Thursday, April 25, 2024 05:39 PM
Yesnews Logo
Home News

കെ സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കം; പിണറായി പരാമർശത്തിൽ വിവാദങ്ങൾ ഉണ്ടാക്കാൻ പാർട്ടിക്കുള്ളിൽ നീക്കം

Arjun Marthandan . Feb 04, 2021
k-sudhakaran-statement-on-pinrayi-vijayan--congress-leadership-divided-
News

പിണറായി വിജയനെതിരെ രാഷ്ട്രീയ പരാമർശം നടത്തിയതിന്റെ പേരിൽ കെ.സുധാകരന്  എതിരെ പാർട്ടിയിൽ പടയൊരുക്കം. കോൺഗ്രസ്  സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുതിർന്ന നേതാവിനെതിരെ നീങ്ങുന്നത് മുതിർന്ന നേതാക്കൾ തന്നെയാണ്.  
സുധാകരൻ  പാർട്ടി പ്രസിഡണ്ടാകുന്നതിൽ വിഷമമുള്ള നേതാക്കൾ അനാവശ്യ വിവാദം സൃഷ്ടിക്കുന്നതായി സുധാകരൻ  വിഭാഗം കരുതുന്നു.

ചെത്തുകാരന്റെ മകനായ പിണറായി ഇപ്പോൾ ഹെലികോപ്പ്ടറിൽ സഞ്ചരിക്കാനായി കോടികൾ പാഴാക്കുകയാണെന്നു  മാത്രമാണ് സുധാകരൻ പറഞ്ഞത്. ഇത് പലപ്പോളും കേരള രാഷ്ട്രീയത്തിൽ മിക്ക നേതാക്കളും പിണറായിക്കെതിരെ ഉയർത്തുന്ന രാഷ്ട്രീയ വിമർശനമാണ്. ചെത്തുകാരൻ എന്നത് തൊഴിലും കോടികൾ പാഴാക്കുന്നത് എന്നത് അഴിമതി   ആരോപണവും ആയിരിക്കെ ഈ രാഷ്ട്രീയ പരാമർശത്തിന് അത്രയൊന്നും വില കല്പിക്കേണ്ട  കാര്യമുണ്ടായിരുന്നില്ല. കണ്ണൂരിൽ പാർട്ടിക്കാരെ ഇളക്കിമറിക്കാൻ ഉഗ്രമായി പ്രസംഗിക്കേണ്ടതിന്റെ ആവശ്യം സുധകരാനും അത് അങ്ങനെ തന്നെ വേണമെന്ന് സി.പി.എമ്മിനും അറിയാം. രണ്ട് കൂട്ടരും ഒന്ന് തന്നെയാണ് ആഗ്രഹിക്കുന്നതും. 

എന്നാൽ പൊടുന്നനെ ഷാനിമോൾ ഉസ്മാൻ സുധാകരന്  എതിരെ രംഗത്തു വരികയായിരുന്നു.  കെ.സി.വേണുഗോപാലുമായി അടുപ്പമുള്ള നേതാവാണ് ഷാനിമോൾ ഉസ്മാൻ. കെ.സി.വേണുഗോപലാകട്ടെ സുധകാരന്റെ ബദ്ധ ശത്രുവുമാണ്. പൊടുന്നന്നെ രമേശ് ചെന്നിത്തലയും താരിഖ് അൻവരുമൊക്കെ  സുധാകരന്   എതിരെ രംഗത്തു വന്നു. കോൺഗ്രസിലെ മാസ് പുള്ളറായ സുധാകരനെ മുതിർന്ന നേതാക്കൾക്കൊക്കെ പേടിയുമാണ്. അണികൾക്ക് പ്രിയങ്കരനായ  നേതാവാണ് സുധാകരൻ. സി.പി.എം ന്റെ പേടി സ്വപ്നമായ നേതാവിനെ ഒതുക്കാൻ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശക്തികൾ പ്രവർത്തിച്ചു തുടങ്ങിയെന്നു വ്യക്തം. 

സി.പി.എമ്മോനെക്കാൾ സുധകാരനെ കടന്നാക്രമിക്കുന്ന കോൺഗ്രസ് നേതാക്കൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സാധാരണ പാർട്ടിക്കാർക്ക് മനസ്സിലാകുന്നില്ല. പക്ഷെ സുധകരാണ് എതിരെ നടക്കുന്ന നീക്കത്തിൽ പ്രബലനായ ഒരു നേതാവിന്റെ കയ്യൊപ്പുണ്ടെന്നു വ്യക്‌തം .അത് കെ.സി.വേണുഗോപാൽ ആണോ എന്നാണ് പാർട്ടിക്കാർക്കുള്ള സന്ദേഹം. ഭാവിയിൽ സംസ്ഥാന രാഷ്ട്രീയത്തിൽ കാലുറപ്പിക്കാൻ നോട്ടമുള്ള കെ.സി വേണുഗോപാലിന് സുധാകരന്റെ ഉയർച്ചയോട് അത്ര മമത ഇല്ലന്ന്  വേണം കരുതാൻ. 

Write a comment
News Category