യുവതാരം ഷെയ്ന് നിഗത്തിനെ വിലക്കിയ സംഭവത്തില്‍ എതിര്‍പ്പറിയിച്ച് നടി ഷീല. ഷെയ്ന് 23 വയസുള്ള ചെറിയ പയ്യനാണ്. ഷെയ്ന് എന്നല്ല ആരെയും സിനിമയില്‍ നിന്ന് വിലക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഷെയ്ന് നിഗത്തോട് ക്ഷമിക്കാന്‍ തയ്യാറാകണമെന്നും ഷീല കൊച്ചിയില്‍ പറഞ്ഞു. ഷെയ്ന് കുറിച്ച് കേള്‍ക്കുന്ന ആരോപണങ്ങള്‍ ശരിയാണോ എന്നറിയില്ല. സിനിമ പൂര്‍ത്തിയാക്കാന്‍ താന്‍ സജീവമായി അഭിനയിച്ചിരുന്ന കാലത്ത് പല ത്യാഗങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്. നിര്‍മ്മാതാവിന് നഷ്ടം വരാതെ സിനിമ പൂര്‍ത്തിയാക്കണം എന്ന് മാത്രമായിരുന്നു അന്നത്തെ തന്റെ ചിന്താഗതി. താരങ്ങള്‍ കൂടുതല്‍ സമയം അഭിനയിച്ച് സിനിമ വേഗത്തില്‍ പൂര്ത്തായിക്കുന്ന പതിവും അന്ന് ഉണ്ടായിരുന്നുവെന്നും ഷീല കൂട്ടിച്ചേര്‍ത്തു