Tuesday, April 23, 2024 09:06 PM
Yesnews Logo
Home News

ഇന്ത്യ ഗേറ്റിൽ ഖലിസ്ഥാനി പതാക ഉയർത്തിയാൽ 1.8 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് സിഖ് ഭീകര സംഘടന;കർഷക സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ചിത്രം തെളിയുന്നു

Binod Rai . Jan 13, 2021
sikh-terrorist-organization-announces-1-8-cr-for-hoisting-khalistani-flag-at-india-gate
News

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യാ ഗേറ്റിൽ ഖലിസ്ഥാനി പതാക ഉയർത്തുന്നവർക്കു കോടികളുടെ സമ്മാനം പ്രഖ്യാപിച്ച് സിഖ് ഭീകര സംഘടന.സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന ഭീകര സംഘടനയാണ് പ്രകോപനപരമായ സമ്മാന പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ജനുവരി 26 നു ഇന്ത്യ ഗേറ്റിൽ ഖാലിസ്ഥാനി പതാക ഉയർത്തുന്നവർക്കു 2 .5 ലക്ഷം ഡോളർ സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത് സംഘടനയുടെ നേതാവ് ഗുര് പാണ്ടവന്റ് സിംഗ് പന്നുവാണ്. 

 

   കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്ന കര്ഷകരോടാണ് സിഖ് ഭീകര നേതാവിന്റെ ആഹ്വാനം. പഞ്ചാബിലെ കർഷകരോട് ട്രാക്ടർ റാലികൾ സംഘടിപ്പിക്കാനും പന്നു ആഹ്വാനം ചെയ്തു. ഖാലിസ്ഥാനി പതാക ഉയർത്താൻ തയ്യാറാവുന്ന ആർക്കും എന്ത് സഹായവും  സിഖ് ഭീകര നേതാവ് നൽകിയിട്ടുണ്ട്.ഡൽഹിയിലേക്ക് കർഷകർ കേസരി എന്ന വിളിപ്പേരിൽ ട്രാക്റ്റർ റാലികൾ നടത്തണം.അതിനു വേണ്ട എല്ലാ  സൗകര്യങ്ങളും സംഘടന ചെയ്തു കൊടുക്കും.ആൾ സഹായവും സാമ്പത്തിക സഹായവും നിർലോഭമായി  ലഭിക്കുമെന്ന് ഭീകര സംഘടന ഉറപ്പു നൽകുന്നു.

മോദി സർക്കാരിനെതിരെ നീങ്ങുന്ന ഏവർക്കും സാമ്പത്തിക സഹായവും പന്നു വാദ്ഗാനം ചെയ്തിട്ടുണ്ട്.സർക്കാർ എന്തെങ്കിലും തരത്തിൽ നടപടികൾ എടുത്താൽ യു.കെ യിൽ കുടുംബത്തോടൊപ്പം കഴിയാനുള്ള സഹായം നൽകും.ഖാലിസ്ഥാനി  പതാക ഉയർത്തിയാൽഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പേടിക്കേണ്ട കാര്യമില്ല. എന്ത് സംഭവിച്ചാലും സഹായം നൽകും.  കേന്ദ്ര സർക്കാർ എടുക്കുന്ന നടപടികൾ നിയമപരമായി നേരിടാൻ സാമ്പത്തിക സഹായം നൽകും.യു.കെ യിലേക്ക് കുടുംബത്തോടൊപ്പം   കുടിയേറാൻ സഹായിക്കും.ആക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്തു പ്രകോപനപരമായ സന്ദേശം നൽകി സിഖ് ഭീകര സംഘടനാ  കലാപത്തിന് ആഹ്വാനം നൽകുന്നു.

കർഷക സമരത്തിൽ ഖാലിസ്ഥാനി സാന്നിധ്യമുണ്ടെന്ന്  കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കലാപം ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.ഈ വിവരത്തെ സാധൂകരിക്കുന്നതാണ് സിഖ്  ഭീകര സംഘടനയുടെ പരസ്യമായ വെല്ലുവിളി. 

ദിവസങ്ങളോളം ആയിരകണക്കിന് കർഷകർക്ക് സമരം ചെയ്യാൻ കോടികളുടെ സഹായം  ആവശ്യമാണ്. സമര മേഖലയിലേക്ക് കോടികൾ  എത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു.കാനഡ , യു.കെ എന്നിവിടങ്ങളിൽ  നിന്ന് ഖാലിസ്ഥാൻ  അനുകൂലികൾ കോടികൾ എത്തിച്ച്  കൊടുക്കുകയായിരുന്നു.മദ്യവും മറ്റു സൗകര്യങ്ങളും ഒരുക്കി സമര രംഗത്തു തുടരാൻ കര്ഷകര്ക്ക് സഹായം നല്കുന്നവരിൽ പ്രമുഖർ ഖാലിസ്ഥാൻ അനുകൂലികൾ തന്നെയെന്നു കേന്ദ്ര ഏജൻസികളും കണ്ടെത്തി. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്ന വിഡിയോ സന്ദേശമാണ് പുറത്തു വന്നിട്ടുള്ളത്.

പഞ്ചാബിന് സ്വാതന്ത്ര്യം നൽകണമെന്ന് ആവശ്യപ്പെട്ടു റഫറണ്ടം നടത്താൻ ഒരുങ്ങുന്ന സംഘടനയാണ് സിഖ്സ് ഫോർ ജസ്റ്റിസ് എന്ന ഭീകര സംഘടന. കർഷകരുടെ ട്രാക്ടർ റാലി ഡൽഹിയിലേക്ക് കടന്നാൽ കലാപം ഉണ്ടാകുമെന്നു ഡൽഹി പോലീസ് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഖാലിസ്ഥാനികളും ഭീകര സംഘടന അനുകൂലികളും തലസ്ഥാനത്ത് അക്രമം അഴിച്ചു  വിടാനുള്ള സാഹചര്യം ഒരുക്കുന്നതായി ഡൽഹി  പൊലീസിന് വിവരം ലഭിച്ചിരുന്നു.തെളിവുകൾ കോടതിക്ക് മുന്നിൽ ഹാജരാക്കാൻ കേന്ദ്രവും ഡൽഹി പോലീസും തയ്യാറായിട്ടുണ്ട്. 

Write a comment
News Category