Wednesday, April 24, 2024 03:42 PM
Yesnews Logo
Home News

ഫേസ്ബുക്കിനും ട്വിറ്ററിനും ഉഗാണ്ടയിൽ നിരോധനം; തിരെഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന് ആരോപണം

Ritu.M . Jan 13, 2021
uganda-block-twitter-and-facebook-twitter-alleges-human-right-violation
News

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയിൽ ലോകമെങ്ങും വിമർശനം ഏറ്റു  വാങ്ങിയ ഫേസ്ബുക്കും ട്വിറ്ററും ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ തിരിച്ചടി നേരിടുന്നു. ഉഗാണ്ടൻ സർക്കാർ രണ്ടു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളെയും നിരോധിച്ചു. 
തെരെഞ്ഞെടുപ്പിൽ  അനാവശ്യമായി ഇടപെടുന്നുവെന്നു കുറ്റപ്പെടുത്തിയാണ് ഈ നടപടി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയെന്ന് രണ്ടു ആപ്പുകളും പരാതിപ്പെട്ടു. ട്രംപിന്റെ അക്കൗണ്ടുകൾ നിരോധിച്ചപ്പോൾ ഇതേ അഭിപ്രയം ഉയർന്നിരുന്നു.അപ്പോൾ അതിനെ ന്യായീകരിച്ചവരാണ് ട്വിറ്ററും ഫേസ്ബുക്കും.
ഉഗാണ്ടൻ നിലപാട് മറ്റു ലോക രാജ്യങ്ങളും വൈകാതെ പിന്തുടരുമെന്നണ് കരുതുന്നത്.നിർണ്ണായകമായ സാഹചര്യങ്ങളിൽ ഫേസ്ബുക്കും ട്വിറ്ററും വിലക്കിയാൽ   ഇനി അത്ഭുതപ്പെടാനില്ല.

ഉഗാണ്ടൻ തെരെഞ്ഞെടുപ്പിനു മുന്നോടിയായി ഉഗാണ്ടൻ സർക്കാരിന്റെ ഒഫീഷ്യൽ അക്കൗണ്ടുകളിൽ ചിലതു ട്വിറ്ററും ഫേസ്ബുക്കും ഡിലീറ്റ് ചെയ്തിരുന്നു. ഇത് സർക്കാരിനെ പ്രകോപിപ്പിച്ച്. അതെ നാണയത്തിൽ അവർ തിരിച്ചടിച്ചു.ട്വിറ്ററിനും ഫേസ്ബുക്കിനും പൂട്ട് വീണു. 
ഉഗാണ്ടയുടെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടേണ്ട എന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മനുഷ്യാവകാശ ലംഘനമെന്ന് ട്വിറ്റര്; യു.എസിൽ നടന്നത് മനുഷ്യാവകാശ ലംഘനമല്ലേ എന്ന് വിമർശനം 

ഉഗാണ്ടൻ സർക്കാർ മനുഷ്യവക്ഷ ലംഘനം നടത്തി ഇന്ന് ട്വിറ്റര് കുറ്റപ്പെടുത്തി. അറിയാനുള്ള അവകാശം  തടഞ്ഞിരിക്കയാണ്. തെറ്റായ നടപടി-ട്വിറ്റര് കുറ്റപ്പെടുത്തി.എന്നാൽ ഈ നിലപാടിന്  സാമൂഹ്യ മാധ്യമങ്ങളിൽ  പരിഹാസം ഏൽക്കേണ്ടി വരികയാണ്. അമേരിക്കയിൽ ട്രംപിന്റെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തപ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിച്ചില്ലേ എന്ന് വ്യാപക പരിഹാസം ഉയരുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ട്വിറ്ററിന് ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്ന് വിമർശനം ഉയർന്നിരുന്നു . ഉഗാണ്ടൻ മാതൃകയിൽ ലോക രാജ്യങ്ങൾ ട്വിറ്ററും ഫേസ്ബുക്കും വിലക്കിയാൽ ഇരു ആപ്പുകളുടെയും നില നിൽപ്പ് അപകടത്തിലാകും. 

Write a comment
News Category