Tuesday, March 19, 2024 03:02 PM
Yesnews Logo
Home News

ഭാരതീയ ചരിത്രം മാറ്റി എഴുതാൻ നീക്കം;കേരളത്തിലെ ഒമ്പതാം ക്‌ളാസ് പാഠ പുസ്തകത്തിൽ ശസ്ത്രക്രിയയുടെ പിതാവ് സുശ്രുതന്റെ പേര് മാറ്റി അറബിയായ അബു അൽ ക്വസിമിന്റെ പേര് ; ചരിത്രം മാറ്റി എഴുതുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kariyachan . Jan 16, 2021
kerala-state-board-text-book-distorts-history-sushrathan-replaced-with-abu-al-qasim
News

കേരളത്തിൽ ഭാരതീയ ചരിത്രം മാറ്റി എഴുതി അറബി മഹത്വം പഠിപ്പിക്കുന്നു. ഒമ്പതാം  ക്‌ളാസ്സ് പാഠ പുസ്‌തകത്തിലാണ് ഭാരതീയ ചരിത്രത്തിന്റെ അഭിമാന മുഹൂർത്തങ്ങൾ മറച്ചു വെച്ച് കൊണ്ട് ചരിത്രത്തെ തെറ്റായി പഠിപ്പിക്കുന്നത്.

ശത്രക്രിയയുടെ പിതാവായി ലോകം വാഴ്ത്തുന്നത്  സുശ്രുതനാണ്. ബി.സി എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുശ്രുതൻ ആധുനിക  വൈദ്യ ശാസ്ത്രത്തിനു പുതിയ മാനങ്ങൾ നൽകി ശത്രക്രിയ നടത്തിയെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ലഭ്യമായ ഉപകരണങ്ങൾ  ഉപയോഗിച്ച്  സുശ്രുതൻ നടത്തിയ ശസ്ത്രക്രിയകൾ ലോകം അത്ഭുതത്തോടെ വായിച്ചറിഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ കേരളത്തിലെ ഒമ്പതാം ക്‌ളാസ് പാഠ പുസ്തകത്തിൽ ശസ്ത്രക്രിയയുടെ പിതാവായി ചിത്രീകരിച്ചിട്ടുള്ളത്  അറബിയായ  അബു അൽ ഖവാസിം അൽ സാവഹരിയെയാണ്. ഇദ്ദേഹം സ്പെയിനിൽ  ജീവിച്ചിരുന്ന അറബ് വംശജനായ വൈദ്യ ശാസ്ത്ര  വിദ്ഗദനായിരുന്നു..ജീവിച്ചിരുന്നപ്പോൾ അറബികൾ തീരെ ഗൗനിക്കാതിരുന്ന അൽ ക്വസിമിനെ യൂറോപ്യൻലോകമാണ് വേണ്ടത്ര പരിഗണന നൽകി വരവേറ്റത്. 

ശസ്ത്രക്രിയയിൽ ഉപകരണങ്ങൾ ഉപയോഗിച്ച അൽ സാവഹരി പുതിയ ശസ്ത്രക്രിയ മാർഗ്ഗങ്ങൾ  അവലംബിച്ചുവെന്നത് സത്യമാണ്.അദ്ദേഹത്തിനെ സംഭാവനകൾ ലോകം അറിഞ്ഞത് തന്നെ ലാറ്റിനിലേക്കു അദ്ദേഹത്തിനെ കൃതികൾ മൊഴി മാറ്റം ചെയ്തപ്പോൾ മാത്രമാണ്.അൽ സാവഹരിയേക്കാൾ എത്രയോ  മുൻപ് ജീവിച്ചിരുന്ന മഹാനായിരുന്നു സുശ്രുതൻ. കാശി രാജ്യത്തിനെ ഭാഗമായിട്ടായിരുന്നു  അദ്ദേഹം പ്രവർത്തിച്ചിരുന്നത്. സുശ്രുതൻ നടത്തിയ ശസ്ത്ര ക്രിയകൾ  ആധുനിക വൈദ്യ ശാസ്ത്രത്തിനു വഴി കാട്ടിയായി.

അദ്ദേഹത്തിന്റെ സുശ്രുത സംഹിത നിരവധി രോഗങ്ങളെ കുറിച്ചും അവയുടെ ശമനത്തിന് വേണ്ടി ഉപയോഗപ്പെടുത്തേണ്ട ചികിത്സ വിധികളെക്കുറിച്ചും വിസ്തരിച്ചു പ്രതിപാദിക്കുന്നതാണ്. രോഗ ശമനത്തിന് ശസ്ത്ര ക്രിയഎങ്ങനെ നടത്തണമെന്നും അതിനു ഉപയോഗിക്കേണ്ട മരുന്നുകളും ഉപകരണങ്ങളെക്കുറിച്ചും വിശദമായി സുശ്രുത സംഹിത പ്രതിപാദിയ്ക്കുന്നുണ്ട് . അസ്ഥി ഭ്രംശം  , ഒടിവുകൾ, ചതവ്, മുറിവ്, ഹെർണിയ, നേത്ര രോഗങ്ങൾ ആമാശയ രോഗങ്ങൾ, മലാശയ   രോഗങ്ങൾ തുടങ്ങി  ഒട്ടു മിക്ക രോഗങ്ങളും  ശസ്ത്ര ക്രിയ വഴി ഭേദപ്പെടുത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ സുശ്രുതനെ  മഹർഷി തുല്യമായാണ് ഭാരതീയർ കരുതി  വന്നത്. സുശ്രുതന്റെ സംഭാവനകളെ മറച്ചു വെച്ച് കൊണ്ട് തെറ്റായ വിവരങ്ങൾ  കുട്ടികളെ പഠിപ്പിക്കാനാണ്  കേരള സർക്കാർ മുതിർന്നത്.ഇത് മുസ്‌ലിം മതത്തെ പ്രീണിപ്പിക്കാനുള്ള നീക്കമായി വിമർശകർ കാണുന്നു.

സുശ്രുതന്റെ  സംഭാവനകൾ    മറച്ചു വെച്ച് കുട്ടികളിൽ സ്വന്തം  രാജ്യത്തിന്റെ ചരിത്രവും  സംഭാവനകളും മറച്ചു വെക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങളാണ് നടന്നിട്ടുള്ളത്.സുശ്രുതന് പകരം അൽ സാവഹരിയെ ശസ്ത്രക്രിയയുടെ പിതാവായി കേരള സർക്കാർ ചിത്രീകരിച്ചിട്ടുള്ളത്.  സ്വഹരിയുടെ സംഭാവനകൾ പഠിപ്പിക്കുന്നതിൽ തെറ്റിലെങ്കിലും ലോകം അംഗീകരിക്കുന്ന വസ്തുതകൾ മാറ്റി മറിക്കാൻ നടക്കുന്ന  നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നാണ് വ്യാപക പരാതി ഉയർന്നിട്ടുള്ളത്. ഭാരതത്തിന്റെ  പൗരാണിക ചരിത്രത്തെയും സാംസ്‌കാരിക പൈതൃകത്തെയും അവഗണിയ്ക്കാനും കുറച്ചു കാണിയ്ക്കാനുമുള്ള ശ്രമമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റേതെന്ന വിമർശനം രാജ്യമെങ്ങും ഉയർന്നു കഴിഞ്ഞു. 

Write a comment
News Category