Saturday, April 20, 2024 04:17 PM
Yesnews Logo
Home News

മയക്കു മരുന്ന് കേസിൽ എൻ.സി.പി നേതാവിന്റെ മരുമകൻ അറസ്റ്റിൽ; ശരദ് പവാറിന്റെ വലം കൈ നവാബ് മാലിക്ക് കുരുക്കിൽ ?

Binod Rai . Jan 14, 2021
son-in-law-of-ncp-minister-arrested-by-ncb-nawab-malik-in-trouble
News

മയക്കു മരുന്ന് കേസിൽ മഹാരാഷ്ട്രയിലെ മുതിർന്ന  എൻ.സി.പി നേതാവും ശരദ് പവാറിന്റെ അടുപ്പക്കാരനുമായ നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാൻ അറസ്റ്റിലായി. സമീറുമായി അടുപ്പമുള്ള സ്ഥാപനങ്ങളും വീടുകളും മറ്റും റെയ്‌ഡു നടത്തിയ ശേഷമാണു നാർക്കോട്ടിക് കൺട്രോൾ ബ്യുറോ അറസ്റ്റു ചെയ്തത്. 

കഴിഞ്ഞ ആഴ്ച മുംബൈയിൽ നിന്ന്  200 കിലോ മയക്കു മരുന്ന് എൻ.സി.ബി പിടികൂടിയിരുന്നു.മുംബയിൽ കഴിഞ്ഞിരുന്ന ബ്രിടീഷ് പൗരനും ബന്ധുക്കളുമായിരുന്നു കടത്തിന്റെ പിറകിൽ പ്രവർത്തിച്ചിരുന്നത്. സമീർ   ബ്രിട്ടീഷ് പൗരനായ കരൺ സഞ്ചാനി യുമായി ചേർന്ന് മയക്കുമരുന്ന് വ്യാപാരം നടത്തിയെന്ന നാർക്കോട്ടിക് കൺട്രോൾ കണ്ടെത്തി.. കൊറിയറിൽ മയക്കുമരുന്ന് മുംബയിൽ എത്തിച്ച് ശേഷം  ആവശ്യക്കാർക്ക് നൽകുകയായിരുന്നു  പതിവ്.കരൺ സഞ്ചാനിയെ ചോദ്യം ചെയ്തപ്പോളാണ് സമീർ ഖാന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് സമീർ ഖാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ‌മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

മഹാ രാഷ്ട്ര സർക്കാരിൽ നിർണ്ണായക സ്വാധീനമുള്ള നവാബ് മാലിക്ക് ഇതോടെ പ്രതിസന്ധിയിലായിട്ടുണ്ട്. ശരദ് പാവരുമായും അടുപ്പമുള്ള മാലിക്കിന് അധോലോക ബന്ധമുണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. എൻ.സി.പി. ശിവസേന സർക്കാർ രുപീകരിക്കാൻ പണമൊഴുക്കിയവരിൽ പ്രമുഖനായിരുന്നു മാലിക്ക്.സംസ്ഥാന ന്യൂനപക്ഷ കാര്യ വകുപ്പ്   മന്ത്രിയാണ്.

നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നു നവാബ് ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ശിവസേനയുടെ മുതിർന്ന നേതാവ് പ്രതാപ് സാരനായിക്കിന് കള്ളപ്പണ കേസിൽ പ്രതികൂട്ടിൽ ആയിരുന്നു. ശിവസേന വക്താവ് പ്രതാപ് സർണയിക്കിന് ഹവാല ഇടപാടുണ്ടെന്ന ആരോപണത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്നു ഇ.ഡി അറിയിച്ചതിനു പിന്നാലെയാണ് എൻ.സി.പി നേതാവിന്റെ മരുമകൻ അറസ്റ്റിലാകുന്നത്.സർനായിക്കിന്റെ മകൻ ഇപ്പോൾ ഇ.ഡി യുടെ കസ്റ്റഡിയിലാണ്. 

Write a comment
News Category