Friday, April 26, 2024 04:48 AM
Yesnews Logo
Home News

ഭാര്യക്ക് വേണ്ടി വാദിച്ച് എം.ബി.രാജേഷ്; നിയമനത്തിനെതിരെ ഭീഷിണിയും സമ്മർദ്ദവും ഉണ്ടായെന്ന വാദവുമായി സി.പി.എം നേതാവ്

Alamelu C . Feb 06, 2021
m-b-rajesh-statement-apportionment-controversy-
News

സി.പി.എം ന്റെ മുതിർന്ന നേതാവായ എം.ബി.രാജേഷിന്  ഭാര്യാ നിനിതക്ക്   കാലടി സംസ്കൃതം സർവകലാശാലയിൽ ജോലി കിട്ടിയതുമായി ഉയർന്ന വിവാദമാണ് രാജേഷിനെ   പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത് .ഏറെ കോളിളമുണ്ടായ ശേഷവും   ഭാര്യക്കു കനത്ത ഭീഷിണിയും സമ്മർദ്ദവും ഉണ്ടായിരുന്നുവെന്ന വിചിത്രവാദവുമായി സി.പി.എം നേതാവ് ഇന്ന് മാധ്യമങ്ങളെ  കണ്ടു.  ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള രാജേഷ് പ്രാദേശിക രാഷ്ട്രീയക്കാർക്ക് വേണ്ടി പോലും പോലീസിൽ സമ്മർദ്ദം ചെലുത്തുന്ന നേതാവാണ്. ഇതേ നേതാവാണ് ഭാര്യയുടെ നിയമനത്തിന്റെ പേരിൽ സമ്മർദ്ദവും ഭീഷിണിയും ഉയർന്നപ്പോൾ പോലീസിനെ അറിയിക്കാതിരുന്നതെന്ന് സംശയം ഉയരുന്നത്. വിവാദങ്ങളുടെ മുനയൊടിക്കാൻ ഉയർത്തുന്ന മറുവാദമായാണ് രാജേഷിന്റെ പ്രസ്താവനയെ കാണുന്നത്.

 രാജേഷിന്റെ ന്യായീകരണം 
 

 മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിലുണ്ടായ വിവാദമാണിതെന്നാണ് രാജേഷ് വിശദീകരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാൽ പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇതിന് നേതൃത്വം നൽകിയത് വിഷയ വിദഗ്ധരിൽ ഒരാളാണ്. വിഷയ വിദഗ്ദ്ധർ ഉപജാപം നടത്തിയെന്നും രാജേഷ് ആരോപിച്ചു.ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന വിഷയവിദഗ്ധരായ മൂന്നു പേരില്‍ ഒരാളുടെ താല്‍പര്യത്തിനനുസരിച്ച് മറ്റൊരാള്‍ക്ക് നിയമനം നല്‍കാനുള്ള ശ്രമമാണ് നടത്തിയത്. ഈ മൂന്നു പേരുമാണ് ഉപജാപത്തിനു പിന്നിൽ. അതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്നു. നിയമനം നല്‍കാന്‍ ശ്രമിക്കുന്ന ആളുടെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് ജോലി നല്‍കാനാണ് ശ്രമം നടന്നത്. വിഷയവിദഗ്ധരായ മൂന്നു പേര്‍ക്കും ഇയാളുമായി ബന്ധമുണ്ടായിരുന്നെന്നും എം.ബി രാജേഷ് ആരോപിച്ചു.

ഇന്റര്‍വ്യൂവില്‍ കൂടിയാലോചിച്ച് ഒരാള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചു ഇവര്‍ തന്നെ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. അതുതന്നെ ക്രമവിരുദ്ധമാണ്. 80 അപേക്ഷകരില്‍നിന്ന് അക്കാദമിക യോഗ്യതകള്‍ നോക്കി തെരഞ്ഞെടുക്കപ്പട്ട ആളാണ് നിനിത. യോഗ്യത സംബന്ധിച്ച് യൂണിവേഴ്‌സിറ്റി വിശദീകരണം നല്‍കിയിട്ടുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു.നിനിത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രമം നടന്നു. നിനിതയുടെ പിഎച്ച്ഡി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു. അത് തെറ്റാണെന്ന് വ്യക്തമായിരുന്നു. രണ്ടാമതായി, പിഎച്ച്ഡിക്കെതിരായി കേസുണ്ടെന്ന് ആക്ഷേപമുണ്ടായി. അതും തെറ്റാണെന്ന് തെളിഞ്ഞു. ഇപ്പോള്‍ ഇന്റര്‍വ്യൂവിലും ഇത്തരത്തിലുള്ള ശ്രമം നടന്നു എന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നതെന്നും രാജേഷ് പറഞ്ഞു.

ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് മൂന്നാമതൊരാള്‍ മുഖേന ഉദ്യോഗാര്‍ഥിക്ക് എത്തിച്ചു നല്‍ക്. പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്നു പേരെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിറ്റേദിവസം തന്നെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു.ജോലിയിൽ പ്രവേശിച്ചാൽ കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ഭീഷണിയുണ്ടായി. മൂന്നാം തീയതി ജോയിന്‍ ചെയ്തതിനു ശേഷം ഇവര്‍ പരസ്യ പ്രതികരണം നടത്തുകയും പിന്നീട് കത്ത് പുറത്തുവിടുകയുമായിരുന്നു. സമ്മര്‍ദ്ദവും ഭീഷണിയും വന്നപ്പോള്‍ അതിന് വഴങ്ങില്ലെന്നു തീരുമാനിച്ചതുകൊണ്ടാണ് ജോയിന്‍ ചെയ്യാന്‍ തീരുമനിച്ചതെന്നും രാജേഷ് പറഞ്ഞു.

സര്‍വകലാശാലയിലെ മലയാളം വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മുസ്ലിം സംവരണ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ തിരിമറി നടന്നു എന്നാണ് ആരോപണം ഉയര്‍ന്നത്. തങ്ങള്‍ നല്‍കിയ പട്ടിക അട്ടിമറിച്ചെന്നും മതിയായ യോഗ്യത ഇല്ലാത്ത ആള്‍ക്ക് നിയമനം നല്‍കിയെന്നും കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന ഭാഷാ വിദഗ്ധരായ ഡോ.ടി. പവിത്രന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ.കെ.എം. ഭരതന്‍. എന്നിവര്‍ വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയ കത്തും പുറത്തു വന്നിരുന്നു.


സി.പി.എം യുവനേതാക്കൾ  ആരോപണ മുനയിൽ ;രാജേഷിനെ കുത്തിയത് പാർട്ടിക്കാരോ ?

ഒരു കാലത്ത് സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണെന്നായിരുന്നു സി.പി.എം യുവ നേതാക്കളെ വിശേഷിപ്പിച്ചിരുന്നത്.എന്നാലിപ്പോൾ ഏതാണ്ടെല്ലാ യുവ നേതാക്കളും വിവിധ ആരോപണങ്ങൾ നേരിടുന്നവരാണ്. ബന്ധു നിയമനങ്ങളും ആർഭാഡ ജീവിത ശൈലിയും ഒക്കെ കൂടി വലതു പക്ഷ രാഷ്ട്രീയക്കാരെ വെല്ലുന്ന തരത്തിലേക്ക് സി.പി.എം യുവ നേതാക്കൾ മാറിയെന്നു പരക്കെയുള്ള ആക്ഷേപമാണ്. .എം.സൂരജ്,എ.എൻ.ഷംഷീർ, ആരിഫ്, എം.നൗഷാദ്, കെ.കെ.രാഗേഷ് ചിന്ത ജെറോം , ജയ്ക്കു തോമസ് തുടങ്ങി മുൻനിര നേതാക്കളൊക്കെ ക്ളീൻ ഇമേജ് ഉള്ള നേതാക്കളല്ല. ഇവരുടെ കൂട്ടത്തിലേക്കാണ് എം.ബി.രാജേഷും ഭാര്യ നിയമന വിവാദത്തോടെ എത്തപ്പെട്ടിരിക്കുന്നത്. പാലക്കാടു ജില്ലയിൽ നിന്നു രാജേഷ് നിയമസഭയിലേക്ക്  മത്സരിക്കാൻ പരിഗണിക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു.ഇതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്തഅമർശമുണ്ടെന്നാണ് അറിയുന്നത്.

ഭാര്യ നിയമം വിവാദം സി.പി.എം കലഹത്തിന് ബാക്കിപത്രമാണെന്ന് സൂചനയും പുറത്തു വരുന്നുണ്ട്. രാജേഷിനെതിരെ നീങ്ങുന്ന പാർട്ടിക്കാർ തന്നെയാണ് വിവാദങ്ങൾക്കു തിരി കൊളുത്തിയതെന്നും രേഖകൾ ലീക്ക് ചെയ്തതെന്നുമുള്ള അടക്കം പറച്ചിലുകൾ പാർട്ടി കേന്ദ്രങ്ങളിൽ നിന്നു പുറത്തു വരുന്നുണ്ട്. 

Write a comment
News Category