Tuesday, April 16, 2024 10:46 PM
Yesnews Logo
Home News

നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഓലിയെ നേപ്പാൾ കമ്യൂണിസ്റ്റു പാർട്ടിയിൽനിന്ന് പുറത്താക്കി

Special Correspondent . Jan 24, 2021
nepal-communist-party-expelled-pm-from-the-party
News

നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഓലിയെ  കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് പുറത്താക്കി. മുതിർന്ന നേതാവ് പ്രചണ്ഡ നേതൃത്വം നൽകുന്ന വിഭാഗമാണ് കെ.പി ശർമ്മ ഓലിയെ  പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. “കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിനെ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) പുനരുജ്ജീവിപ്പിക്കാൻ കെ.പി ശർമ്മ ഓലി രംഗത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് അറിയുന്നു. ഇന്ത്യ അനുകൂല നേതാവാണ് പ്രചണ്ഢ. ഓലിയാകട്ടെ ചൈനയുമായി അടുപ്പമുള്ള നേതാവാണ്. ചൈനീസ് സ്വാധീനത്തിന്റെ പേരിൽ കുറെ നാളായി നേപ്പാളിൽ നടന്നു വന്ന രാഷ്ട്രീയ തർക്കമാണ് ഭരണ കക്ഷിയുടെ പിളർപ്പിന് എത്തിച്ചിരിക്കുന്നത്.

പ്രചണ്ഡക്കു  പാർട്ടിയിൽ മൃഗീയ ഭൂരിപക്ഷമുണ്ട്. 'ഭരണകക്ഷിയായ എൻ‌സി‌പി ചെയർമാൻ സ്ഥാനത്ത് നിന്ന് ഓലിയെ പുറത്താക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി തുടരാൻ അദ്ദേഹത്തിന് യോഗ്യതയില്ലാത്തതിനാൽ  അദ്ദേഹത്തിനെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കും. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഞങ്ങൾ അദ്ദേഹത്തോട് നിർദേശിച്ചിട്ടുണ്ട്. അദ്ദേഹം ഇതു വരെ  മറുപടി നൽകിയിട്ടില്ല - കെ.പി ശർമ്മ ഓലിയുടെ  എതിരാളി കൂടിയായ   മാധവ് കുമാർ നേപ്പാൾ പറഞ്ഞു.

275 അംഗ സഭയെ പിരിച്ചുവിടാൻ കെ.പി ശർമ്മ  ശുപാർശ ചെയ്തതിനെത്തുടർന്ന് ഡിസംബർ 20 ന് നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധിയിലായി. പ്രചണ്ഡയുമായുള്ള അധികാര പോരാട്ടത്തിനിടയിലാണ് ഇത് അപ്രതീക്ഷിതമായി പാർലമെന്‍റ് പിരിച്ചുവിടാൻ പ്രധാനമന്ത്രി ശുപാർശ ചെയ്തത്. .

പ്രധാനമന്ത്രിയുടെ ശുപാർശപ്രകാരം പ്രവർത്തിച്ച പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി അടുത്തിടെ സഭ പിരിച്ചുവിട്ട് ഏപ്രിൽ 30, മെയ് 10 തീയതികളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഭരണകക്ഷിയുടെ സഹ ചെയർമാനായ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള എൻ ‌സി പിയുടെ വലിയൊരു വിഭാഗത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു വരാൻ ഇടയാക്കി.

കമ്മ്യൂണിസ്റ്റു പാർട്ടി  പിളർന്നത് ഇന്ത്യൻ സൈനീക -രഹാന്വേഷണ ഏജൻസികളുടെ മേധാവികൾ കാഠ്മണ്ഡു സന്ദർശിച്ചതിനു ശേഷം 

ചൈനയുമായി അടുത്ത് കൊണ്ടിരുന്ന നേപ്പാൾ പ്രധാനമന്ത്രിക്കെതിരെ പാർട്ടിയിൽ ഭിന്നത വർധിച്ചത് ഇന്ത്യൻ മേധാവികളുടെ കാഠ്മണ്ഡു സന്ദർശനത്തിന് ശേഷം. റോയുടെ തലവൻ സാമന്ത  ഗോയൽ നവംബറിൽ കഠ്മണ്ഡുവിൽ   എത്തിയിരുന്നു. അതിനു ശേഷം കര സേന മേധാവിഎം.എം നേർവണയുടെ   സന്ദർശനം നടന്നു.വിദേശ കാര്യാ സെക്രട്ടറി ഹർഷ് വർധൻ ശ്രിങ്ഗല കാഠ്മണ്ഡു സന്ദർശിച്ച്  നേതാക്കളുമായി ചർച്ച നടത്തി മടങ്ങിയിട്ടു കാലമേറെ ആയിട്ടില്ല. നേപ്പാൾ ഭരണത്തിൽ ഇന്ത്യ  വിരുദ്ധ നിലപാട് ആളി കത്തിച്ച കെ.പി.ശർമ്മ ഓലിയെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി ഇന്ത്യ തിരിച്ചടി നൽകിയെന്ന് കരുതുന്നവർ ധാരാളം .ഈ സന്ദർശന  വേളകളിൽ പ്രചണ്ഡയുൾപ്പെടെയുള്ള ഇന്ത്യ അനുകൂല പാർട്ടിക്കാർക്ക് വേണ്ട സഹായം ഉറപ്പു നല്കിയിട്ടാണ് ബന്ധപ്പെട്ടവർ മടങ്ങിയതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. 

Write a comment
News Category