Friday, March 29, 2024 05:10 AM
Yesnews Logo
Home News

ആസാമിലും കോൺഗ്രസ്സ് -ഇടത് സഖ്യം ;മുസ്‌ലിം പാർട്ടിയായ എ.ഐ.യു.ഡി.എഫും മുന്നണിയിൽ

M.B. Krishnakumar . Jan 20, 2021
congress-announced-alliance-in-assam-election-2021
News

ആസ്സാമിൽ ഇടതു പാർട്ടികൾ ഉൾപ്പെട കക്ഷികളെ ഉൾപ്പെടുത്തി വിശാല സഖ്യത്തിന് കോൺഗ്രസ് രൂപം നൽകി. സി.പി.ഐ, സി.പി.എം, അചാലിക് ഗണ മോർച്ച തുടങ്ങിയ കക്ഷികൾക്കൊപ്പം  എ.ഐ.യു.ഡി.എഫിനെയും സഖ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശി അഭയാർഥികളുടെ പാർട്ടി എന്നറിയപ്പെടുന്ന എ.ഐ.യു..എഫ് തീവ്ര മുസ്‌ലിം  രാഷ്ട്രീയ കക്ഷിയാണ്. പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള എ.ഐ.യു. എഫ് രാജ്യവിരുദ്ധ ശക്തിയാണെന്നു കോൺഗ്രസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ നിലപാടാണ് പാർട്ടി ഇപ്പോൾ മാറ്റിയിരിക്കുന്നത്.

സഖ്യം അധികാരത്തിൽ വന്നാൽ ആര് മുന്നണിയെ നയിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. പൊതു മിനിമം പരിപാടി ഉണ്ടാക്കുമെന്ന് നേതാക്കൾ സൂചന നൽകി. തദ്ദേശിയ പാർട്ടികളായ റിജോർ ദൾ, നക്സൽ അനുഭവ പാർട്ടിയായ ആസാം ജാതീയ പാർട്ടിയെയും സഖ്യത്തിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ നീക്കം തുടങ്ങിയിട്ടുണ്ട്.ഏതു വിധേനെയും അധികാരം പിടിക്കയാണ് കോൺഗ്രസിന്റെ ലക്‌ഷ്യം.

ബി.ജെ.പി -എ.ജി.പി സഖ്യം തുടരും, ബോഡോ പാർട്ടികളും എൻ.ഡി.എ യിൽ തുടരും 

ആസാം ഗണ പരിഷത്തുമായുള്ള സഖ്യം ബി.ജെ.പി തുടരും.അതോടൊപ്പം യുണൈറ്റഡ്  പീപ്പിൾസ് പാർട്ടി ലിബറൽ, ഗണ സുരക്ഷാ പാർട്ടി തുടങ്ങിയ ഘടക കക്ഷികൾ എൻ.ഡി.എ സഖ്യത്തിൽ തുടരും.ഒപ്പം ബോഡോ പാർട്ടികളും എൻ.ഡി.എ ക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന. 

Write a comment
News Category