാഷ്ട്രീയം , കർഷക സംഘടനകൾ രണ്ടു തട്ടിൽ 

തർക്ക പരിഹാരത്തിന് ഒരു താല്പര്യവുമില്ലെന്ന സമീപനമാണ് ചില കർഷക സംഘടനകൾ കൈകൊണ്ടിട്ടുള്ളത്. കോടതി വിധി എന്തായാലും  കാര്യമാക്കില്ലെന്ന നിലപാട് ബി.കെ.യു  പോലുള്ള സംഘടനകൾ കൈകൊണ്ടു. നിയമം പിൻവലിച്ചത്‌ മാത്രം സഹകരണം എന്ന സമീപനമാണ് ഇവർക്കുള്ളത്. ചില സംഘടനകൾ സമരത്തിൽ നിന്ന് പിൻവാങ്ങുമെന്ന  സൂചന നൽകിയിട്ടുമുണ്ട്. ഇവർ സമരം പിൻവലിക്കുമെന്ന് സൂചനയുണ്ട്.

കേരളത്തിൽ നിന്ന് സമരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട സി.പി.എം പ്രവർത്തകർ പെരു   വഴിയിലായി. കണ്ണൂരിൽ നിന്ന് പുറപ്പെട്ട  നാനൂറോളം സി.പി.എം പ്രവർത്തകരാണ് എവിടെയുമെത്താതെ പെരുവഴിയിലായത്. സമരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടവർ എത്തുന്നതിനു മുൻപേ കോടതി തീരുമാനം വന്നത് ഇവരുടെ യാത്ര ലക്‌ഷ്യം പൂർത്തിയാക്കുന്നതിന് തടസ്സമായി.ഇനി ഇവർ തിരിച്ചു പോരുമോ അതോ ഡൽഹിയിലേക്ക് പോയി മടങ്ങുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. 

Write a comment
News Category