Friday, April 26, 2024 05:14 AM
Yesnews Logo
Home News

സിദ്ധീഖ് കാപ്പനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാക്കാൻ ലഖ്‌നൗ കോടതിയുടെ ഉത്തരവ്, ഒമാനിൽ നിന്ന് കോടികൾ എത്തിയതായി ഇ.ഡി യുടെ കുറ്റപത്രം

Swapna. V . Feb 12, 2021
lucknow-court-summons-siddek-kappan-and-pfi-leaders-in-march
News

പോപ്പുലർ ഫ്രണ്ട് അനുഭാവി  സിദ്ധീഖ് കാപ്പനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാക്കാൻ ലഖ്‌നൗവിലെ പ്രത്യേക ജഡ്ജി ദിനേശ് കുമാർ ശർമ്മ ഉത്തരവിട്ടു.പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫ് ഉൾപ്പെടയുള്ള നാലു പേരെയാണ് കോടതിയിൽ ഹാജരാക്കാൻ ജഡ്ജി ഉത്തരവിറക്കിയിട്ടുള്ളത്. 

 

ഒമാനിൽ നിന്നും കണക്കിൽ പെടാത്ത 1 .36 കോടി പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫിന്റെ അക്കൗണ്ട് വഴി കൈമാറ്റം ചെയ്‌തെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നത്.ഈ തുക പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് എത്തിച്ചു കൊടുത്തത്തിലാണ് കാപ്പന്റെ പങ്കു ഇ.ഡി ആരോപിക്കുന്നത്. ഹത്രാസു സംഭവത്തിനു  ശേഷം വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും തുക വിനിയിഗിച്ചുവെന്നും ഇ.ഡി കണ്ടെത്തി. 

ഒമാനിലെ പോപ്പുലർ ഫ്രണ്ട് അനുഭാവികളിൽ നിന്ന് പിരിച്ചെടുത്ത തുക റൗഫ് ഭൂമിയും സ്വത്തുവകകളും വാഹനങ്ങളും വാങ്ങിക്കൂട്ടാൻ ഉപയോഗിച്ചുവെന്നാണ് ഇ.ഡി യുടെ ആരോപണം. ഹത്രാസ് പ്രതിഷേധം ജ്വലിപ്പിച്ചു നിർത്താനും തുക ഉപയോഗപ്പെടുത്തി. കാപ്പനും ഗൂഢാലോചനയിൽ നിർണ്ണായക പങ്കുണ്ടെന്നു ഇ.ഡി ആരോപിച്ചു.
പ്രാഥമികമായി കട്ടങ്ങൾ നില നിൽക്കുന്ന സാഹചര്യത്തിൽ സിദ്ധീഖ് കാപ്പനും റൗഫ് ഷെറഫും ഉൾപ്പെടെയുള്ളവരെ മാർച്ച് 18 നു കോടതിയിൽ ഹാജരാക്കാൻ സാമ്പത്തിക  കാര്യങ്ങൾക്കായുള്ള പ്രത്യക ജഡ്ജി ദിനേശ് കുമാർ ശർമ്മ ഉത്തരവിട്ടു. 
 

Write a comment
News Category