Wednesday, April 24, 2024 01:27 AM
Yesnews Logo
Home Entertainment

രണ്ടിന്റെ ചിത്രീകരണം പൂർത്തിയായി

സ്വന്തം ലേഖകന്‍ . Feb 11, 2021
randu-movie-production-completed
Entertainment

പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച ഫൈനല്‍സിനുശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന 'രണ്ട്' എന്ന ചിത്രത്തിൻറെ ചിത്രീകരണം പൂര്‍ത്തിയായി. സുജിത്‌ലാല്‍ സംവിധാനവും ബിനുലാല്‍ ഉണ്ണി രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകനാകുന്നത്. ഏറ്റുമാനൂരും പരിസരപ്രദേശങ്ങളിലുമായി, സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച്, ഒറ്റഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
 
സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പര്‍ശിച്ചു പോകുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് രണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അന്ന രേഷ്മരാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധികോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്‍, സുബീഷ്‌സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ്ഗ്രാമിക, രഞ്ജിത്കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ്മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍, ഹരി കാസര്‍കോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ചിത്രം നിർമ്മിക്കുന്നത്. സുജിത്‌ലാല്‍, ഛായാഗ്രഹണം - അനീഷ്‌ലാല്‍ ആര്‍.എസ്, കഥ, തിരക്കഥ, സംഭാഷണം - ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ടിനിടോം

 

Write a comment
News Category