രാജ്യത്ത് എണ്ണൂറിലധികം വരുന്ന പോണ്‍സൈറ്റുകള്‍ നിരോധിച്ചതോടെ. നിരോധിത സൈറ്റുകളില്‍ കയറാന്‍ ഉപയോക്താക്കള്‍ വിപിഎന്‍ അപ്ലിക്കേഷനുകളുടെ സഹായം തേടുന്നു. വിപിഎന്‍ അപ്ലിക്കേഷന്‍ വഴി മറ്റു രാജ്യങ്ങളുടെ ഐഡി സ്വീകരിച്ച് സൈറ്റുകളിലേക്ക് പ്രവേശിക്കാനാകും എന്നതിനാല്‍ രാജ്യത്ത് വിപിഎന്‍ ആപ്പുകളുടെ ഉപയോഗം ഇരട്ടിയിലധികമായി. ഇതിന് സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഇപ്പൊള്‍ ലഭ്യമാണ്. ഫ്രീ വിപിഎന്നുകളാണ് ഇന്ത്യക്കാരില്‍ അധികവും ഉപയോഗിക്കുന്നത്. എന്നാല്‍ നിരവധി ഉപയോക്താക്കള്‍ ഇപ്പോഴും വിപിഎന്‍ ഉപയോഗിക്കാതെ പോണ് സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ചില പോണ് സൈറ്റുകള്‍ ഇന്ത്യയില്‍ ഇപ്പോഴും ലഭ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ മിക്കതും മുതിര്‍ന്നവര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുള്ളവയാണ്.