Wednesday, April 24, 2024 11:41 AM
Yesnews Logo
Home News

കെ.വിതോമസും കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടാകും ; തർക്കം തീരുന്നൂ; ,എ.ഐ.സി.സി സമിതി യോഗം തുടങ്ങി , പി.സി. ചാക്കോയും മത്സര രംഗത്തുണ്ടാകും

Alamelu C . Jan 23, 2021
former-central-minister-kv-thomas-will-remain-in-congress-may-get-working-president-ship
News

കെ.വി.തോമസ് കോൺഗ്രസിൽ തുടരും.മുതിർന്ന നേതാവുമായുള്ള തർക്കം തീർന്നതായി സൂചന. ഉമ്മൻ   ചാണ്ടി  മുൻകൈ എടുത്തു നടത്തിയ ചർച്ചക്കൊടുവിലാണ് തർക്ക പരിഹാരം ഉണ്ടായത്.  തോമസ് മാസ്റ്റർക്ക് പാർട്ടി വർക്കിങ് പ്രസിഡണ്ട് സ്ഥാനം നൽകും.അതോടൊപ്പമ ജയ്‌ഹിന്ദ്‌ ചാനലിന്റെയും വീക്ഷണത്തിൻെറയും ചുമതലകൾ തുടർന്ന് വഹിക്കും. 
കൃസ്ത്യൻ സമുദായത്തിൽ നിർണ്ണായക സ്വാധീനമുള്ള തോമസ് മാസ്റ്ററെ പിണക്കുന്നത് കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി കേന്ദ്ര നേതാക്കളെ അറിയിച്ചു. തുടർന്ന് അദ്ദേഹം തന്നെ കഴിഞ്ഞ വാരം മാഷെ വിളിച്ച് ഹർക്ക പരിഹാരം ഉണ്ടാകുമെന്ന് അറിയിച്ചതാണ്. 

ഇതിനിടയിൽ ചില യുവ നേതാക്കൾ നടത്തിയ ഇടപെടലുകളാണ് മാഷെ പ്രകോപിപ്പിച്ചത്. തർക്ക പരിഹാരം ഉണ്ടായി കഴിഞ്ഞു.ഇന്ന് എ.ഐ.സി.സി. സമിതിയുമായുള്ള ചർച്ചകൾക്ക് ഒടുവിൽ കെ.വി.തോമസ് മാഷുടെ കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കും.തോമസ് മാസ്റ്റർ സി.പി.എം ഇൽ ചേരുമെന്ന് പ്രചരിപ്പിച്ചത് യുവ നേതാവിന്റെ പിന്തുണയോടെയാണ്. ഇക്കാര്യത്തെക്കുറിച്ച് കേരളത്തിൽ തുടരുന്ന എ.ഐ.സി.സി സർവേ ടീം  സോണിയ ഗാന്ധിക്ക് വിവരം കൊടുത്തു.  

തോമസ് മാസ്റ്റർക്ക് സ്വാധീനമുള്ള ലാറ്റിൻ സമുദായം 25 നിയമസഭാ മണ്ഡലങ്ങളിൽ സ്വാധീനമുള്ളയാളാണ്. തിരുവനന്തപുരം   , കൊല്ലം , ആലപ്പുഴ, എറണാകുള,, തൃശൂർ ജില്ലകളിൽ  തീരദേശ മേഖലകളിൽ തോമസ് മാസ്റ്റർക്ക് നല്ല സ്വാധീനമുണ്ട്. സഭ നേതാക്കളുമായി അടുത്ത ബന്ധമുള്ള തോമസ് മാഷുടെ സ്വാധീനം അറിയുന്ന ഉമ്മൻ ചാണ്ടി ആഴ്ച്ചകൾക്കു മുൻപേ മാഷെ വിളിച്ചു  പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നതാണ്.

എന്നാൽ എറണാകുളത്തെ യുവ നേതാക്കൾ കെ.വി.തോമസ് മാഷ് സി.പി.എം ഇൽ  ചേരാൻ പോവുകയാണെന്ന പ്രചരണം അഴിച്ചു വിട്ടു.. വാസ്തവത്തിൽ ഉമ്മൻ ചാണ്ടിയുമായി  നടന്ന ചർച്ചകൾക്ക് ശേഷം വിശ്രമിച്ചിരുന്ന തോമസ് മാസ്റ്ററെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നു  യുവ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്.എറണാകുളത്തു തോമസ് മാഷെ തന്നെ മത്സരിപ്പിക്കാനും കോൺഗ്രസ് തയ്യാറാകുമെന്നാണ്  സൂചന. 

പി.സി.ചാക്കോയും മത്സരിക്കും; ചാലക്കുടിയിൽ ? 

മുതിർന്ന നേതാവ് പി.സി. ചാക്കോയും ഇത്തവണ മത്സര രംഗത്തുണ്ടാകും. അദ്ദേഹം മത്സരിക്കുമെന്ന് നേരത്തെ തന്നെ ധാരണയുണ്ട്..ഹൈക്കമാൻഡ് ഇക്കാര്യത്തിൽ നൽകിയ പച്ചകൊടിയുടെ പിൻബലത്തിൽ അദ്ദേഹം മുന്നൊരുക്കങ്ങൾ നടത്തി കഴിഞ്ഞതായാണ് അറിവ്.ലഭിക്കുന്ന സൂചനകൾ ചാലക്കുടി മണ്ഡലത്തിൽ  ചാക്കോ മത്സരിക്കുമെന്നാണ്. ഇവിടെ ചാക്കോ നിന്നാൽ വിജയിക്കുമെന്ന് എ.ഐ.സി.സി നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. എറണാകുളം തൃസൂർ ജില്ലകളിൽ നിന്ന് പരമാവധി സീറ്റുകൾ നേടാനാണ് കോൺഗ്രസ് ഇത്തവണ ശ്രമിക്കുക. 

Write a comment
News Category