Friday, April 19, 2024 03:59 PM
Yesnews Logo
Home News

ആർ.എസ്.എസ് പ്രവർത്തകരെ ചങ്ങലയിൽ ബന്ധിച്ച് പോപ്പുലർ ഫ്രണ്ടിന്റെ യൂണിറ്റി മാർച്ച് ?പ്രതീകാത്മക റാലിയോ? അതോ മാപ്പിള ലഹളയുടെ നേർചിത്രമോ ? വിവാദം പുകയുന്നു

Arjun Marthandan . Feb 20, 2021
News

അള്ളാഹു അക്ബർ , ല ഇലാഹി ഇൽ  അള്ളാ -മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമായ പോപ്പുലർ ഫ്രണ്ടിന്റെ യൂണിറ്റി മാർച്ചിലാണ്‌ ആർ.എസ്.എസ് പ്രവർത്തകരുടെ വസ്ത്രങ്ങൾ അണിഞ്ഞ രണ്ടു പേരെ ചങ്ങലയിൽ ബന്ധിച്ച്  നടത്തി കൊണ്ട് പോകുന്ന   ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത് . ദേഹമാസകലം  ചങ്ങലകൾ കൊണ്ട് വരിഞ്ഞു മുറുക്കി രണ്ടു യുവാക്കൾക്കു ആയുധ ധാരികളായ മുസ്‌ലിം യുവാക്കൾ അകമ്പടി പോകുന്നു. ഇവർക്ക് പിന്നിൽ കത്തിയും കുറുവടികളുമായി മാപ്പിള പട്ടാളം.-കോഴിക്കോട്ടെ ചേളാരിയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച് യൂണിറ്റി മാർച്ചിലാണ്‌ ഈ ദൃശ്യം പ്രദർശിപ്പിച്ചത്. 

ഇത് ആർ.എസ്.എസ് പ്രവർത്തകരെ ചങ്ങലയിൽ ബന്ധിപ്പിച്ച് ദൃശ്യങ്ങളാണോ അതോ 1921 ലെ മാപ്പിള ലഹളക്കാലത്തെ ദൃശ്യങ്ങളാണോ  പ്രതിഫലിപ്പിച്ചതെന്ന്  വ്യക്തമല്ല. . രണ്ടു തരത്തിലും വ്യാഖ്യാനിക്കാൻ പ്രതലമൊരുക്കി തന്ത്രപരമായാണ് ഈ ദൃശ്യങ്ങൾ പി.എഫ്.ഐ അവരുടെ റാലിയിൽ പ്രദർശിപ്പിച്ചത്.ആർ.എസ്.എസിനെതിരെ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ വികാരം ആളിക്കത്തിക്കാനാണ്    സംഘടന ഉദ്ദേശിച്ചതെന്നണ് വിമർശനം ഉയരുന്നത്.ഇന്റലിജൻസ് ഉദ്യോഗസ്ഥരും റാലിയിലെ  ഈ ചിത്രീകരണത്തിൽ ഗൂഢാലോചന മണക്കുന്നു. 

ഇതേ റാലിയിൽ തന്നെ ബ്രിട്ടീഷ് ഭടന്മരുടെ  വേഷം ധരിച്ചവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.ചുവന്ന  വേഷം ധരിച്ച ബ്രിട്ടീഷ് ഭടന്മാരെയും മാപ്പിള യുവാക്കൾ ചങ്ങലക്കിട്ടു നടത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ റാലിയിൽ പ്രദർശിപ്പിച്ചിരുന്നു. 1921 ഇലെ മാപ്പിള കലാപമാണ് യൂണിറ്റി മാർച്ച് ചിത്രീകരിക്കാൻ ഉദ്ദേശിച്ചതെങ്കിൽ ബ്രിട്ടീഷ്   സൈനികരെ വിലങ്ങു വെച്ച് കൊണ്ട് പോകുന്ന ചിത്രമായിരിക്കണം തുടക്കത്തിൽ  കാണിക്കേണ്ടിയിരുന്നത്.എന്നാൽ അതി വിദഗ്ദമായി ആർ.എസ്.എസിന്റെ പഴയ യൂണിഫോമിലുള്ള രണ്ടു പേരുടെ ചങ്ങലക്കിട്ട ദൃശ്യമാണ് പൊതു റാലിയിൽ പരസ്യമായി പ്രദർശിപ്പിച്ചത് .ഇത് പ്രകോപനം   സൃഷ്ടിക്കാനെന്നു തന്നെ വേണം കരുതാനെന്നു ഇന്റെലിജൻസു ഉദ്യോഗസ്ഥർ  വിലയിരുത്തുന്നു. 


മാപ്പിള ലഹളയുടെ നൂറാം വാർഷികം 

ലോകത്തെ ഏറ്റവും വലിയ ഹിന്ദു കൂട്ടക്കൊല നടന്നു എന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്ന മാപ്പിള ലഹളയുടെ നൂറാം വാർഷികമാണ് 2021 ഇൽ നടക്കുന്നത്. ഏതാണ്ട് ഒരു  ലക്ഷത്തോളം ഹിന്ദുക്കളാണ് മലബാറിൽ കൊല  ചെയ്യപ്പെട്ടതെന്നു ചരിത്രകാരൻമാർ പറയുന്നു.ഗാന്ധിജിയും അംബേദ്കറും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കടുത്ത ഭാഷയിൽ അപലപിച്ച  ഈ ക്രൂര ദിനങ്ങളെ കാർഷിക സമരമെന്നും സ്വാതന്ത്ര്യ സമരമെന്നുമൊക്കെയാണ് ഇടതു ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. മാപ്പിളകലാപത്തിന്റെ സ്‌മരണകൾ പരമാവധി ഉയർത്താനായി മലപ്പുറം ജില്ലയിൽ എമ്പാടും വിപുലമായ പ്രചരണങ്ങൾ നടക്കുകയാണ് .

Write a comment
News Category