Tuesday, March 19, 2024 09:05 AM
Yesnews Logo
Home News

കർഷക നേതാവ് ബൽദേവ്സിംഗ് സിർസക്ക് എൻ.ഐ.എ നോട്ടീസ്: ഖാലിസ്ഥാൻ ബന്ധമെന്ന് സംശയം, വിശദമായി ചോദ്യം ചെയ്യും

Ritu.M . Jan 16, 2021
nia-notice-to-farmer-leader-beldev-singh-sirsa-alleged-links-to-khalisthan-forces
News

കർഷക സമരത്തിൽ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്ന  നേതാവ് ബാൽ ദേവ് സിംഗ് സിർസക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ നോട്ടീസ്. ഖാലിസ്ഥാൻ വാദികൾ കർഷക സമരത്തിന് കോടികൾ ഒഴുക്കുന്നതായ ആരോപണത്തിൽ തെളിവ് ശേഖരിക്കാനാണ് ബാൽ ദേവ് സിങിനെ ചോദ്യം ചെയ്യുക. ഖാലിസ്ഥാൻ സംഘടനകളായ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്, ബാബർ ഖൽസ, ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ്, സിക്സ്   ഫോർ സോഷ്യൽ ജസ്റ്റിസ്  തുടങ്ങിയ സംഘടനകൾ വിവിധ സന്നദ്ധ സംഘടനകൾ വഴി സമര മേഖലയിലേക്ക് കോടികൾ എത്തിക്കുന്നതായി കേന്ദ്രം കണ്ടെത്തിയിരുന്നു.അമേരിക്ക, യു.കെ, കാനഡ, തുടങ്ങിയ രാജ്യങ്ങളിൽ വലിയ പ്രചാരണം സംഘടിപ്പിക്കയും വൻ തുക ശേഖരിച്ച് ഇന്ത്യക്കെതിരെ നീങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണെന്നാണ് തെളിവുകൾ ലഭിച്ചിട്ടുള്ളത്. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ ഗേറ്റിൽ ഖാലിസ്ഥാൻ പതാക ഉയർത്താനായി 1 .8  കോടി വാഗ്ദാനം ചെയ്ത വാർത്ത യെസ് ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. ഗുരുപത്വന്ത് സിംഗ് പന്ന ,പരംജിത് സിംഗ്, ഹർദീപ് സിംഗ് നിജ്ജാർ, എന്നിവരാണ് ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് എൻ.ഐ.എ കണ്ടെത്തിയിട്ടുള്ളത്.

ബൽദേവ് സിംഗിന്റെ സംഘടനാ സംശയ മുനയിൽ ; 20 ഓളം  സിഖ് നേതാക്കൾ നിരീക്ഷണത്തിൽ 

ബാൽ ദേവ് സിംഗ് നയിക്കുന്ന ലോക് ബലായി ഇൻസാഫ് വെൽഫേർ സൊസൈറ്റി പഞ്ചാബിലെ ഗ്രാമീണ മേഖലയിൽ സജീവമാണ്.അകാലി ദളുമായി അടുത്ത ബന്ധമുള്ള ബൽദേവ് സിങിന് വിദേശ സഹായം ലഭിക്കുന്നുണ്ട്. ഗുരുദ്വാരകളുമായി ചേർന്ന് മത പ്രവർത്തനം നടത്തുന്ന ബൽദേവ് അകാലി  ദളിന്റെ അടുപ്പക്കാരനാണ്. കർഷക സമര രംഗത്തു സജീവമായി നിൽക്കുന്ന ബൽദേവ് സിംഗ് ആയിരകണക്കിന് ഗ്രാമീണരെ  മാസങ്ങളായി അതിർത്തിയിൽ സജ്ജമാക്കി നിറുത്തിയിരിക്കയാണ്.കോടികൾ ഇതിനു ചെലവഴിക്കുന്നുമുണ്ട്. 

കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്ന കര്ഷക നേതാക്കളിൽ ബൽദേവും പങ്കെടുക്കുന്നുണ്ട്. ബൽദേവിനൊപ്പം ഇരുപതോളം സിഖ് നേതാക്കളും എൻ.ഐ.എ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനിരിക്കയാണ്. കര്ഷക സമരത്തിൽ ദേശ വിരുദ്ധ ശക്തികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്നു കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനുള്ള തെളിവുകൾ ഹാജരാക്കുമെന്നും കേന്ദ്ര അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. 


നിരവധി സിഖ് തീവ്ര വാദി സംഘടനകൾ സംര രംഗത്തു സജീവമായിരിക്കുന്നതിന്റെ തെളിവുകൾ മാധ്യമങ്ങളിലും പുറത്തു വന്നിരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാന പോലീസും രഹസ്യന്വേഷണ ഏജൻസികളും ഭീകര സംഘടനകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതാണ്. ചൈനീസ് കരങ്ങളും സമര മുഖത്തുണ്ടെന്നു ഏജൻസികൾ  കണ്ടെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ബൽദേവ് സിങിനെ ചോദ്യം ചെയ്യാൻ എൻ.ഐ.എ വിളിപ്പിച്ചിട്ടുള്ളത്. 

Write a comment
News Category