Thursday, April 25, 2024 07:38 PM
Yesnews Logo
Home News

സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങളിൽ ഭൂരിപക്ഷവും കോൺഗ്രസ് നേതൃത്വുമായി അടുപ്പമുള്ളവർ; കോൺഗ്രസ് നിലപാടിൽ ദുരൂഹത ?

M.B. Krishnakumar . Jan 12, 2021
farm-panel-sc--majority-members-close-to-congress
News

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിന് മുൻപ് വിശാല ചർച്ചകൾ നടത്തുന്നതിന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയിൽ ബഹു ഭൂരിപക്ഷം അംഗങ്ങളും കോൺഗ്രെസ്സുമായോ ഘടക കക്ഷികളുമായോ അടുപ്പമുള്ളവർ. ഇതിൽ കർഷക പ്രതിനിധിയായി പാനലിൽ ഉൾപ്പെടുത്തിയിട്ടുള്ള ബി.കെ.യു നേതാവ് ഭൂപീന്ദർ സിംഗ് മാൻ പഞ്ചാബിലെ അറിയപ്പെടുന്ന കൊണ്ഗ്രെസ്സ് സഹയാത്രികനാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഉറ്റ സുഹൃത്തും സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ ഉറ്റ തോഴനുമാണ് ബി.കെ.യു നേതാവ് കൂടിയായ ഭൂപീന്ദർ സിംഗ് മാൻ. 
മുൻ രാജ്യ സഭ അംഗം കൂടിയായ മാൻ കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പ് കാലത്തു കോൺഗ്രസിന്റെ വിജയത്തിന് വേണ്ടി സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് പ്രചരണം നടത്തിയ കര്ഷക നേതാവാണ്.

അമരീന്ദർ സിംഗിന്റെ വിജയം ഉറപ്പാക്കിയ മാൻ ഇപ്പോഴും   കോൺഗ്രസ്സ് സഹയാത്രികനായാണ് അറിയപ്പടുന്നത്. സുപ്രീംകോടതി പാനലിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ്  മാനെ ഉൾപ്പെടുത്തിയിട്ടുള്ളതെന്നു വ്യക്തം. അകാലിദളിനെതിരെ പഞ്ചാബിൽ കര്ഷകരെ സംഘടിപ്പിച്ച്ചു കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങിയ നേതാവ് കൂടിയാണ് ബി.കെ.യു നേതാവ് ഭൂപീന്ദർ സിംഗ് മാൻ .

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഒരു വിശ്വസ്തൻ കൂടി പാനലിൽ ഉണ്ട്. അഗ്രികൾച്ചറൽ മേഖലയിലെ അറിയപ്പെടുന്ന സാമ്പത്തിക വിദദ്ധനായ അശോക് ഗുലാത്തി അമരീന്ദർ സിങ്ങിനും മുൻ പ്രധാനമന്ത്രി മൻ മോഹൻ സിങ്ങിൻേറയും പ്രിയ  സുഹൃത്താണ്.
പഞ്ചാബ് മുഖ്യമന്ത്രി സംസ്ഥാനത്തെ സമ്പദ് ഘടന ശക്തിപ്പെടുത്താനായി നിയമിച്ച വിദഗ്ധ കമ്മിറ്റി അംഗം കൂടിയാണ് അശോക് ഗുലാത്തി.മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗ് അധ്യക്ഷനായി രുപീകരിച്ച  കമ്മിറ്റിയിലാണ് ഗുലാത്തിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.കാർഷിക മേഖലയിൽ പഞ്ചാബ് സ്വകാര്യ വൽക്കരണം കൂടുതൽ കൊണ്ട് വരണമെന്നും ധാന്യ കൃഷിയിൽ നിന്ന് മറ്റു മേഖലകളിലേക്കും നീങ്ങണമെന്നും ഉള്ള വാദങ്ങൾക്കു തുടക്കമിട്ടത് ഗുലാത്തിയും അമരീന്ദറുമാണ്. 

സുപ്രീം കോടതി നിയമിച്ച പാനലിലെ മൂന്നാമത്തെ അംഗമായ ഷെട്കാരി സംഘട്ടൻ നേതാവ് അനിൽ ഗവന്ത് ശിവസേനയുമായി അടുപ്പമുള്ള നേതാവാണ്.എൻ.സി.പി അധ്യക്ഷൻ  ശരദ്  പവറുമായി സൗഹൃദമുള്ള നേതാവാണ് അനിൽ.മഹർഷ്‌ട്രയിൽ സവാള കൃഷിക്കാരുടെ സംഘടനയെന്ന അറിയപ്പെടുന്ന ഷെട്കാരി സംഘട്ടന്റെ സ്ഥാപക നേതാവ് ശരദ് ജോഷി ശിവസേനയുടെ പിന്തുണയോടെ രാജ്യസഭയിൽ ജയിച്ചിരുന്നു.കാർഷിക മേഖലയിൽ തുറന്ന് സമീപനം വേണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ് ഷെട്കാരി സംഘട്ടൻ. മഹാരാഷ്ട്രയിൽ  പ്രബലമായ ഈ സംഘടനയുടെ അടുപ്പക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്.  

ഇതിൽ സാമ്പത്തിക  ശാസ്ത്രജ്ഞനായ പ്രമോദ് ജോഷി മാത്രമാണ് രാഷ്ട്രീയാതീതമായി പാനലിൽ ഉൾപ്പെട്ടിരിക്കുന്നത്.
പാനൽ അംഗങ്ങൾ സർക്കാർ അനുകൂലികളെന്നു കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും മെമ്പർമാരിൽ ഭൂരിപക്ഷവും പാർട്ടിയോട് അടുപ്പമുള്ളവരാണ് എന്നതാണ് വാസ്തവം.കാർഷിക സമരങ്ങളിൽ കോൺഗ്രസിന്റെ നിലപാടിൽ ഇതോടെ ദുരൂഹത ഉയരുകയാണ്. 

Write a comment
News Category