Tuesday, March 19, 2024 08:34 AM
Yesnews Logo
Home News

കെ.എസ്.ആർ.ടി.സി യിൽ വൻ കുംഭകോണം;100 കോടിയുടെ കണക്കില്ല, ഉന്നതർക്ക് പങ്കെന്ന് കെ.എസ്.ആർ.ടി സി എം.ഡി , പ്രതിഷേധവുമായി ജീവനക്കാർ, പതിവ് നാടകം തുടങ്ങി

Alamelu C . Jan 16, 2021
k-s-r-t-c-md-biju-prabhakar-disclosed-100-cr-corruption-trade-union-leaders-against-md
News

സംസ്ഥാന സർക്കാരിന് വൻ കട ബാധ്യത വരുത്തി വെച്ച് കൊണ്ടിരിക്കുന്ന പൊതു മേഖല സ്ഥാപനമായ കെ.എസ്.ആർ.ടി സി.യിൽ വൻ കുംഭകോണം നടന്നതായി സൂചന. നൂറു കോടിയോളം രൂപയുടെ അഴിമതിയും തട്ടിപ്പും നടന്നിട്ടുണ്ടെന്ന സൂചന നൽകിയിരിക്കുന്നത് സ്ഥാപനത്തിന്റെ എം.ഡി ബിജു പ്രഭാകറാണ്. 

 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ നൂറു കോടിയോളം രൂപ കാണാനില്ല. അക്കാലത്ത് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവില്‍ എക്‌സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. ടിക്കറ്റ് മെഷീനില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. വര്‍ക്ക്ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.നഷ്ടത്തിലോടുന്ന കെ.എസ്,ആർ.ടി.സി യിൽ എന്നതാണ് നടക്കുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു ബിജു പ്രഭാകർ. കമ്പനിയെ തകർക്കുന്നത് ചില ഉദ്യോഗസ്ഥർ തന്നെയാണെന്ന സൂചനയും അദ്ദേഹം നൽകി.മുൻ കാലങ്ങളിലും സമാന ആരോപണം ഉയർന്നിരുന്നു. സ്ഥാപനത്തെ നല്ല നിലയിൽ കൊണ്ട് പോകാൻ പരിശ്രമിച്ച ടോമിൻ ജെ. തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിക്കാൻ ആസൂത്രിത നീക്കങ്ങളാണ് നടന്നത്.
ഇന്ന് ബിജു പ്രഭാകറിനെതിരെ വലിയ പ്രതിഷേധം നടന്നു. നൂറു കണക്കിന് ജീവനക്കാർ എം.ഡി ക്കെതിരെ പ്രതിഷേധ മാർച്ച്  നടത്തി. ബിജു പ്രഭാകറിനെ എം.ഡി സ്ഥാനത്തു നിന്ന് തെറിപ്പിക്കുമെന്നു ജീവനക്കാരിൽ പലരും വെല്ലുവിളിച്ചു. 

2012 മുതല്‍ 2015 വരെയുളള കാലയളവിലാണ് 100 കോടിയോളം രൂപ കാണാതായത്. ജീവനക്കാരില്‍ 7090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ് സര്‍വീസുകാരെ സഹായിക്കാനുളള ശ്രമമാണ് നടത്തുന്നത്.-ബിജു പ്രഭാകർ പറയുന്നു.  കെ എസ് ആര്‍ ടി സി കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്. പുതിയ കമ്പനി രൂപീകരിക്കുമെന്ന് കരുതി കെ എസ് ആര്‍ ടി സിയെ മുറിച്ച് മാറ്റില്ല. വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്‍കുന്ന നടപടി സുതാര്യമാണ്.കെഎസ്ആര്‍ടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ആളുകളെ കുറയ്‌ക്കേണ്ടി വരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കും. അടുത്ത മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ സമഗ്രമായ മാറ്റം കെ എസ് ആര്‍ ടി സിയില്‍ ഉണ്ടാകുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.

തൊഴിലാളികൾക്കെതിരെ മിണ്ടാൻ ബിജു പ്രഭാകരന് അർഹതയില്ലെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു. എം.ഡി യെ പുറത്താക്കാൻ സർവ നീക്കങ്ങളും നടത്തനാണ്  തൊഴിലാളികൾ ശ്രമിക്കുന്നത്. ആ നീക്കത്തെ സ്വാഗതം ചെയ്യാനും ബിജു പ്രഭാകറും ഒരുങ്ങി ഇരിക്കുന്നു.ബിജു പ്രഭാകർ കൂടി രാജി വെക്കുകയെങ്കിൽ നഷ്ടത്തിൽ ഓടുന്ന  കെ.എസ്.ആർ.ടി സി യിൽ ഈ സർക്കാരിന്റെ കാലത്തു രാജി വെക്കുന്ന ആറാമത്തെ എം.ഡി യാകും. ആര് വിചാരിച്ചാലും നന്നാകാത്ത വെള്ളാനയായി കെ.എസ്.ആർ.ടി.സി മുന്നോട്ടുപോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. 

Write a comment
News Category