Saturday, April 20, 2024 03:12 PM
Yesnews Logo
Home News

അമേരിക്കൻ കമ്പനിക്ക് കേരളത്തിലെ കടൽ തീരം തീറെഴുതി; കോടികളുടെ തിരിമറിയെന്ന് രമേശ് ചെന്നിത്തല ഇടതു സർക്കാരിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകന്‍ . Feb 19, 2021
fishing-project-scam-opposition-leader-ramesh-chennithala-allegation
News

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന  കമ്പനിയായ ഇ.എം.സി.സി ക്കു കേരളത്തിലെ കടൽ തീരം ഇടതു സർക്കാർ തീറെഴുതി കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചുമൽസ്യബന്ധന മേഖലയെയും കടലിനെയും വൻ കിട മറിക്കാൻ കമ്പനിക്ക് തീറെഴുതി കൊടുക്കാനുള്ള കരാറിൽ ഇടതു സർക്കാർ ഒപ്പിട്ടതായി രമേശ് ആരോപിച്ചു.ആഴക്കടൽ മൽസ്യബന്ധനത്തിനാണ് ഈ അമേരിക്കൻ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.കൊച്ചിയിൽ നടന്ന ഗ്ലോബൽ ഇൻവെസ്റ്റർസ് മീറ്റിൽ ഇത് സംബന്ധിച്ച് കരാറിൽ ഒപ്പിട്ടു.ഇതനുസരിച്ചുള്ള അനുബന്ധ കരാറുകളിൽ ഇ.എം.സി.സി ഇന്റർനാഷണൽ എന്ന കമ്പനിയുമായി കഴിഞ്ഞ ആഴ്ച്ചയാണ് സർക്കാർ  കരാറിൽ ഒപ്പിട്ടത്. 

കരാറിൽ പറയുന്നത് :

1 :400 ആഴക്കടൽ ട്രോളറുകൾ , അഞ്ചു കൂറ്റൻ കപ്പലുകൾ ഉപയോഗിച്ച് മൽസ്യബന്ധനം നടത്താനാണ് പദ്ധതി.ഇതിനായി പ്രത്യകം ഹാർബറുകൾ നിർമ്മിക്കും.കമ്പനി ഇതിനായി മുതൽ മുടക്കും. 
2 :ആഴക്കടൽ മൽസ്യബന്ധനം ലക്ഷ്യമിട്ടാണ്  കരാർ ഒപ്പിട്ടിരിക്കുന്നത്.
3 :കേരളത്തിൽ ഉടനീളം ഹാർബറുകൾ നിർമ്മിക്കും.വലിയ കപ്പലുകൾ അടുക്കാനും മൽസ്യവിപണത്തിനു വഴി ഒരുക്കാനുമാണിത് 

ആഴക്കടൽ മൽസ്യബന്ധം ഇപ്പോൾ തന്നെ തർക്ക വിഷയമാണ്.ഇങ്ങനെയിരിക്കെ ആഴക്കടൽ മൽസ്യബന്ധനം ലക്ഷ്യമിട്ട കമ്പനിക്ക് വൻ നിക്ഷേപത്തിന് വഴിയൊരുക്കിയതിനു പിന്നിൽ അഴിമതിയുണ്ട്.കോടികളുടെ അഴിമതിയെ കുറിച്ച് അന്വേഷിക്കണം.-രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സ്പ്രിങ്ക്ലറിനേക്കാളും വലിയ അഴിമതി ആണിത്.മന്ത്രി മേഴ്സിക്കുട്ടിയമ്മ  അമേരിക്കയിൽ പോയാണ് ഈ കരാർ നടപ്പാക്കാൻ പ്രവർത്തിച്ചത്.ഇടതു സർക്കാർ അന്തർദേശീയ തലത്തിൽ ആസൂത്രണം ചെയ്ത കൊള്ളകളായ സ്പ്രിങ്ക്ൾർ, ഇ മൊബൈലിറ്റി പദ്ധതികളെക്കാൾ ഗുരുതരമായ ഒന്നാണ് ഇതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.. 

Write a comment
News Category