Saturday, April 20, 2024 09:58 AM
Yesnews Logo
Home News

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് തുടങ്ങും

Arjun Marthandan . Jan 31, 2021
chennithala-statewide-yatra-today
News

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള  യാത്ര ഇന്ന് തുടങ്ങും.മഞ്ചേശ്വരത്തു  നിന്ന് തുടങ്ങുന്ന യാത്ര മുതിർന്ന കോൺഗ്രസ്സ്  നേതാവ് ഉമ്മൻ ചാണ്ടി ഫ്ലാഗ്  ഓഫ് ചെയ്യും. ഇടതു സർക്കാരിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടുമെന്നു രമേശ് ചെന്നിത്തല യെസ് ന്യൂസിനോട് പറഞ്ഞു.

കേരളം ഇളക്കി മറിക്കുന്ന പ്രചാരണമാണ്   നടക്കാൻ പോകുന്നത്. കേന്ദ്ര സർക്കാരിനെതിരെയും യാത്രയിൽ തുറന്നു കാണിക്കും.എല്ലാ ജില്ലകളിലൂടെയും കടന്നു പോകുന്ന യാത്രയുടെ യു.ഡി.എഫ് അണികളെ സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്.-രമേശ് ചെന്നിത്തല പറഞ്ഞു.

ഉമ്മൻ മഞ്ചേശ്വരത്ത് യാത്രക്ക് പച്ചക്കൊടി കാണിക്കും. യു.ഡി.എഫിന്റെ എല്ലാ മുതിർന്ന നേതാക്കളും കാസർഗോഡ് എത്തി കഴിഞ്ഞു. കോൺഗ്രസ് കേന്ദ്ര നേതാക്കളായ കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, മുല്ലപ്പള്ളി രാമചന്ദ്രൻ, ജി.പരമേശ്വര തുടങ്ങിയവരൊക്കെ കാസർഗോഡ് എത്തി കഴിഞ്ഞു. വലിയ മുന്നൊരുക്കമാണ് യാത്രക്കായി യു.ഡി.എഫ് കേന്ദ്രങ്ങൾ നടത്തിയിരിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് ബദൽ നിർദേശങ്ങളും യാത്ര മുന്നോട്ടു വെക്കുന്നുണ്ട്. 

Write a comment
News Category