മലയാളികളെ ഏറെ ചിരിപ്പിച്ച പ്രിയനടി കല്പ്പനയുടെ മകള്‍ ശ്രീമയി(ശ്രീസംഗ്യ) വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന കിസ്സയെന്ന ചിത്രത്തില്‍ ശ്രീമയിയാണ് നായിക ആയെത്തുന്നത്. അനാര്‍ക്കലി മരയ്ക്കാര്‍, ഹരികൃഷ്ണന്, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മിറാക്കിള്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപസാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സീനു സിദ്ധാര്‍ഥ് ആണ്. വിഷ്ണു രവി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക് ആണ് സംഗീതം നല്‍കുന്നത്.