Friday, March 29, 2024 04:23 PM
Yesnews Logo
Home News

പ്രധാനമന്ത്രി നരേന്ദ്ര മോദി സോമനാഥ് ക്ഷേത്ര ട്രസ്‌റ്റ് ചെയർമാൻ

News Desk . Jan 19, 2021
somnath-temple-prime-minister-chairman
News

ഗുജറാത്തിലെ സോമനാഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി . ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തു അവരോധിയ്ക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇതിനു മുൻപ് ട്രസ്റ്റ് ചെയർമാൻ  സ്ഥാനത്തെത്തിയത് മൊറാർജി ദേശായി ആണ് അദ്ദേഹം 26  വർഷം ചെയർമാനായി തുടർന്നു .ട്രസ്റ്റിന്റെ 120  മത് യോഗമാണ് നരേന്ദ്ര മോദിയെ ചെയർമാനായി അവരോധിച്ചത്‌. ചെയർമാനായിരുന്ന കേശുഭായി പട്ടേൽ ഒക്ടോബറിൽ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്ന് ചെയർമാൻ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു 


വർഷങ്ങളായി മോദി  ക്ഷേത്ര ട്രസ്റ്റിയാണ് .  ആഭ്യന്തര  മന്ത്രി അമിത് ഷായും ൽ കെ അദ്വാനിയും ട്രസ്റ്റിൽ അംഗങ്ങളാണ് . ബി ജെ പി യെ സംബന്ധിച്ച് ഏറെ പ്രധാനമാണ് സോമനാഥ് ക്ഷേത്രം . ബി ജെ പി യെ രാജ്യത്തെ നിർണ്ണായക ശക്തിയാക്കി വളർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച രാത യാത്ര തുടങ്ങിയത് സോമനാഥ ക്ഷേത്രത്തിൽ നിന്നായിരുന്നു . 1990  ൽ അഡ്വാനി നയിച്ച  രഥയാത്രയോടെയാണ് ബി ജെപി യുടെ രാഷ്ട്രീയ വളർച്ച തുടങ്ങുന്നത് . ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം സോമനാഥ ക്ഷേത്രം പുനർ നിർമ്മിയ്കാൻ മുൻകൈയെടുത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്നു സർദാർ വല്ലഭായി പട്ടേലാണ് . പ്രധാനമന്ത്രിയായിരുന്ന നെഹ്രുവിന്റെ എതിർപ്പ് വക വയ്ക്കാതെയാണ്  പട്ടേൽ ക്ഷേത്ര പുനഃനിർമ്മാണം നടത്തിയത് 

കൈലാസ മഹാമേരു പ്രസാദ ശൈലിയിൽ പണികഴിപ്പിച്ച ക്ഷേത്രം രൂപ കല്പന  ചെയ്തത് പ്രഭ ശങ്കർ സോംപുരയാണ്. അദ്ദേഹത്തിന്റെ മകൻ ചന്ദ്ര കാന്ത സോംപുരയുടെ രൂപകലാപനയിലാണ് അയോധ്യയിലെ രാമക്ഷേത്രം ഒരുങ്ങുന്നത് .


 

Write a comment
News Category