Friday, April 19, 2024 07:58 PM
Yesnews Logo
Home News

കസ്റ്റംസ് കമ്മീഷ്ണറെ അപായപ്പെടുത്താൻ ശ്രമം; കൊടുവള്ളി സംഘമെന്ന് കമ്മീഷ്ണർ ,ഉന്നതർക്കും പങ്ക് ?

Arjun Marthandan . Feb 12, 2021
murder-attempt-customs-commisioner-sumith-kumar-koduvalli-gang-suspected
News

കേരളത്തെ ഇളക്കി മറിച്ച സ്വർണ്ണ കേസും  ഡോളർ കേസും അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷ്ണർ സുമിത്കുമാറിനെ വാഹനം ഇടിച്ചു അപായപ്പെടുത്താൻ  ശ്രമം. കാറിലും ബൈക്കുകളിലും എത്തിയ സംഘം കിലേമീറ്ററോളം സുമിത്‌കുമാറിനെ പിന്തുടർന്ന് അപായപ്പെടുത്താൻ   നീക്കം നടത്തി.  കസ്റ്റംസ് കമ്മീഷണറെ വാഹനത്തിൽ നിന്നു ഇടിച്ച് തെറിപ്പിച്ചു കൊലപ്പെടുത്താനായിരുന്നു ഉദ്ദേശം. 

കൽപ്പറ്റയിൽ കസ്റ്റംസ് ഓഫീസ് ഉദ്ഘാടനം  ചെയ്തു മടങ്ങുമ്പോളായിവരുന്നു സംഭവം. മുത്തങ്ങ , ബാവലി വഴി സ്വർണ്ണവും ഹവാല വഴി കോടികളും കടത്തുന്നതു പതിവായ സാഹചര്യത്തിലാണ് കൽപ്പറ്റയിൽ കസ്റ്റംസ് ഓഫീസ് തുറന്നിട്ടുള്ളത്.ഇപ്പോൾ ലോക്കൽ പോലീസും എക്‌സൈസും    ഒക്കെയാണ് കള്ളക്കടത്തു കേസ്സുകൾ കൈകാര്യം ചെയ്യുന്നത്.,ലോക്കൽ പോലീസിനും മറ്റും കൈക്കൂലി നൽകി കള്ളക്കടത്തുകാർ നിർബാധം സ്വർണ്ണം കടത്തുന്നത് പതിവായിരുന്നു.കൽപ്പറ്റയിൽ കസ്റ്റംസ് ഓഫീസ് വന്നതോടെ കള്ളക്കടത്തുകാർക്കു പിടി വീഴും.

കൽപ്പറ്റയിൽ ഓഫിസ്  ഉൽഘടനം ചെയ്തു കരിപ്പൂരിലേക്ക് പോകുമ്പോഴുണ് അജ്ഞാത സംഘം കസ്റ്റംസ് കമ്മീഷണറെ പിന്തുടർന്നത്.ഒരു കാറിലും നിരവധി  ബൈക്കുകളിലും സുമിത്കുമാറിനെ അവർ പിന്തുടർന്നു.ഏതാണ്ട് 24 കിലോമെറ്ററോളം സിനിമ സ്റ്റൈലിലായിരുന്നു കസ്റ്റംസ് കമ്മീഷണറെ സംഘം പിന്തുടർന്നത്. 

പല സമയത്തും വാഹനം ഇടിച്ചു തെറിപ്പിക്കാൻ നീക്കമുണ്ടായി. ഒരു സി.ആർ.പി.എഫ് സുരക്ഷാ ഉദ്യോഗസ്ഥനും ആയുധധാരിയായ കസ്റ്റംസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്നു. വിമാനത്താവളത്തിൽ പരിശോധനക്ക് തിരിച്ചതായിരുന്നു സുമിത് കുമാർ. ഓമശ്ശേരി മുതൽ കൊള്ള സംഘം സുമിത്തിനെ പിന്തുടരാൻ ആരംഭിച്ചു. പിന്നീട് വിമാനത്താവളമായപ്പോൾ അവർ മടങ്ങി.

 കൊടുവള്ളി സംഘമെന്ന്  സുമിത് കുമാർ യെസ് ന്യൂസിനോട് ,ഉന്നതർക്ക്  പങ്ക്  ?

തന്നെ അപായപ്പെടുത്താൻ  ശ്രമിച്ചവരുടെ പിന്നിൽ കൊടുവള്ളി സംഘമെന്ന്   സുമിത് കുമാർ യെസ് ന്യൂസിനോട് പറഞ്ഞു. സ്വര്ണക്കടത്തു ലോബിയുടെ പങ്കാളിത്തം ഉറപ്പായുമുണ്ട്. ഡോളർ കേസ്സു തുടങ്ങി നിരവധി കേസ്സുകളിൽ പ്രതികളായവർ  ഇതിനു പിന്നിലുണ്ട്..ഇവരും മറ്റു സിണ്ടിക്കേറ്റുകളും അപായ പ്പെടുത്താനുള്ള നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. 

വ്യാജ രെജിസ്ട്രേഷൻ  ഉള്ള വണ്ടികളാണ് ഇതിനു ഉപയോഗിച്ചിട്ടുള്ളത്. എറണാകുളം രെജിസ്ട്രേഷൻ  ഉള്ള വണ്ടികൾ കള്ള വാഹനങ്ങളാണെന്നു  കണ്ടെത്തി കഴിഞ്ഞു. ചില ഉന്നതർക്കും സംഭവത്തിൽപങ്കുണ്ടെന്ന് സംശയമുള്ളതായി സുമിത്കുമാർ പറഞ്ഞു.പീഡിപ്പിക്കാൻ നോക്കണ്ടെന്നും കേസ്സന്വേഷണം നിറുത്തില്ലെന്നും കമ്മീഷ്ണർ തുറന്നടിച്ചു. 

കമ്മീഷണറെ അപായപ്പെടുത്താൻ  ശ്രമിച്ചവരെ ഉടൻ കണ്ടെത്താനുള്ള നീക്കങ്ങൾ കസ്റംസ് സജീവമാക്കിയിട്ടുണ്ട്. ചില സൂചനകൾ ഇതിനകം ലഭിച്ചു. പ്രമാദമായ കേസിൽ സംശയമുനയിൽ ഉള്ള ഒരു പ്രമുഖനെ സംഭവത്തിൽ കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഭയപ്പെടുത്തി കേസ്സന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്ന് സുമീത്ത്കുമാർ കൂട്ടിച്ചേർത്തു. കൊടുവള്ളിയിലെയും വയനാട്ടിലെയും സ്വർണ്ണക്കടത്തുകാർക്കും ഹവാല ഏർപ്പെടുകാർക്കും സംഭവത്തിൽപങ്കുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്.ചില സൂചനകൾ ഈ ദിശയിൽ ലഭിച്ചിട്ടുമുണ്ട്. 

Write a comment
News Category