Saturday, April 20, 2024 07:30 AM
Yesnews Logo
Home News

ടെസ്‌ല ഇന്ത്യയിൽ; ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു, ഇന്ത്യ ഇനി ഇലക്ട്രിക് യുഗത്തിലേക്ക്

Kariyachan . Jan 13, 2021
tesla-registered-private-limited-company-in-bengaluru
News

ഇലക്ട്രിക് വാഹന വിപണിയിൽ പുതു ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ട് ലോകത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനെത്തി. ആദ്യ പടിയായി ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു. ആഗസ്റ് മാസത്തോടെ ടെസ്‌ല വാഹനങ്ങൾ നിരത്തിലിറങ്ങുമെന്നാണ് വിവരം. 

. ഇന്ത്യയിൽ ആർഡി യൂണിറ്റും നിർമ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ബെംഗളൂരുവിൽ പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ പുതിയ കമ്പനി ഓഫീസും രജിസ്റ്റർ ചെയ്തു.ലോക ജനതയുടെ  ഹരമായ എലോൺ മാസ്കിനെ പ്രധാനമന്ത്രി നരേന്ദ്ര  മോദി മുൻ കൈ എടുത്താണ് ഇന്ത്യയിൽ   എത്തിച്ചത്. 
രാജ്യത്ത് ആദ്യമായി റീസേർച്ച് ആൻഡ് ഡെവലെപ്‌മെന്റ ഡിവിഷൻ തുടങ്ങിയ ശേഷം വിപണി പിടിച്ചടക്കാനാണ് എലോൺ മാസ്കിന്റെ നീക്കം. ഇന്ത്യ ഇലക്ട്രിക് വാഹന  വിപണിയുടെ സിരാ കേന്ദ്രമാകുമെന്നാണ് മാസ്കിന്റെ നിഗമനം. 

'' ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കർണാടകം നേതൃത്വം നൽകും. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ബെംഗളൂരു കേന്ദ്രമാക്കി ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഈലൺ മസ്കിനെ ഞാൻ ഇന്ത്യയിലേക്കും കർണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു''- കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി  കർണ്ണാടകയാണ് ടെസ്‌ലയെ ആകർഷിച്ചത്. ആയിരക്കണക്കിനാളുകൾക്കു തൊഴിൽ ലഭിക്കും.

മൂന്ന് ഡയറക്ടർമാരോടെ ബെംഗളൂരുവിൽ കമ്പനിയും രജിസ്റ്റർ ചെയ്തതായി അധികൃതർ പറയുന്നു. ടെസ്ലയുടെ സീനിയർ ഡയറക്ടർ ഡേവിഡ് ജോൺ ഫെയ്ൻസ്‌റ്റൈൻ, ചീഫ് അക്കൗണ്ടിംഗ് ഓഫീസർ വൈഭവ് തനേജ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംരംഭകനായ വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ടെസ്ലയുടെ ഇന്ത്യൻ യൂണിറ്റിലെ ബോർഡ് അംഗങ്ങൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി കർണാടകയും മഹാരാഷ്ട്രയും ടെസ്ലയുടെ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ടെസ്ല അധികൃതർ ചർച്ചകൾ നടത്തിയിരുന്നു.

2021 തുടക്കത്തോടെ ടെസ്ല ഇന്ത്യയിൽ കാർ വിൽപ്പന ആരംഭിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത് ഇലക്ട്രോണിക് മോഡൽ 3 സെഡാനുമായിട്ടായിരിക്കും ടെസ്ല ഇന്ത്യൻ വിപണിയിലെത്തുക.ഇലക്ട്രിക് വാഹന വിപണിയിൽ ഇനി മത്സരത്തിന്റെ കാലമായിരിക്കും. ടാറ്റ ഗ്രൂപ്പ് ഇതിനകം ഈ മേഖലയിൽ സജീവമായി കഴിഞ്ഞു. 
 

Write a comment
News Category