Thursday, March 28, 2024 02:35 PM
Yesnews Logo
Home News

ഹൈന്ദവ വിശാസികളെ വേദനിപ്പിച്ച മീശക്ക് അവാർഡ് നൽകി സാഹിത്യ അക്കാദമി; വിമർശനവുമായി വി.മുരളീധരൻ

Arjun Marthandan . Feb 16, 2021
anti-hindu-malayalam-novel-meesha-bags-sahitya-acdemy-award-kerala--bjp-protest
News

ഹൈന്ദവ വിശാസികളെ ഏറെ വേദനിപ്പിച്ച മീശ നോവലിന് പുരസ്‍കാരം നൽകി സാഹിത്യ അക്കാദമി .ഇടതു സഹയാത്രികർ തിങ്ങി നിറഞ്ഞിട്ടുള്ള സാഹിത്യ അക്കാദമി   മനപൂർവ്വമാണ് മീശയെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ആക്ഷേപമുയർന്നു. സി.പി.എം നേതാക്കളുടെ  പരോക്ഷ പിന്തുണയാണ് അവാർഡ് നിർണ്ണയത്തിൽ സ്വാധീനിച്ചതെന്നു കരുതുന്നു.. അറിയപ്പെടുന്ന ഇടതു സഹയാത്രിക്കാർക്കു തന്നെയാണ് ഇത്തവണയും എല്ലാ അവാർഡുകളും നല്കിട്ടുള്ളത്. ഹൈന്ദവ വിശാസങ്ങളെ അപകീർത്തികരമായ ചിത്രീകരിച്ചതിന്റെ പേരിൽ ഏറെ വിമർശനം ഏറ്റു വാങ്ങിയ കൃതിക്ക് പുരസ്ക്കാരം നൽകിയത് ഹിന്ദുക്കളെ പ്രകോപിപ്പിക്കാനാണെന്നു വിമർശനം ഉയർന്നു കഴിഞ്ഞു.

കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ മീശ നോവൽ പ്രസിദ്ധീകരിച്ചതിന് അന്ന് മാതൃഭൂമി പത്രം മാപ്പു പറഞ്ഞിരുന്നു. പിന്നീട് സമൂഹത്തിൽ ഉയര്ന്ന കടുത്ത  പ്രതിഷേധത്തെ തുടർന്നു മാതൃഭൂമി ഉടമകൾ ഹൈന്ദവ സംഘടനകളോട്  നേരിട്ട് വിശദീകരണവും നടത്തി. വിവാദങ്ങൾ ഉണ്ടാക്കിയ അതെ നോവലിന് അവാർഡ് നൽകി ഇപ്പോൾ സർക്കാർ ആദരിച്ചിരിക്കയാണ്. ഇത് വോട്ടു ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണെന്നാണ് കുറ്റപ്പെടുത്തൽ.ഉന്നതങ്ങളിലെ പിന്തുണ ഇല്ലെങ്കിൽ ഈ തീരുമാനം സാഹിത്യ അക്കാദമിയിലെ  രാഷ്ട്രീയ നിയമനക്കാർ കൈകൊള്ളില്ലെന്നു ഉറപ്പാണ്. പ്രത്യേക താല്പര്യങ്ങൾ മുൻനിർത്തിയാണ് ഈ അവാർഡ് നിശ്ചയിച്ചിരിക്കുന്നതെന്നു വ്യക്തം.

 മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.

 കേരളത്തിൽ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കിൽ അത് പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച എസ്. ഹരീഷിന്റെ മീശ എന്ന നോവലിലൂടെ പിണറായിയും കൂട്ടരും നൽകുന്ന സന്ദേശമെന്താണെന്നും അദ്ദേഹം ചോദിച്ചു. 

 ശബരിമലയിൽ വിശ്വാസികളുടെ ചങ്കിൽ കത്തിയിറക്കിയ പിണറായി വിജയനിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം സർക്കാർ മുഖവിലയ്ക്കുപോലും എടുക്കുന്നില്ല എന്നതിന്റെ തുടർച്ചയായി വേണം മീശയ്ക്ക് പുരസ്‌കാരം നൽകിയ പ്രഖ്യാപനത്തെ കാണാനാനെന്നും വി മുരളീധരൻ വിമർശിച്ചു. ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അവഹേളിച്ച നോവലിന് പിണറായി സർക്കാർ താമ്രപത്രം നൽകുന്നത് കരുതിക്കൂട്ടിയാണ്. അവാർഡ് നിർണയ സമിതിയുടെ തീരുമാനമെന്ന് പറഞ്ഞ് തടിതപ്പാമെന്ന് പിണറായി വിജയൻ സർക്കാർ കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

  ഹൈന്ദവ ബിംബങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്നവരെ ആദരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുകയെന്ന ഇടത് നയം അവാർഡ് പ്രഖ്യാപനത്തിലും പ്രകടമാണ്. മീശ നോവലിലെ വിവാദ ഭാഗം 2018 ജൂലായിൽ ഫേസ്ബുക്കിൽ ഇടാൻ എം വി ജയരാജന് അന്ന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയായിരുന്നോ എന്നു കൂടി വ്യക്തമാക്കണം. 

 വിശ്വാസികളായ ഹൈന്ദവ സ്ത്രീകൾക്ക് മീശ ഉണ്ടാക്കിയ വേദന ചെറുതല്ലെന്ന് അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർ മനസ്സിലാക്കണം. നോവൽ ആദ്യം പ്രസിദ്ധീകരിച്ച മാതൃഭൂമി മാപ്പു പറഞ്ഞതും ഈ ഘട്ടത്തിൽ ഓർമ്മിപ്പിക്കുകയാണ്. പിണറായി സർക്കാരിന്റെ മീശ പിരിച്ചുള്ള വെല്ലുവിളി വിശ്വാസികൾ മാത്രമല്ല കേരളത്തിന്റെ പൊതു സമൂഹമൊട്ടാകെ കണ്ണുതുറന്ന് കാണുന്നുണ്ടെന്ന് മറക്കണ്ടന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

 മീശയ്ക്ക് അവാർഡ് നൽകിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, പിണറായി വിജയൻ സ‍ർക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമലയിൽ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ ആരോപിക്കുന്നു.

Write a comment
News Category