Thursday, April 25, 2024 06:01 AM
Yesnews Logo
Home News

എൻ.സി.പി പിളരും : മാണി സി കാപ്പൻ യു.ഡി.എഫിലേക്ക് , ദേശീയ നേതൃത്വത്തിന്റെ തന്ത്രപരമായ പിന്തുണ

Arjun Marthandan . Feb 12, 2021
mani-c-kappan-set-to-join-udf
News

അഭ്യൂഹങ്ങൾക്കു വിരാമം. എൽ.ഡി.എഫ് ബന്ധം ഉപേക്ഷിക്കാൻ മാണി സി.കാപ്പൻ തീരുമാനിച്ചു. യു.ഡി.എഫിൽ ഘടകകക്ഷിയാകുമെന്നും കാപ്പൻ വെളിപ്പെടുത്തിയിട്ടുണ്ട്. എൻ.സി.പി യെ പിളർത്തി ശക്തമായ ഘടകത്തെ യു.ഡി.എഫിൽ എത്തിക്കാനാണ് കാപ്പന്റെ തീരുമാനം. കാപ്പന്റെ  തീരുമാനത്തിന് എൻ.സി.പി ദേശീയ നേതൃത്വത്തിന്റെ തന്ത്രപരമായ പിന്തുണയുണ്ട്.ഭൂരിപക്ഷം ജില്ലാ ഘടകങ്ങളും കാപ്പന്റെ കൂടെയാണ്. 

  ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരും മുന്‍പാണ് മാണി സി കാപ്പന്റെ പ്രഖ്യാപനം. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് തീരുമാനം ഉണ്ടാകണമെന്ന് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതായും മാണി സി കാപ്പന്‍  പറഞ്ഞു.എല്‍.ഡി.എഫില്‍  ഉറച്ചു നിൽക്കാനുള്ള മന്ത്രി .ശശീന്ദ്രന്റെ തീരുമാനത്തെ ഗൗനിക്കുന്നില്ലെന്നു കാപ്പൻ വ്യക്തമാക്കിയിട്ടുണ്ട്. എൽ.ഡി.എഫിൽ അദ്ദേഹം   ഉറച്ചുനിന്നോട്ടെ. ഒരു കുഴപ്പവുമില്ല. പാറപോലെ ഉറച്ചുനില്‍ക്കട്ടെ എന്നായിരുന്നു കാപ്പന്റെ പരിഹാസം.


കാപ്പൻ വന്നാൽ സീറ്റു വിട്ടുകൊടുക്കുമെന്നു കേരള കോൺഗ്രസ്സ് നേരത്തെ അറിയിച്ചിരുന്നു. യു.ഡി.എഫിന് വേണ്ടി ഈ ത്യാഗം തങ്ങൾ ഏറ്റെടുക്കുമെന്ന് പി.ജെ.ജോസഫ് അറിയിച്ചു. എൽ.ഡി.എഫിൽ.ജോസ് കെ മാണി മത്സര രംഗത്തുണ്ടാകും.ഇതോടെ പാലായിൽ തീ പേരും പോരാട്ട, ഉറപ്പായി.

ഇടത് മുന്നണി വിടുന്നതില്‍ തീരുമാനമെടുക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിനെ ശരദ് പവാര്‍ ചുമതലപ്പെടുത്തി. ഒറ്റക്കെട്ടായി ഇടത് മുന്നണി വിടുന്നതില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി എ. കെ ശശീന്ദ്രന്റെ അഭിപ്രായം കൂടി തേടാന്‍ ദേശീയ അധ്യക്ഷൻ ശരദ് പവാർ തീരുമാനിച്ചത്.അതേസമയം ഇടതു മുന്നണി വിടരുതെന്ന നിലപാടിലാണ് മന്ത്രി എ.കെ  ശശീന്ദ്രന്‍. ഇതിനായി ദേശീയ നേതൃത്വത്തോടും ശശീന്ദ്രൻ  വിഭാഗം സമ്മർദ്ദം ചെലുത്തുന്നുണ്ട്. .

എ.കെ ശശീന്ദ്രൻ കോൺഗ്രസ്സ് എസിൽ ചേർന്നേക്കും 


പാർട്ടി പിളർന്നാൽ  മന്ത്രി ശശീന്ദ്രൻ കൊണ്ഗ്രെസ്സ് എസിൽ ചേർന്നേക്കും. ഇത് സംബന്ധിച്ച്  സി.പി.എം മുന്നോട്ടു വെച്ച ഫോർമുലയോട് ശശീന്ദ്രന് എതിർപ്പില്ല. കടന്നപ്പള്ളി മത്സരിക്കുന്ന സുരക്ഷിത സീറ്റ് ശശീന്ദ്രന് സി.പി.എം നൽകുമെന്നാണ് ധാരണ . ഇത്തവണ കടന്നപ്പള്ളി മത്സരിച്ചേക്കില്ല. 
 

Write a comment
News Category