Saturday, April 20, 2024 09:29 AM
Yesnews Logo
Home Business

ആമസോണിനെതിരെ ഇ.ഡി കേസ്

Financial Correspondent . Feb 18, 2021
ed-registered-case-against-amazon
Business

ഇ‑ കൊമേഴ്‌സ് കമ്പനിയായ  ആമസോൺ മള്‍ട്ടി ബ്രാന്‍ഡ് റീട്ടയില്‍ മേഖലയിലെ വിദേശ വിനിമയ നിയമം ലംഘിച്ചെന്ന പരാതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചില മൾട്ടി ബ്രാൻഡുകളുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവർക്കെതിരെ ആവശ്യമായ നടപടി ആവശ്യപ്പെട്ട് വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വിവിധ വകുപ്പുകൾ പ്രകാരമാണ് അന്വേഷണം നടക്കുന്നത്. റീട്ടെയിൽ ബിസിനസ്സുകളും ആമസോണുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണം നടത്തിയിരുന്നു.

ഫ്യൂച്ചർ റീട്ടെയിൽ നിയന്ത്രിക്കാൻ യു എസ് ആസ്ഥാനമായുള്ള സ്ഥാപനം ഇന്ത്യൻ കമ്പനിയുടെ ലിസ്റ്റുചെയ്യാത്ത യൂണിറ്റുമായുള്ള കരാറിലേർപ്പേട്ടത് ഫെമ, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ആമസോൺ വക്താവ് വ്യക്തമാക്കിയത്. മുഴുവൻ വിഷയങ്ങളും അന്വേഷിക്കാൻ ഏജൻസി ആഗ്രഹിക്കുന്നുണ്ടെന്നും ആമസോണിൽ നിന്നും മറ്റ് പങ്കാളികളിൽ നിന്നും വിവരങ്ങൾ തേടുമെന്നും വൃത്തങ്ങൾ അറിയിച്ചു.

വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ, ആഭ്യന്തര വ്യാപാരത്തിന്റെ (ഡിപിഐഐടി) ഉന്നമനത്തിനായി വകുപ്പ് അടുത്തിടെ അയച്ച സന്ദേശമാണ് ഇ ഡിയുടെ പരിശോധനയ്ക്ക് വഴി തുറന്നത്. പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവർ ഫെമ, എഫ്ഡിഐ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) നൽകിയ നിവേദനവും ഇ ഡിക്ക് വാണിജ്യമന്ത്രാലയം കൈമാറിയിരുന്നു. ഈ ഇ- കൊമേഴ്‌സ് കമ്പനികൾ നിയമവിരുദ്ധമായ നിക്ഷേപങ്ങളും രീതികളും സ്വീകരിച്ച് ഫെമ, എഫ്ഡിഐ നിയമങ്ങൾ ലംഘിക്കുന്നതായി സി എ ഐ ടി ആരോപിച്ചിരുന്നു.എന്നാൽ, രാജ്യത്ത് നിലനിൽക്കുന്ന എല്ലാ നിയമങ്ങൾക്കും എഫ്ഡിഐ ചട്ടങ്ങൾക്കും പൂർണമായും വിധേയമായിട്ടാണ് പ്രവർത്തിക്കുന്നുവെന്ന് അക്കാലത്ത് ഫ്ലിപ്കാർട്ട് അവകാശപ്പെട്ടിരുന്നു.

Write a comment
News Category