Friday, April 19, 2024 09:54 AM
Yesnews Logo
Home News

കർഷക സമരത്തെ ആക്രമിക്കാൻ പദ്ധതിയെന്ന്‌ തല്ലി പറയിപ്പിച്ചെന്നു യുവാവ്; കര്ഷക നേതാക്കൾ ഗൂഢാലോചന നടത്തിയെന്നും യോഗേഷ് സിംഗ് ; കർഷക നേതാക്കളുടെ ഗൂഡ പദ്ധതിയുടെ ചുരുളഴിയുന്നു, സി.പി.എം യൂണിയന്റെ പങ്കും ഹരിയാന പോലീസ് അന്വേഷിക്കുന്നു

Binod Rai . Jan 23, 2021
News

കർഷക  സമരത്തിന് നേരെ അക്രമം അഴിച്ചു വിടാൻ  ലക്ഷ്യമിട്ടു റാലിയിൽ ആക്രമികൾ നുഴഞ്ഞു കയറിയെന്നു കര്ഷക നേതാക്കളുടെ ആരോപണത്തിന് വൻ ട്വിസ്റ്റ്. നാലോളം കര്ഷക നേതാക്കളെ വധിക്കാനും കര്ഷകരുടെ ട്രാക്ടർ റാലിയിൽ അക്രമം അഴിച്ചു  വിടാനും ഉദ്ദേശിച്ച് ആക്രമികൾ റാലിയിൽ നുഴഞ്ഞു കയറി എന്നാണ് കഴിഞ്ഞ ദിവസം വരെ കര്ഷക നേതാക്കൾ ആരോപിച്ചിരുന്നത്. അക്രമികളിൽ ഒരാളെ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഹരിയാന പോലീസിന്റെ നിർദേശ പ്രകാരമാണ് റാലിയിൽ നുഴഞ്ഞു കയറിയെന്നാണ് മാധ്യമസമ്മേളനത്തിൽ കർഷകർ പിടികൂടിയ യുവാവ് വെളിപ്പെടുത്തിയത്. 

എന്നാൽ കര്ഷക നേതാക്കൾ  ഒരുക്കിയ നാടകമാണ് ഡൽഹി- ഹരിയാന അതിർത്തിയിൽ നടന്നതെന്ന് വെളിപ്പെടുത്തി യോഗേഷ് സിംഗ് എന്ന യുവാവ് രംഗത്തു വന്നു. പ്രമുഖ കര്ഷക നേതാക്കളുടെ ഗൂഢാലോചനയുടെ ഇരയാണ് താനെന്നു യുവാവ് വെളിപ്പെടുത്തി.ഇതേ തുടർന്ന്  സംഭവത്തിൽ സി.പി.എം അനുകൂല കര്ഷക യൂണിയൻ ഉൾപ്പെടെയുള്ളവരുടെ പങ്കു ഹരിയാന പോലീസ് അന്വേഷിച്ചു വരികയാണ്. നാലോളം പ്രമുഖ കര്ഷക നേതാക്കൾക്ക് എതിരെ യോഗേഷ് സിംഗ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

കെട്ടി തൂക്കി മർദ്ദിച്ചു ; മദ്യം നൽകി കള്ളം പറയാൻ പ്രേരിപ്പിച്ചു, അനുസരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തി കര്ഷക നേതാക്കളുടെ അതിക്രമങ്ങൾ വെളിപ്പെടുത്തി യുവാവിന്റെ കരച്ചിൽ

കര്ഷക സമരത്തിന് വാർത്ത പ്രാധാന്യമുണ്ടാക്കാനുള്ള അടവിന്റെ ഭാഗമായാണ് കർഷക സമര  നേതാക്കളുടെ വില കുറഞ്ഞ ഈ തന്ത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ കർഷക നേതാക്കൾക്ക് ഇടയിൽ കടുത്ത  ഭിന്നത പുറത്തു വന്നിരുന്നു. പഞ്ചാബിലെ കർഷക യുണിയനുകൾക്കു എതിരെ ഒരു വിഭാഗം കർഷകർ പ്രതിഷേധിച്ചു തുടങ്ങി. ചൈനീസ് പിന്തുണയുള്ള ഇടതു കർഷക സംഘടനകളും പഞ്ചാബിലെ കർഷക സംഘടനകളും സമരത്തെ ഹൈജാക്ക് ചെയ്യുകയാണെന്ന് മുറുമുറുപ്പുകൾ ഉയരുന്നതിനിടയിലാണ് പൊടുന്നന്നെ റാലിയെ ആക്രമിക്കാൻ ശ്രമം എന്നാരോപിച്ച് കര്ഷക നേതാക്കൾ രംഗത്തു വന്നത്. 

കര്ഷക റാലിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചവരെന്ന് ചൂണ്ടിക്കാട്ടി യോഗേഷ് സിംഗ് എന്ന യുവാവിനെ മാധ്യങ്ങൾക്കു മുന്നിൽ അവർ ഹാജരാക്കിയിരുന്നു. പോലീസിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് കർഷക സമരത്തിന് അനുകൂലമായ സഹാനുഭൂതി ഇവർ വളർത്തി.

ഇതിനിടയിലാണ് കര്ഷക നേതാക്കൾ തല്ലിയും പീഡിപ്പിച്ചും  കള്ളം പറയിപ്പിച്ചുവെന്നു ചൂണ്ടി കട്ടി യോഗേഷ് സിംഗ് രംഗത്തു വന്നിരിക്കുന്നത്. കര്ഷക നേതാക്കൾ    തല്ലി അവശനാക്കിയ ഒരു യുവാവ് മരണത്തോട് മല്ലിടുകയാണെന്നും സിംഗ് വെളിപ്പെടുത്തി. കള്ളം പറയാൻ പ്രേരിപ്പിക്കാൻ നീക്കം നടക്കുമ്പോൾ സാഗർ എന്ന യുവാവ് ഓടി രക്ഷപെട്ടുവെന്നു യോഗേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കർഷക നേതാക്കളുടെ തനി നിറം പുറത്തായിരിക്കയാണ്.കര്ഷക നേതാക്കൾ നിരപരാധികളായ യുവാക്കളെ കൊലപ്പെടുത്തിയെന്ന സംശയവും ബലപ്പെടുന്നു. 

നേരത്തെ സമര വേദിയിൽ മദ്യപാനവും  മോഷണവും വർധിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. സമരം റിപ്പോർട്ട് ചെയ്യാൻ  എത്തുന്ന   വനിതാ മാധ്യമ പ്രവർത്തകരെ കടന്നു പിടിക്കുന്നതും മാധ്യമ പ്രവർത്തകരുടെ ഫോണുകൾ വരെ മോഷ്ടിക്കുന്നതും വലിയ ചർച്ച വിഷയമായതാണ്. ഇതിനിടയിലാണ് ഇപ്പോൾ തല്ലി ഭയപ്പെടുത്തി പോലീസിനെതിരെ കള്ളം പറയാനും കര്ഷക സമരം ആക്രമിക്കാൻ പദ്ധതിയെന്നുമുള്ള കള്ള പ്രചരണം നടന്നത്. യോഗേഷിന്റെ ആരോപണത്തിൽ  പോലീസ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

നഗ്നനാക്കി ,കെട്ടിതൂക്കി  മർദിച്ചു ; കര്ഷക നേതാക്കളുടെ ഫോട്ടോകൾ ഫോണിൽ ഉൾപ്പെടുത്തി, കര്ഷക നേതാക്കൾ കള്ളം പറയിച്ചെന്ന്   കരഞ്ഞു പറഞ്ഞു യോഗേഷ് , സമര  മുഖത്തെ നാടകങ്ങൾ പൊളിയുന്നു 

മാസങ്ങളായി വിവിധ നാടകങ്ങൾ കൊണ്ട് ശ്രേധേയമായിരുന്നു കർഷക സമര വേദി. ഒരു പൊതു സമരം വിജയിപ്പിക്കാൻ പല വേഷങ്ങളും ആടണമെന്ന തത്വം കണക്കിലെടുത്തുപൊതു സമൂഹം അതത്ര കാര്യമാക്കിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് പരിഹാസ്യമായ നാടകമാണ്. അതാണ് ഹരിയാന പോലീസിന്റെ ഇടപെടൽ മൂലംപരസ്യമായത് . കർഷക സമര  വേദിയിൽ പെൺകുട്ടികളെ പീഡിപ്പിക്കുന്നതായുള്ള പരാതി ഉയർന്നിരുന്നു. ഇതു ശ്രദ്ധയിൽ  പെട്ട യോഗേഷ് സിംഗ് ഇക്കാര്യം കർഷക നേതാക്കളെ  അറിയിച്ചു. ഇവർ വിവരം നൽകിയ യോഗേഷിനെ ഉൾപ്പെടെ  യുവാക്കളെ ബന്ദിയാക്കി. യോഗേഷ് ഉൾപ്പടെയുള്ളവരെ കെട്ടി തൂക്കി മർദിച്ചു. ഒരാൾ ഇതിനിടയിൽ ഓടി രക്ഷപെട്ടു. ഒരാൾ ഏതാണ്ട് മരണത്തിന് വക്കിലാണ്.ഇയാളെ കർഷകർ ഒളിപ്പിച്ചിരിക്കയാണ്.ചിലപ്പോൾ മരിച്ചിട്ടുണ്ടാകുമെന്നുംയോഗേഷ്‌ വെളിപ്പെടുത്തി.  യോഗേഷ് ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ്.പാചക ജോലികൾ  ചെയ്യുന്നു.

വിവസ്ത്രനാക്കി കെട്ടി തൂക്കിയ  ശേഷമായിരുന്നു മർദ്ദനം..ബെൽറ്റും കല്ലുകളും ഉപയോഗിച്ച് ക്രൂരമായിരുന്നു മർദ്ദനം.ജീവൻ വേണമെങ്കിൽ തങ്ങൾ പറയുന്നത് പോലെ ചെയ്യണമെന്നായിരുന്നു കര്ഷക നേതാക്കളുടെ നിർദേശം. മർദ്ദിച്ചവരിൽ പഞ്ചാബി സംസാരിക്കുന്നവരും മദ്രാസി  ഭാഷ പറഞ്ഞവരും ഉണ്ടെന്നും യോഗേഷ് വെളിപ്പെടുത്തി.( മലയാളം ഉൾപ്പെടയുള്ളവയെ മദ്രാസി ഭാഷയെന്നാണ് ഉത്തരേന്ത്യൻ ഗ്രാമീണർ പറയുന്നത്.)

കർഷക സമരത്തെ ആക്രമിക്കാൻ വന്നവരാണെന്നു മാധ്യമങ്ങൾക്കു മുന്നിൽ പറയണമെന്ന് കർഷക നേതാക്കൾ പറഞ്ഞു. പ്രദീപ് എന്ന പോലീസ് ഓഫീസർ  വിട്ടതാണ് എന്നും പറയണം. കർഷക റാലിയെ അക്രമിക്കാനാണ് വന്നതെന്ന് പറഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒപ്പം പോലീസിനെ പേര് പറയണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മുഖം മൂടി ധരിച്ച്  മാധ്യമ  സമ്മേളത്തിനു എത്തിയത്. -യോഗേഷ് സിംഗ് കരഞ്ഞു കൊണ്ട് പറഞ്ഞു. അവർ ക്രൂരമായി തല്ലിച്ചതച്ചു. കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നു ഭീഷിണിപ്പെടുത്തി. 

നാലു കര്ഷക നേതാക്കളെ കൊലപ്പെടുത്താൻ വന്നതാണെന്നും പറയണമെന്ന് നിർബന്ധിച്ച്..അതിനായി നാലോളം നേതാക്കളുടെ ചിത്രങ്ങൾ എന്റെ ഫോണിൽ തിരുകി കയറ്റി. കർഷക നേതാക്കൾ യോഗേഷിന്റെ ഫോണിൽ തിരുകി കയറ്റിയ  ചിതങ്ങളിൽ പറയുന്ന കർഷ നേതാക്കൾ എൻ.ഐ.എ ചോദ്യം ചെയ്യാൻ വിളിച്ചവരാണ് എന്നതാണ് ഏറെരസകരം.എൻ.ഐ.എ നോട്ടിസ് ലഭിച്ചതോടെ  ഈ നേതാക്കൾ അവരുടെ  ഗ്രാമങ്ങളിലേക്ക് മുങ്ങി. ഇപ്പോൾ പല കാരണങ്ങൾ   പറഞ്ഞു സ്വന്തം ഗ്രാമങ്ങളിൽ തന്നെ കഴിയുകയാണ്.സമര മുഖത്ത് ഇവരാരും ഇപ്പോൾ ഇല്ല. ഏറെ ഭീഷണിപ്പെടുത്തിയിട്ടും എന്നാൽ മാധ്യമ  സമ്മേളനത്തിൽ ഒരു നേതാവിന്റെ പേരും യോഗേഷ് വെളിപ്പെടുത്തിയില്ല. സമ്മേളനം നടക്കുമ്പോൾ തന്നെ പോലീസ് എത്തി യോഗേഷിനെ കൊണ്ട് പോവുകയും ചെയ്തു.

Write a comment
News Category