Thursday, April 25, 2024 10:31 AM
Yesnews Logo
Home News

ക്ഷേമ പെൻഷൻ 1600 ആക്കി;നെല്ലിനും റബ്ബറിനും തറ വില കൂട്ടി, ബജറ്റ് അവതരണം തുടരുന്നു

Financial Correspondent . Jan 15, 2021
kerala-budeget-2021-22
News

ഇടതു സർക്കാരിന്റെ ഭരണ കാലത്തെ    അവസാന ബജറ്റ് അവതരണം നിയമസഭയിൽ തുടങ്ങി. ക്ഷേമ പെൻഷൻ നാമമാത്രമായി വർധിപ്പിച്ചു.നൂറു രൂപ കൂട്ടി 1600 ക്ഷേമ പെൻഷൻ ആക്കി വർധിപ്പിച്ചു.ഇത് ഏപ്രിൽ മുതൽ നൽകുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

റബ്ബറിന്റെ തറ  വില  170 ആക്കിയിട്ടുണ്ട്. നെല്ലിന്റെ സംഭരണ വില 28 രൂപയും നാളികേരത്തിന്റെ സംഭരണ വില 32 രൂപയും ആക്കി പുതുക്കി.
ആരോഗ്യ വകുപ്പിൽ പുതുതായി 4000 തസ്തികകൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്കു 1000 കോടി നൽകുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

ഈ സാമ്പത്തിക  വര്ഷം 8 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ കേരളം സജ്ജമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ബജറ്റ് അവതരണം  തുടരുകയാണ്.

Write a comment
News Category