Tuesday, April 23, 2024 05:46 PM
Yesnews Logo
Home News

സൂം യോഗത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ നൽകണമെന്ന് ഡൽഹി പോലീസ്; ടൂൾ കിറ്റ് കേസിൽ കൂടുതൽ പേർ കുടുങ്ങും , യോഗത്തിൽ പങ്കെടുത്തത് നാലു മലയാളികൾ ?

Arjun Marthandan . Feb 16, 2021
delhi-police-written-more-info-zoom-meeting--70-peron-participated
News

റിപ്പബ്ലിക് ദിനത്തിനു മുൻപ് കര്ഷക സമരം ചർച്ച ചെയ്യാനായി സൂം   മീറ്റിങ്ങിൽ പങ്കെടുത്ത എഴുപതോളം പേരുടെ വിവരങ്ങൾ ശേഖരിക്കാൻ ഡൽഹി പോലീസ് നീക്കം തുടങ്ങി. ജനുവരി 11 നു നടന്ന ഓൺലൈൻ യോഗത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ നൽകണമെന്ന് സൂം കമ്പനിയോട് പോലീസ് രേഖാമൂലം ആവശ്യപ്പെട്ടു.

ഖാലിസ്ഥാൻ സംഘടന ഏകോപിപ്പിച്ച യോഗത്തിൽ ദിശ രവി, നികിത ജെക്കബ്, ശന്തനു മുളക് എന്നിവർ ഉൾപ്പെടെ 70 പേർ പങ്കെടുത്തിരുന്നു.മലയാളികളായ നാലുപേരും യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്.ഇവരെല്ലാം പോലീസ് പിടിയിലാകും.റിപ്പബ്ലിക് ദിനത്തിൽ നടന്ന കലാപത്തെക്കുറിച്ച് സൂം യോഗത്തിനു മുൻധാരണ  ഉണ്ടായിരുന്നുവെന്ന് പോലീസ് കരുതുന്നു. സാമൂഹ്യമാധ്യങ്ങളിലൂടെ വൻ പ്രചാരണം സംഘടിപ്പിക്കാൻ പദ്ധതി തയ്യാറായത് ഈ യോഗത്തിലാണ്.

കാനഡ കേന്ദ്രീകരിച്ച്ചു പ്രവർത്തിക്കുന്ന പൊയറ്റിക് ജസ്റ്റിസ് ഫൌണ്ടേഷൻ ഫൗണ്ടർ ഥാലിവാൽ സൂം  യോഗത്തിനു മുൻപ് നികിത ശന്തനു എന്നിവരെ  ബന്ധപ്പെട്ടിരുന്നു.ഖാലിസ്ഥാൻ വാദിയായ  ഇദ്ദേഹം പുനീത് എന്ന പേരുള്ള സ്ത്രീയെ ഏകോപനത്തിനും ചുമതലപ്പെടുത്തി. പുനീതാണ് സൂം യോഗം നിയന്ത്രിച്ചിരുന്നത്. ഡൽഹി പോലീസ് ജോയിന്റ്കമ്മീഷ്ണർ പ്രേം നാഥ് വെളിപ്പെടുത്തി. സൂമിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ ടൂൾ കിറ്റ് കേസിൽ നിർണ്ണായക വഴിത്തിരിവിലെത്തും. . 
 

Write a comment
News Category