Tuesday, April 16, 2024 06:37 PM
Yesnews Logo
Home News

മെഡിക്കൽ കോളേജ് കണ്ണൂർ അതിർത്തിയിലേക്ക് മാറ്റുന്നതിൽ ഗൂഢാലോചനയെന്ന് വയനാട് ചേംബർ ഓഫ് കോമേഴ്‌സ്

സ്വന്തം ലേഖകന്‍ . Jan 23, 2021
state-govt-to-establish-wayanad-medical-college-near-wayanad-kannur-boarder--wayanad-chamber-of-commerce-alleged-conspiracy
News

വയനാട് മെഡിക്കൽ കോളേജി കണ്ണൂർ അതിർത്തിയായ ബോയ്‌സ് ടൗണിൽ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വയനാട് ചേംബർ ഓഫ് കോമേഴ്‌സ് രംഗത്തു വന്നു. വയനാടിന്റെ ചെലവിൽ കണ്ണൂരിന്റെ വികസനം നടത്താനുള്ള നീക്കങ്ങൾ ചെറുക്കുമെന്ന് ചേംബർ ഓഫ് കോമേഴ്‌സ് മുന്നറിയിപ്പ് നൽകി. 

കണ്ണൂർ-വയനാട് അതിർത്തിയിലെ നിയമസഭാ മണ്ഡലമായ  പേരാവൂരിൽ മത്സരിക്കാൻ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ തയ്യാറെടുക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ബോയ്സ്  ടൗണിൽ മെഡിക്കൽ കോളേജി സ്ഥാപിക്കുമെന്ന സൂചനകൾ പുറത്തു വന്നിട്ടുള്ളത്.പേരാവൂരിൽ നിന്ന് വെറും നാലു കിലോമീറ്റർ മാത്രമാണ് ബോയ്സ് ടൗണിലേക്ക് ഉള്ളത്. 15 മിനിട്ടു കൊണ്ട് പ്രധാന ടൗണായ കൊട്ടിയൂരുമേതം. പേരാവൂർ മണ്ഡലത്തിലെ മിക്കവാറും എല്ലാ ഭാഗത്തു നിന്നും അര മണിക്കൂര് കൊണ്ട് ബോയ്‌സ്   ടൗണിലെത്താം. 

  ആരോഗ്യമന്ത്രി പേരാവൂർ മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നു  എന്ന വാർത്ത ഇക്കാര്യങ്ങളുമായി കൂട്ടി വായിക്കണം. എന്തുകൊണ്ടാണ് അഞ്ചുകൊല്ലം മാറി മാറി സ്ഥലങ്ങൾ പരിശോധിച്ച് സമയം കളഞ്ഞത് എന്തിനാണെന്നും  ഇപ്പോൾ കണ്ണൂർ ജില്ലയുടെ അതിർത്തിയിലേക്ക് തന്നെ വയനാട് മെഡിക്കൽ കോളജ് കൊണ്ടുപോകുന്നതിന്റെ ഉദ്ദേശവും  വ്യക്തമാവുകയാണെന്നു വയനാട്  ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട്  ഭാരവാഹികളായ ജോണി പാറ്റാനി , ഡയറക്ടർ അഡ്വക്കറ്റ് ടി.എം.റഷീദ് എന്നിവർ കൂറ്റപ്പെടുത്തി.

മുത്തങ്ങയിലും കൊളവള്ളിയിലും താളൂരിലും മേപ്പാടിയിലും വൈത്തിരിയിലും നിന്ന് ഇതിലും എളുപ്പത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്താം.  വയനാട്ടുകാർ ചുരത്തിൽ കുരുങ്ങി മരിച്ചു തീർന്നാൽ സർക്കാരിന്  എന്താണ്. കണ്ണൂരിലേക്ക് വയനാടിൻ്റെ ചിലവിൽ വികസനം എത്തിക്കാൻ പാടില്ലെന്ന് ചേംബർ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

വയനാടിൻ്റെ എല്ലാ വികസന പദ്ധതികളും  ഇങ്ങനെ കണ്ണൂരിന് വേണ്ടി  അട്ടിമറിക്കപ്പെടുകയാണ്. നഞ്ചൻകോട് -വയനാട്- നിലമ്പൂർ റെയിൽപാത എല്ലാ കേന്ദ്ര അനുമതികളും ലഭിച്ച് ഡി.എം.ആർ.സി യെ ഏൽപ്പിച്ച് ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ പ്രാരംഭ പ്രവർത്തികൾ തുടങ്ങിയ ശേഷമാണല്ലോ തലശ്ശേരി- മൈസൂർ റെയിൽപാതക്ക് വേണ്ടി അട്ടിമറിച്ചത്. എന്നിട്ട് ആ പാതയും കൊണ്ടുവരാൻ കഴിഞ്ഞോ? NH 766 ലെ രാത്രിയാത്രാ നിരോധനത്തിനെതിരെ ശക്തമായ സമരങ്ങൾ നടക്കുമ്പോഴാണ് കർണാടക ഹൈക്കോടതിയിലും സുപ്രീംകോടതി വിദക്തസമിതിയിലും കുട്ട- ഗോണിക്കുപ്പ ബദൽപാത മതിയെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. കണ്ണൂർ എയർപോർട്ടിൽ നിന്ന് കുടക് വഴി  മൈസൂരിലേക്കുള്ള  ഒരു ദേശീയപാതയ്ക്ക് വേണ്ടിയായിരുന്നു  ഈ ചരടുവലികൾ. പുതുതായി അനുവദിച്ച റൂസ്സ കോളജിനും സ്ഥലം കണ്ടെത്തിയത് കണ്ണൂർ ജില്ലയുടെ അതിർത്തിയിൽ തന്നെ. വയനാടിൻ്റെ എല്ലാ വികസനപദ്ധതികളും കണ്ണൂരിന് വേണ്ടി അട്ടിമറിക്കപ്പെടുന്നു. 

മെഡിക്കൽ കോളേജ് ;കൽപ്പറ്റക്കും മീനങ്ങാടിക്കും  ഇടയിൽ  സ്ഥാപിക്കണം, സ്ഥലം വില കൊടുത്തു വാങ്ങണം 

 വയനാട് മെഡിക്കൽ കോളജ് വയനാട്ടുകാർക്ക് വേണ്ടി ആവണം. വയനാടിൻ്റെ എല്ലാ പ്രദേശങ്ങളിൽ നിന്നും എളുപ്പത്തിൽ എത്താൻ പറ്റുന്ന  അനുയോജ്യമായ സ്ഥലം കൽപ്പറ്റക്കും മീനങ്ങാടിക്കും ഇടയിലാണ്. എം.സി.ഐ. നിർദേശപ്രകാരം മെഡിക്കൽ കോളജിന്  20 ഏക്കർ സ്ഥലം മതി. ഇത് വിലയ്ക്കുവാങ്ങാൻ പരമാവധി 15 കോടി രൂപ ചിലവാകും. സർക്കാർ അനുവദിച്ച 300 കോടി രൂപയിൽ ഇത് വലിയൊരു തുകയല്ല.കൽപ്പറ്റക്കും മീനങ്ങാടിക്കുമിടയിൽ ഗവ.മെഡിക്കൽ കോളജിന് വേണ്ടി 20 ഏക്കർ സ്ഥലം വിലക്ക് വാങ്ങാൻ നിർദ്ദേശിക്കാനുള്ള  ആർജ്ജവമാണ് വിദഗ്ധ  സമിതിയും ജില്ലാ ഭരണകൂടവും കാണിക്കേണ്ടത്. അതിനുള്ള അഭിപ്രായ സമന്വയമാണ് വയനാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് വയനാട് പ്രതീക്ഷിക്കുന്നതെന്നും ചേംബർ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. 
 

 

Write a comment
News Category